2020 ഓടെ ഇന്ത്യയില്‍ 5 ജി അവതരിപ്പിക്കാനുള്ള മുന്നൊരുക്കങ്ങള്‍ എയര്‍ ടെല്‍ ,ജിയോ എന്നീ കമ്പനികളുടെ നേതൃത്വത്തില്‍ തുടങ്ങിവെച്ചതായാണ് അടുത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് ..ആരോഗ്യം ,ഗതാഗതം ,കൃഷി , ഊര്‍ജ്ജം എന്നീ നാല് മേഖലകളിലാണ് 5 ജി സേവനത്തിന്റെ പ്രയോജനങ്ങള്‍ കൂടുതലായി ലഭിക്കാന്‍ പോവുന്നതെന്നാണ് പഠനങ്ങള്‍ സൂചിപ്പികുന്നത്..
മുന്പ് 3 ജി 4ജി സര്‍വീസുകള്‍ മറ്റു രാജ്യങ്ങളെക്കാളും അല്‍പ്പം താമസിച്ചു തന്നെയാണ് അവതരിപ്പിക്കാന്‍ കഴിഞ്ഞത് ..എന്നാല്‍ പുതിയ സേവനം മറ്റു രാജ്യങ്ങളില്‍ എത്തിതുടങ്ങുന്ന സമയം തന്നെ ഇന്ത്യയിലും ലഭിക്കുമെന്ന് തന്നെയാണ് വിശ്വാസം …പുതിയ ടെക്നോളജിക്ക് വേണ്ടിയുള്ള സമഗ്രമായ പദ്ധതിയുടെ രൂപ രേഖ അടുത്ത മാസം രാജ്യത്തു അവതരിപ്പിക്കാനാണ് അധികൃതരുടെ നീക്കം …എന്നാല്‍ 5 ജി ക്ക് ആവശ്യമായ റേഡിയോ തരംഗങ്ങള്‍ അഥവാ സ്പെക്ട്രത്തിന്റെ ലഭ്യത തന്നെയാണ് ഇതിന്റെ മുന്നിലുള്ള പ്രധാന വെല്ലുവിളി ..മൊബൈല്‍ ദാതാക്കളെ കുഴയ്ക്കുന്നതും ഇതിന്റെ താങ്ങാനാവാത്ത വിലയുടെ പേരിലുള്ള ധാരണപ്പിശക് തന്നെയാണ് ….ടവറുകള്‍ അടക്കമുള്ള അടിസ്ഥാന സൌകര്യങ്ങള്‍ വ്യാപിപ്പിക്കാനുള്ള തടസങ്ങളും മുന്‍പിലുണ്ട് …ഇന്ത്യയിലെ നിലവിലുള്ള മൊബൈല്‍ സേവന ദാതാക്കളായ എയര്‍ടെല്‍ ,ജിയോ എന്നീ കമ്പനികള്‍ ഇതിന്റെ ട്രയല്‍ ഈ അടുത്ത് പരീക്ഷിച്ചതായാണ് അറിയുന്നത് ….!