ജയസൂര്യ ട്രാന്‍സ്‌ജെന്‍ഡറായി എത്തുന്ന ചിത്രമായ ഞാന്‍ മേരിക്കുട്ടിയിലെ ഗാനം പുറത്തിറങ്ങി. ജയസൂര്യ സ്വന്തം ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഗാനം റിലീസ് ചെയ്തത്. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് ആനന്ദ് മധുസൂദനനാണ്. ബിജുനാരായണന്റേതാണ് ആലാപനം. ജയസൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വെല്ലുവിളിയേറിയ കഥാപാത്രം എന്ന വിശേഷണത്തോടെയാണ് ഞാന്‍ മേരിക്കുട്ടി എത്തുന്നത്. ജുവല്‍ മേരി, ഇന്നസെന്റ്, അജു വര്‍ഗീസ് എന്നിവരാണ് മറ്റ് താരങ്ങള്‍. സരിത ജയസുര്യയാണ് സ്ത്രാലങ്കാരം. ഛായാഗ്രഹണം വിഷ്ണു നാരായണന്‍. ജൂണ്‍ 15ന് ചിത്രം തിയേറ്ററുകളിലെത്തും. മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റ് കൂട്ട് കെട്ടായ ജയസൂര്യ…
Read MoreMonth: May 2018
മഴ തുടങ്ങിയതോടെ നഗരം ഡെങ്കിപനി ഭീതിയില്‍;ഇതുവരെ 313 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ബെംഗളൂരു: മഴ തുടങ്ങിയതോടെ പകര്‍ച്ച വ്യാധികളും പടര്‍ന്നുതുടങ്ങി. സംസ്ഥാനത്ത് ഈ വര്‍ഷം ഇതുവരെ 929 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ബെംഗളൂരുവിലാണ് കൂടുതല്‍ പേര്‍ക്ക് (313) ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. പകര്‍ച്ചവ്യാധികള്‍ പടരാതിരിക്കാന്‍ കൊതുകു നിവാരണമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്യണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. വരുംദിവസങ്ങളില്‍ മഴ ശക്തിപ്രാപിക്കുന്നതിനാല്‍ ഡെങ്കിപ്പനി വ്യാപിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നതിനാല്‍ ആവശ്യമായ മറ്റു മുന്‍കരുതലുകള്‍ എടുക്കണമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. കഴിഞ്ഞവര്‍ഷം ഈതേകാലയളവില്‍ സംസ്ഥാനത്ത് 606 പേര്‍ക്കായിരുന്നു ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തത്. ഏപ്രിലില്‍ മാത്രം 760 പേര്‍ക്ക് ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. സംസ്ഥാനത്ത് ഇതുവരെ…
Read Moreവേൾഡ് ചാരിറ്റി ലോഞ്ച് ആദിവാസി വിദ്യാർത്ഥികൾക്കായി പഠനോപകരണ വിതരണം നടത്തുന്നു.
ലോകത്തിലെ വിവിധ ഭാഗങ്ങളിലുള്ള മലയാളി സുമനസ്സുകളുടെ സാമൂഹിക പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്ന കൂട്ടായ്മയായ വേൾഡ് ചാരിറ്റി ലോഞ്ച് നെല്ലിയാമ്പതി ഫോറസ്റ്റ് ഡിവിഷന് കീഴിലുള്ള വിവിധ സ്ഥലങ്ങളിലെ ആദിവാസി വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നു . മെയ് 29ന് കല്ചാരി പൂഞ്ചേരി കോളനിയിലും മേയ് 30 ന് ചെറുനെല്ലി പുല്ലൂക്കാട് കോളനിയിലും പഠനോപകരണവിതരണം നടത്തും.ഫ്ലവേഴ്സ് ടിവിയുടെ സഹകരണത്തോടെയാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.
