മിസോറം ഗവര്‍ണറായി കുമ്മനം ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ന്യൂഡല്‍ഹി: മിസോറാം ഗവര്‍ണറായി കുമ്മനം രാജശേഖരന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. 11 മണിക്കായിരിക്കും സത്യപ്രതിജ്ഞ. നിലവിലെ ഗവര്‍ണറിന്‍റെ കാലാവധി ഇന്നലെ അവസാനിച്ച സാഹചര്യത്തില്‍ ഭരണഘാടനാ പ്രതിസന്ധി ഒഴിവാക്കാനാണ് സത്യപ്രതിജ്ഞയെന്നാണ് വിവരങ്ങള്‍.

കഴിഞ്ഞ ദിവസം കേന്ദ്രനേതാക്കളെ സന്ദര്‍ശിച്ച കുമ്മനം രാജശേഖരന്‍ മിസോറാം ഗവര്‍ണറായി തുടരാന്‍ താത്പര്യമില്ലെന്ന കാര്യം അറിയിച്ചിരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് കുമ്മനം രാജശേഖരനോട് സത്യപ്രതിജ്ഞ ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയത്. പിന്നീട് രാജിവെക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാനമെടുക്കും.

  ലോകകപ്പ് ആവേശം; അർദ്ധരാത്രിയിലും ബെംഗളൂരു ഉണർന്നിരിക്കാൻ വൻ പദ്ധതികളുമായി പബ്ബുകളും ഹോട്ടലുകളും

രാഷ്ട്രപതി പുറപ്പെടുവിച്ച വിജ്ഞാപനം നിലനില്‍ക്കുന്നു. ഈ വിജ്ഞാപനത്തിന് വിരുദ്ധമായി മറ്റൊരാളെ നിയമിക്കാന്‍ കേന്ദ്ര മന്ത്രിസഭ ചേര്‍ന്ന് പുതിയ പേര് രാഷ്ട്രപതിയോട് നിര്‍ദ്ദേശിക്കണം. ഈ സാങ്കേതികത്വം നിലനില്‍ക്കുന്നതുകൊണ്ടാണ് സത്യപ്രതിജ്ഞ ചെയ്യാന്‍ കുമ്മനം രാജശേഖരന് കേന്ദ്രനേതൃത്വം നിര്‍ദ്ദേശം നല്‍കിയത്.

രണ്ടുദിവസത്തിന് ശേഷം കേന്ദ്രമന്ത്രിസഭാ യോഗം ചേരുന്നുണ്ട്. യോഗത്തില്‍ പുതിയ പേര് രാഷ്ട്രപതിയോട് നിര്‍ദ്ദേശിച്ച് അത് വിജ്ഞാപനമായി പുറത്തിറങ്ങുന്നതുവരെയുള്ള സമയം വരെ കുമ്മനം ഗവര്‍ണറായി തുടര്‍ന്നേക്കും.

  റോഡിലേക്ക് ഒഴുകിയെത്തി ജനങ്ങൾ; ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ യാത്രാപാതകളിൽ മൂന്നാമതായി ബെംഗളൂരു-മൈസൂരു പാത

സംസ്ഥാനത്തെ ആര്‍എസ്എസ് നേതൃത്വത്തോടൊ കുമ്മനം രാജശേഖരനോടോ ആലോചിക്കാതെയാണ് ബിജെപി കേന്ദ്രനേതൃത്വം തീരുമാനമെടുത്തത്. ഇക്കാര്യത്തില്‍ സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ക്കിടയിലും ആര്‍എസ്എസ് നേതൃത്വത്തിനും അതൃപ്തിയുണ്ടെന്നാണ് വിവരം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ അറസ്റ്റിലാകാൻ പോലീസ് സ്റ്റേഷനിൽ നിന്ന് കസേര മോഷണം; ഏഴ് വർഷങ്ങൾക്ക് ശേഷം ജാപ്പനീസ് യുവാവിന് നഷ്ടപരിഹാരം
[masterslider id="10"]

Related posts