ബെംഗളൂരു: ഡീസൽ വില കുതിച്ചുയർന്നതോടെ ബിഎംടിസിയുടെ നഷ്ടവും പെരുകുന്നു. പ്രതിദിനം പത്ത് ലക്ഷം രൂപയുടെ നഷ്ടമാണ് ബിഎംടിസിക്ക് നേരിടേണ്ടി വരുന്നത്. ബിഎംടിസി പ്രതിദിനം 6149 ബസ് സർവീസുകളാണ് ഓപ്പറേറ്റ് ചെയ്യുന്നത്. അഞ്ച് മാസത്തിനിടയിൽ ഡീസൽ വിലയിൽ വന്ന മാറ്റമാണ് ബിഎംടിസിക്ക് ഏറെ ക്ഷീണം ചെയ്യുന്നത്.
കൂടുതൽ യാത്രക്കാരെ ആകർഷിക്കാൻ എസി ബസ് സർവീസിലെ ടിക്കറ്റ് നിരക്കിൽ കുറവ് വരുത്തിയതും തിരിച്ചടിയായിട്ടുണ്ട്. നമ്മ മെട്രോയിൽ യാത്രക്കാർ കൂടിയതോടെ ബിഎംടിസി ബസിനെ ആശ്രയിക്കുന്നവരുടെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ട്.