Read Moreമിസോറം ഗവര്‍ണറായി കുമ്മനം ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
ന്യൂഡല്‍ഹി: മിസോറാം ഗവര്‍ണറായി കുമ്മനം രാജശേഖരന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. 11 മണിക്കായിരിക്കും സത്യപ്രതിജ്ഞ. നിലവിലെ ഗവര്‍ണറിന്‍റെ കാലാവധി ഇന്നലെ അവസാനിച്ച സാഹചര്യത്തില്‍ ഭരണഘാടനാ പ്രതിസന്ധി ഒഴിവാക്കാനാണ് സത്യപ്രതിജ്ഞയെന്നാണ് വിവരങ്ങള്‍. കഴിഞ്ഞ ദിവസം കേന്ദ്രനേതാക്കളെ സന്ദര്‍ശിച്ച കുമ്മനം രാജശേഖരന്‍ മിസോറാം ഗവര്‍ണറായി തുടരാന്‍ താത്പര്യമില്ലെന്ന കാര്യം അറിയിച്ചിരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് കുമ്മനം രാജശേഖരനോട് സത്യപ്രതിജ്ഞ ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയത്. പിന്നീട് രാജിവെക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാനമെടുക്കും. രാഷ്ട്രപതി പുറപ്പെടുവിച്ച വിജ്ഞാപനം നിലനില്‍ക്കുന്നു. ഈ വിജ്ഞാപനത്തിന് വിരുദ്ധമായി മറ്റൊരാളെ…
Read Moreഅതിർത്തിയിൽ ജനങ്ങൾ കൊല്ലപ്പെടുമ്പോള്‍ പാകിസ്ഥാനുമായുള്ള ചർച്ചകൾ ഉചിതമല്ല: സുഷമാ സ്വരാജ്
ന്യൂഡല്‍ഹി: തീവ്രവാദവും ചര്‍ച്ചയും ഒരുമിച്ച് വേണ്ടെന്ന് പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കി വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. അതിര്‍ത്തിയില്‍ നടക്കുന്ന വെടിവയ്പില്‍ നിരവധി സുരക്ഷാ ഉദ്യോഗസ്ഥരുടെ ജീവനാണ് നഷ്ടമാവുന്നത്. ഇനിയും ഇത് തുടരുകയാണെങ്കില്‍ ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്നും സുഷമാ സ്വരാജ് കൂട്ടിച്ചേര്‍ത്തു. കേന്ദ്രത്തില്‍ എന്‍.ഡി.എ സര്‍ക്കാര്‍ നാല് വര്‍ഷം പൂര്‍ത്തിയാക്കിയതുമായി ബന്ധപ്പെട്ട് വിദേശകാര്യ മന്ത്രാലയം വിളിച്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ‘പാകിസ്ഥാനുമായി സമാധാന ചര്‍ച്ചകള്‍ നടത്തില്ലെന്ന് ഞങ്ങള്‍ ഒരിക്കലും പറഞ്ഞിട്ടില്ല. പക്ഷേ അവിടെ ഒരു മുന്നറിയിപ്പുണ്ട്. തീവ്രവാദവും ചര്‍ച്ചയും ഒരുമിച്ച് മുന്നോട്ട് പോകില്ല’-…
Read Moreതൂത്തുക്കുടി സ്‌റ്റെര്‍ലൈറ്റ് പ്ലാന്‍റ് അടച്ചുപൂട്ടാന്‍ ഉത്തരവ്
ചെന്നൈ: തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ പ്രവര്‍ത്തിക്കുന്ന സ്‌റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്‍റ് അടച്ചുപൂട്ടാന്‍ ഉത്തരവിട്ട് മുഖ്യമന്ത്രി ഇ. പളനിസ്വാമി. സ്ഥിരമായി അടച്ചുപൂട്ടാനാണ് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ജനകീയ വികാരം മാനിച്ചാണ് നടപടിയെന്ന് മുഖ്യമന്ത്രി അറിയിച്ചു. അതുകൂടാതെ പ്ലാന്‍റ് ഇനി ഒരിക്കലും തുറന്ന് പ്രവര്‍ത്തിക്കില്ലെന്ന് തമിഴ്നാട് ഉപമുഖ്യമന്ത്രി ഒ. പനീര്‍സെല്‍വം പറഞ്ഞു. മലിനീകരണ ബോര്‍ഡിന്‍റെ ചട്ടങ്ങള്‍ എല്ലാം കാറ്റില്‍പറത്തി പ്രവര്‍ത്തിക്കുന്ന പ്ലാന്‍റ് സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കെതിരെ ഇവിടെ മാസങ്ങളായി സമരം നടന്നു വരികയായിരുന്നു. പ്രദേശവാസികളില്‍ കാന്‍സര്‍ അടക്കമുള്ള മാരകരോഗങ്ങള്‍ വ്യാപകമായി പിടിപെട്ടതോടെയാണ് ജനങ്ങള്‍ എതിര്‍പ്പുമായി എത്തിയത്. ജനവാസകേന്ദ്രങ്ങളെ പൂര്‍ണമായും…
Read Moreചെങ്ങന്നൂരില്‍ 76.8 ശതമാനം പോളിംഗ്
ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞടുപ്പില്‍ കനത്ത പോളിംഗ്. 76.8 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. 2016ല്‍ 74.06 ശതമാനമായിരുന്നു പോളിംഗ്. മണ്ഡലത്തിലെ പതിനൊന്നു പഞ്ചായത്തുകളില്‍ ഒട്ടുമിക്കതിലും 75 ശതമാനത്തിന് മുകളിലാണ് പോളിംഗ്. വെണ്‍മണി, ആല, മാന്നാര്‍ പഞ്ചായത്തുകളില്‍ 76.04 ശതമാനം പേര്‍ വോട്ട് ചെയ്തു. തിരുവന്‍ വണ്ടൂരിലാണ് കുറവ് പോളിംഗ് രേഖപ്പടുത്തിയത് – 74.6 ശതമാനം. അതേസമയം, പോളിംഗ് ശതമാനം വര്‍ധിച്ചത് തങ്ങള്‍ക്ക് അനുകൂലഘകടകമാണെന്ന് മൂന്ന് മുന്നണികളും അവകാശപ്പെട്ടു. എല്‍.ഡി.എഫ് എം.എല്‍.എ കെ.കെ രാമചന്ദ്രന്‍ നായരുടെ നിര്യാണത്തെ തുടര്‍ന്നാണ് ചെങ്ങന്നൂരില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. മണ്ഡലത്തിലെ ആകെയുള്ള…
Read Moreആരാണ് ‘കാല കരികാല’ എന്ന ചോദ്യത്തിനു ഉത്തരവുമായി ട്രെയിലര്‍ എത്തി …!
