കോഴിക്കോട് : ജീവനെടുക്കുന്ന മഹാരോഗം പടര്‍ന്നു കയറുന്ന സാഹചര്യത്തില്‍ ഒരു ജില്ല മുഴുവന്‍ വിറ കൊള്ളുമ്പോള്‍ പാവപ്പെട്ട രോഗികളെ പിഴിഞ്ഞ് കാശ് ഉണ്ടാക്കാനുള്ള വ്യഗ്രതയിലാണ് ബേബി മെമ്മോറിയല്‍ ആശുപത്രി ..നിപ്പ വൈറല്‍ പനി ബാധിച്ചു അതീവ ഗുരുതരാവസ്ഥയില്‍ വേന്റിലേറ്ററില്‍ കഴിയുന്ന രോഗിയുടെ ബന്ധുക്കളോട് ഒന്നര ലക്ഷം രൂപ അടച്ചില്ലെങ്കില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ നിന്നും രോഗിയെ നീക്കം ചെയ്യേണ്ടി വരുമെന്നും ഇതൊരു സ്വകാര്യ സ്ഥാപനമാണ് എന്നും ഞങ്ങള്‍ക്ക് വേറെ വഴിയില്ല എന്നും സൂചിപിച്ചത്രേ ……തുടര്‍ന്ന്‍ ബന്ധുക്കള്‍ സംഭവ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്ന ആരോഗ്യ വകുപ്പിനെ അറിയിക്കുകയും ശേഷം മന്ത്രി ടി പി രാമകൃഷ്ണന്‍ ആശുപത്രി മാനേജ്മെന്ടിനു കര്‍ശന താക്കീത് നല്കിയതായുമാണു റിപ്പോര്‍ട്ടുകള്‍ ..തുടര്‍ന്ന്‍ ചികിത്സ പുനരാരംഭിച്ചതായി ബന്ധുക്കള്‍ അറിയിച്ചു ..
മുന്‍പും കുപ്രസിദ്ധിക്ക് പേര് കേട്ട ആശുപത്രി മാനേജ്മെന്റ് ആണ് ബേബി മെമ്മോറിയല്‍ …രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്പ് നഴ്സിംഗ് വിദ്യാര്‍ഥിനി ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയും തുടര്‍ന്ന്‍ വിവാദങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ വര്‍ദ്ധിച്ച ജനരോഷം അധികൃതര്‍ക്ക് നേരെ ഉയരുകയും ചെയ്തിരുന്നു …നഴ്സുമാരുടെ ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ടു, സമരം ചെയ്യുന്ന ജോലിക്കാരെ ഇവര്‍ പല തവണ ഭീഷണിപ്പെടുത്തിയതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട് …നിപ്പ വൈറല്‍ പനിയില്‍ ഒരു നാട് മുഴുവന്‍ ഭീതിയോടെ പ്രാര്‍ത്ഥനയുമായി കഴിയുമ്പോള്‍ കേവലം ബില്ല് തുക കൈപ്പറ്റാന്‍ ഇവര്‍ നടക്കുന്ന ഇത്തരത്തില്‍ നീചവും നികൃഷ്ടവുമായ നീക്കം ‘ആതുരാലയങ്ങള്‍ ‘ എന്ന പേരിനു തന്നെ തീരകളങ്കമാണ് ….ഇന്നലെ ഉച്ചയ്ക്ക് രണ്ടു പേരെയാണ് നിപ്പ വൈറസ് സംശയവുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് ..ഇതില്‍ അധികൃതര്‍ വെന്റിലെറ്ററില്‍ നിന്നും നീക്കുമെന്ന് ഭീഷണിപ്പെടുത്തിയ വ്യക്തി ..ദിവസങ്ങള്‍ക്ക് മുന്പ് ‘നിപ്പ ‘ ബാധിച്ചു മരണപ്പെട്ട രണ്ടു കുട്ടികളുടെ പിതാവ് ആണ് ….
കോഴിക്കോട് മാത്രമാണ് വൈറസ് ബാധ സ്ഥിതീകരിച്ചതെങ്കിലും സംസ്ഥാനമോട്ടാകെ ജാഗ്രത പുലര്‍ത്താന്‍ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചു …