ന്യൂഡൽഹി: കർണാടക നിയമസഭാ തെരഞ്ഞെടുപ്പു പ്രമാണിച്ച് പെട്രോൾ, ഡീസൽ വിലവർധന മരവിപ്പിച്ചു. ഒരാഴ്ചയായി കമ്പനികൾ വില കൂട്ടുന്നില്ല. കഴിഞ്ഞ ചൊവ്വാഴ്ചയാണ് അവസാനമായി വില വർധിപ്പിച്ചത്. അന്നു പെട്രോളിനു 14 പൈസയും ഡീസലിന് 20 പൈസയും വർധിപ്പിച്ചു. മേയ് 12നു കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് കഴിയും വരെ പെട്രോൾ, ഡീസൽ വില കൂട്ടേണ്ടെന്ന് എണ്ണകമ്പനികൾക്കു നിർദേശം നല്‍കിയെന്നാണു സൂചന. കമ്പനി അധികൃതർ ഇതേപ്പറ്റി ഒന്നും പറഞ്ഞിട്ടില്ല. കഴിഞ്ഞ ജൂലൈ ഒന്നിനു പ്രതിദിന വിലമാറ്റം തുടങ്ങിയശേഷം വിലമാറ്റമില്ലാതെ ഇത്രയും ദിവസം കടന്നുപോയത് ഇതാദ്യമാണ്. കമ്പനികളുടെ ഓഹരിവില ഈ മാസം…
Read MoreDay: 1 May 2018
സിദ്ധരാമയ്യയെ കുത്തി നോവിച്ചു മോദി; അതേനാണയത്തിൽ തിരിച്ചടിച്ചു സിദ്ധരാമയ്യ!
ബംഗളുരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണഗോദ ചൂടുപിടിക്കുന്നു. പ്രചാരണത്തിന്റെ തുടക്കത്തിൽതന്നെ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കെതിരേ ആക്രമണം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു മറുപടിയുമായി സിദ്ധരാമയ്യ രംഗത്തെത്തിയതോടെ ഇരു പാർട്ടികളും തമ്മിലുള്ള വാക്പോര് കനത്തു. രണ്ടു മണ്ഡലത്തിൽ മത്സരിക്കുന്നതിന്റെ പേരിൽ സിദ്ധരാമയ്യയെ കുത്തിയ മോദിക്ക് അതേനാണയത്തിൽ മറുപടി നൽകിയാണ് സിദ്ധരാമയ്യ തിരിച്ചടിച്ചത്. രണ്ട് മണ്ഡലത്തിൽ സിദ്ധരാമയ്യയും ഒരു മണ്ഡലത്തിൽ അദ്ദേഹത്തിന്റെ മകനും മത്സരിക്കുന്നതിലൂടെ 2+1 ഫോർമുലയാണ് അദ്ദേഹം കർണാടകത്തിൽ നടപ്പാക്കുന്നതെന്നായിരുന്നു മോദിയുടെ പരിഹാസം. നിലവിൽ സിദ്ധരാമയ്യ പ്രതിനിധീകരിക്കുന്ന മണ്ഡലത്തിൽ പരാജയപ്പെടുമെന്ന ഭീതിമൂലമാണ് അദ്ദേഹം പുതിയ രണ്ട് മണ്ഡലങ്ങളിൽ…
Read Moreഇന്ത്യാക്കാര്‍ യെമനില്‍ പോകുന്നത് വിലക്കി സൗദി ഇന്ത്യന്‍ എംബസി
സൗദി: ഇന്ത്യക്കാര്‍ യെമനിലേക്ക് പോകരുതെന്ന് സൗദിയിലെ ഇന്ത്യന്‍ എംബസി മുന്നറിയിപ്പ് നൽകി. യെമനിൽ സംഘര്‍ഷം നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ഈ മുന്നറിയിപ്പ്. കൂടാതെ വിലക്ക് അവഗണിച്ച് യെമനിലേക്ക് പോകുന്നവരുടെ പാസ്പോര്‍ട്ട് രണ്ട് വര്‍ഷത്തേക്ക് കണ്ടുകെട്ടുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ടെന്നും എംബസി അറിയിച്ചു. അതുകൂടാതെ യെമനിലേക്ക് ജോലിക്കോ മറ്റു ആവശ്യങ്ങള്‍ക്കോ കൊണ്ടുപോകുന്ന ഇന്ത്യക്കാരുടെ കാര്യത്തില്‍ ഏജന്റോ തൊഴിലുടമയോ ആയിരിക്കും ഉത്തരവാദികളെന്ന് എംബസി അറിയിച്ചു. ഇങ്ങനെ പോകുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള ചിലവ് ഏജന്റോ തൊഴിലുടമയെ വഹിക്കേണ്ടിവരുമെന്നും എംബസി അറിയിച്ചു.
