ബെംഗലൂരു : ‘കൂളിംഗ് സിറ്റി’ എന്ന പ്രയോഗമൊക്കെ പണ്ടായിരുന്നുവെങ്കിലും മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുളിര്‍മയുള്ള ഒരു ഹരിതാപഭംഗിയും അധികം ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലാത്തതുമൊക്കെ ബെംഗലൂരുവിന്റെ അസ്തമിക്കാത്ത പ്രതീക്ഷകള്‍ തന്നെയായിരുന്നു ..എന്നാല്‍ ഈ അടുത്ത് വര്‍ദ്ധിച്ചു വരുന്ന കൊതുക് ശല്യം നിമിത്തം ആകെ പൊറുതി മുട്ടിയിരിക്കുക തന്നെയാണ് നിവാസികള്‍ ..
പൊതുസ്ഥലത്ത് കുമിഞ്ഞു കൂടുന്ന ചപ്പു ചവറുകളും , താറുമാറായ മാലിന്യ നിര്‍മ്മാര്‍ജ്ജനവുമൊക്കെതന്നെയാണ് കൊതുകള്‍ പെരുകുന്നതിന്റെ പ്രധാന കാരണമെന്നാണ് ചൂണ്ടികാട്ടുന്നത് ..അടുത്തുണ്ടായ വേനല്‍ മഴകളില്‍ ,ഒഴുകി പോവാതെ കെട്ടി കിടക്കുന്ന ജലം ഓടകളിലും മറ്റും നഗരത്തില്‍ പലയിടത്തും ദൃശ്യമാണ്.. അടുത്തിടെ ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടികാട്ടി ‘ഫ്യുമിഗേഷന്‍ ‘ രീതിയും ബി ബി എം പി പലയിടത്തും നിര്‍ത്തിവെച്ചിരുന്നു ….ഇത്തരം സാഹചര്യത്തില്‍ നിര്‍മ്മാര്‍ജ്ജനം സാധ്യമായില്ല എങ്കില്‍ വര്‍ധിച്ചു വരുന്ന സാംക്രമിക രോഗങ്ങള്‍ക്ക് തടയിടാന്‍ കഴിയില്ല എന്നും ആരോഗ്യ രംഗത്തെ വിദഗ്ദര്‍ ചൂണ്ടി കാട്ടുന്നു ….