സസ്പെന്‍സും മാസും ആവാഹിച്ച പുത്തന്‍ പുതിയ ചിത്രം ‘കാല ‘യുടെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തു വിട്ടു ….എല്ലായ്പ്പോഴും പറയുന്നപോലെ ”വയസ്സാനാലും ഉന്‍ സ്റ്റൈലും അഴകും ഇന്നും ഉന്നൈ വിട്ടു പോകലെ … ” എന്ന വാചകം അനുസ്മരിക്കത്തക്ക വിധം സാള്‍ട്ട് ആണ്ട് പെപ്പര്‍ ലുക്കില്‍ രജനി നിറഞ്ഞാടുകയാണ് ട്രെയിലറില്‍ ..പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രം അടുത്ത മാസം പകുതിയോടെ തിയേറ്ററുകളില്‍ എത്തും ….ഈശ്വരി റാവു , ഹുമ ഖുറേഷി എന്നിവര്‍ നായികമാര്‍ ആവുന്ന ചിത്രത്തില്‍ സന്തോഷ് നാരായണന്‍ ആണ് സംഗീതം നിര്‍വഹിക്കുന്നത് …ഇതില്‍…
Read Moreകാവേരി നദിയില്‍ മുതലയുടെ ആക്രമണം :മധ്യവയസ്കന്‍ മരിച്ചു
ബെംഗലൂരു :മൈസൂര്‍ മാണ്ട്യ ജില്ലയില് മുത്താതി വില്ലേജില്‍ കാവേരി നദിയില്‍ കുളിക്കാനിറങ്ങിയ മധ്യ വയസ്കന്‍ മുതലയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു …ഹെസര്‍ ഗട്ട സ്വദേശിയായ വെങ്കിടേഷ് (52)ആണ് കൊല്ലപ്പെട്ടത് …കുടുംബവുമോത്ത് മുത്താതി ക്ഷേത്രം സന്ദര്‍ശിക്കവെ ആയിരുന്നു ദുരന്തം സംഭവിക്കുന്നത് … ഞായറാഴ്ച രാവിലെ 8.30 ഓടെ ക്ഷേത്രത്തിനു സമീപ പ്രദേശത്തു കൂടി ഒഴുകുന്ന കാവേരിയില്‍ കുളിക്കാന്‍ ഇറങ്ങുമ്പോള്‍ ആയിരുന്നു മുതല വെങ്കിടേഷിനെ കടിച്ചു വലിച്ചു കൊണ്ട് നീങ്ങുന്നത് ..സമീപമുള്ളവര്‍ നില വിളികേട്ടപ്പാടെ കല്ലുകളും മറ്റുമുപയോഗിച്ചു മുതലയുടെ പിടിയില്‍ നിന്ന് രക്ഷിക്കാന്‍ നോക്കിയെങ്കിലും ആദ്യ ശ്രമത്തില്‍…
Read Moreസിഎച്ച് വിദ്യാഭ്യാസ സ്കോളർഷിപ്പുകളുടെ വിതരണം നടത്തി.
ബെംഗളൂരു: എഐ കെഎംസിസി ബെംഗളൂരു സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സിഎച്ച് വിദ്യാഭ്യാസ സ്കോളർഷിപ്പുകളുടെ വിതരണം എംഎസ്എസ് പ്രസിഡന്റ് പി.കെ.ഷക്കീർ ഉദ്ഘാടനം ചെയ്തു. നാസർ നീലസന്ദ്ര അധ്യക്ഷത വഹിച്ചു. സയ്യിദ് ഹംസ തങ്ങൾ മുഖ്യപ്രഭാഷണം നടത്തി. റഹീം ചാവശേരി, ഹൈദരലി, അബ്ദുൾ സലാം, റബീഅത്ത് തങ്ങൾ, തസ്നിം ഇബ്രാഹിം സേട്ട്, സാജിത, സി.മുസ്തഫ, ടി.കെ.മുഹമ്മദ് എന്നിവർ നേതൃത്വം നൽകി.
Read More