ബെംഗലൂരു : നിപ്പാ വൈറല്‍ പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോഴിക്കോട് ഭാഗത്തേയ്ക്ക് യാത്രകള്‍ ഒഴിവാക്കാന്‍ ബംഗലൂരുവിലെ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു ..സ്ഥിതി നിയന്ത്രണാതീതമാവാത്ത സാഹചര്യത്തിലാണ് ഇത്തരം മുന്‍കരുതല്‍ വേണ്ടി വരുന്നതെന്ന് ആരോഗ്യ വകുപ്പ് സൂചിപ്പിച്ചത് ….മാത്രമല്ല വീണ് കിടക്കുന്ന പഴങ്ങള്‍, വഴികളില്‍ വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്ന ഫലങ്ങള്‍ മുതലായവ കഴിക്കുന്നത് കുറച്ചു ദിവസത്തേയ്ക്ക് ഒഴിവാക്കാനും നിര്‍ദ്ദേശമുണ്ട് ..പനി പടരാനുണ്ടായ പ്രധാന കാരണം വവ്വാലുകളില്‍ നിന്നും മറ്റുമാണെന്ന സൂചനയാണ് വൈറോളജി വകുപ്പിന്റെ ആദ്യ പഠനങ്ങള്‍ സൂചിപ്പിക്കുന്നത് …..മാത്രമല്ല പേരാമ്പ്രയില്‍ അസുഖം ബാധിച്ചു മരിച്ച വ്യക്തിയുടെ വീടിനു പരിസരത്തെ പരിശോധനയില്‍ കിണറ്റില്‍ നിന്നും ചത്ത വവ്വാലുകളെ കണ്ടെത്തിയതായും തുടര്‍ന്ന്‍ അവയെ പരിശോധനയ്ക്കയച്ചതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട് ..തുടര്‍ന്ന്‍ കിണര്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ മണ്ണിട്ട് മൂടി ..
എന്നാല്‍ വവ്വാലുകളില്‍ നിന്നും മാത്രമല്ല രോഗം പടര്‍ന്നു പിടിക്കുന്നതതെന്നും കൂര്‍ത്ത നഖങ്ങളും കൊമ്പുകളുമുള്ള ജീവികളില്‍ നിന്നും രോഗം പടരാന്‍ സാധ്യത ഏറെയെന്നു ഡോക്ടര്‍മാര്‍ പറയുന്നു …ഈ മാരക രോഗത്തിന് ഇതുവരെയും പ്രതിരോധ വാക്സിന്‍ കണ്ടുപിടിക്കപ്പെട്ടിട്ടില്ല എന്നത് അത്യതം ഭീതിയുണര്‍ത്തുന്നു …കഴിഞ്ഞ ദിവസം പനി ബാധിതരെ പരിചരിക്കുന്നതിനിടെ രോഗം ബാധിച്ചു മരണപ്പെട്ട മലയാളി നഴ്സ് ലിനിയുടെ മൃതദേഹം ബന്ധുകള്‍ക്ക് പോലും വിട്ടുകൊടുക്കാതെ അധികൃതര്‍ സസ്കരിക്കുകയായിരുന്നു ….