ഇന്‍ഡോര്‍ : ഈ സീസണിലെ ഏറ്റവും മികച്ച സ്കോര്‍ പിറന്നതിനു ശേഷം വൈകാതെ തന്നെ ടൂര്‍ണമെന്റിലെ ഏറ്റവും കുറഞ്ഞ സ്കോറും കുറിക്കപ്പെട്ടു ….ആ മഹത്തായ ‘പദവി ‘ പോയിന്റ് പട്ടികയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വരെ മൂന്നാമത് നിലയുറപ്പിച്ചിരുന്ന കിംഗ്സ് ഇലവന്‍ പഞ്ചാബിനെന്നു കൂടി നോക്കുമ്പോള്‍ ഇത് കനത്ത പ്രഹരം തന്നെയാണ് അവര്‍ക്ക് ..ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 15.1ഓവറില്‍ വെറും 88 റണ്‍സിനാണ് കൂടാരം കയറിയത് …മറുപടി ബാറ്റിംഗില്‍ എട്ടോവറില്‍ ,വിക്കറ്റുകള്‍ ഒന്നും നഷ്ടപ്പെടാതെ ആര്‍ സി ബി സ്കോര്‍ മറികടന്നു …വിരാട് കോഹ്ലി 48 ഉം പാര്ത്വിവ് പട്ടേല്‍ 40റണ്‍സ് നേടി പുറത്താവാതെ നിന്നു ..ഇതോടെ പ്ലേ ഒഫിലെക്ക് കടക്കാന്‍ ബെംഗലൂരുവിനു നേരിയ പ്രതീക്ഷ ലഭിച്ചു …
നേരത്തെ പഞ്ചാബ് ബാറ്റിംഗില്‍ വെറും മൂന്നും പേര്‍ മാത്രമാണ് രണ്ടക്കം കടന്നത് ..ഓപ്പണിംഗ് കൂട്ടുകെട്ടില്‍ ഗെയ്ല്‍ ,രാഹുല്‍ എന്നിവര്‍ തരക്കേടില്ലാതെ ബാറ്റ് ചെയ്തപ്പോള്‍ അവര്‍ ഒരിക്കലും വിചാരിച്ചു കാണില്ല ഇത്തരത്തിലൊരു കൂട്ട കുരുതിയിലേക്ക് ആര്‍ സി ബി ബൌളര്‍മാര്‍ തങ്ങളെ തള്ളിവിടുമെന്ന് …! നാലോവറില്‍ 23 റണ്‍സ് വഴങ്ങി 3 വിക്കറ്റ് നേടിയ ഉമേഷ് യാദവ് തന്നെയാണ് പഞ്ചാബിന്റെ നടുവ് ഓടിച്ചത് …ടിം സൌത്തിക്കൊഴികെ ബൌള്‍ ചെയ്ത എല്ലാവര്ക്കും ഓരോ വിക്കറ്റ് വീതം ലഭിച്ചു …നിലവില്‍ ആര്‍ സി ബി ക്ക് പത്ത് പോയിന്റ് ഉണ്ട് ..പക്ഷെ റണ്‍ റേറ്റിന്റെ കാര്യത്തില്‍ മുംബൈയെ മറികടക്കാന്‍ കഴിഞ്ഞിട്ടില്ല ..എങ്കിലും തുടര്‍ന്ന്‍ നടക്കുന്ന മറ്റു ടീമികളുടെ മത്സര ഫലങ്ങളിലും പ്രതീക്ഷയര്‍പ്പിച്ചു ,ശേഷിക്കുന്ന രണ്ടു മത്സരങ്ങളില്‍ മികച്ച റണ്‍ നിരക്കില്‍ വിജയിക്കുക കൂടി ചെയ്‌താല്‍ ഗാലറികളില്‍ ‘ചുവന്ന വര്‍ണ്ണ കൊടികള്‍’ഉയരത്തില്‍ പാറി കളിക്കുക തന്നെ ചെയ്യും ..! കാത്തിരിക്കാം …..