Read Moreപണം, സ്വർണം, മദ്യം…. ഇതുവരെ പിടിച്ചെടുത്തത് 100 കോടിയിലേറെ രൂപയുടെ സമ്മാനങ്ങള്‍!
ബെംഗളൂരു: പെരുമാറ്റച്ചട്ടം നടപ്പായ ശേഷം ഇതുവരെ പിടിച്ചെടുത്തതു 100 കോടിയിലേറെ രൂപയുടെ സമ്മാനങ്ങൾ. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും എക്സൈസും പൊലീസും ചേർന്നു സംയുക്തമായി നടത്തിയ പരിശോധനയിൽ കണക്കിൽപ്പെടാത്ത 41.48 കോടി രൂപയാണ് പിടിച്ചെടുത്തത്. 21.7 കോടിയുടെ മദ്യം, 20 കോടി രൂപയുടെ സ്വർണാഭരണങ്ങൾ, രണ്ടു കോടി രൂപയുടെ വാഹനങ്ങൾ, വെള്ളിപ്പാത്രങ്ങളും ലാപ്ടോപ്പുകളും ഉൾപ്പെടെ രണ്ടു കോടിയിലേറെ രൂപയുടെ വസ്തുക്കൾ, 13 കോടിയുടെ മറ്റു സമ്മാനങ്ങൾ എന്നിവയും പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം മാത്രം ചട്ടലംഘനവുമായി ബന്ധപ്പെട്ട് 22 കേസ് റജിസ്റ്റർ ചെയ്തു. ഇതുവരെ ആകെ 613 കേസാണ് റജിസ്റ്റർ ചെയ്തത്.
Read Moreബിജെപി പ്രതീക്ഷിക്കുന്നത് കൊടുങ്കാറ്റ്! നിരാശപ്പെടുത്തി സര്‍വേ ഫലങ്ങള്‍.
മൈസൂര്‍: ബിജെപി തരംഗമല്ല, കൊടുങ്കാറ്റാണ് കര്‍ണാടകയില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കര്‍ണാടകയിലെ സന്തേമാര ഹള്ളിയില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ണാടകയുടെ വികസനമാണ് ഈ തെരഞ്ഞെടുപ്പില്‍ ബിജെപി മുന്നോട്ടുവെയ്ക്കുന്നതെന്ന് നരേന്ദ്ര മോദി സൂചിപ്പിച്ചു. സംസ്ഥാനത്തെ കര്‍ഷകരുടെ ജീവിതം മാറ്റി മറിക്കാനാണ് കേന്ദ്രത്തിലെ എന്‍ഡിഎ സര്‍ക്കാര്‍ ശ്രമിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ച വിവിധ പദ്ധതികളുടെ ഗുണം കര്‍ഷകര്‍ക്ക് ലഭിക്കുന്നുണ്ട്. പക്ഷെ, കര്‍ണാടകയിലെ ജനങ്ങള്‍ക്ക് മതിയായ കുടിവെള്ളമോ മറ്റ് അടിസ്ഥാന ആവശ്യങ്ങളോ പോലും ലഭിക്കുന്നില്ല എന്നും മോദി കുറ്റപ്പെടുത്തി. സിദ്ദരാമയ്യയുടെ നേതൃത്വത്തിലുള്ള…
Read Moreതിരഞ്ഞെടുപ്പ് പോരാട്ടത്തിൽ മലയാളി റിട്ട.ഐഎഎസ് ഉദ്യോഗസ്ഥയും.
ബെംഗളൂരു: സംസ്ഥാനത്തെ ആദ്യ വനിത കലക്ടറും പാലക്കാട് മാങ്കുറുശി സ്വദേശിനിയുമായ രേണുക വിശ്വനാഥൻ ആണ് ശാന്തിനഗർ മണ്ഡലത്തിൽ ആംആദ്മി പാർട്ടി സീറ്റിൽ ജനവിധി തേടുന്നത്. കോൺഗ്രസ് എംഎൽഎയും മലയാളിയുമായ എൻ.എ.ഹാരിസ് ആണ് പ്രധാന എതിരാളി. ഇത്തവണ മറ്റു സ്ഥാനാർഥികളെ പ്രഖ്യാപിക്കും മുൻപേ ശാന്തിനഗർ മണ്ഡലത്തിൽ രേണുകയുടെ പോസ്റ്ററുകൾ ഉയർന്നിരുന്നു. കാരണം ഇവരുടെ സ്ഥാനാർഥിത്വം ജനുവരിയിൽ ഉറപ്പായിരുന്നു. അന്നു മുതൽ വീടുകൾ കയറി പ്രചാരണം തുടങ്ങിയിരുന്നു. മറ്റു പാർട്ടികളുടേതു പോലെ റാലികൾ നടത്താതെ കഴിവതും വോട്ടർമാരെ നേരിൽക്കണ്ട് പിന്തുണ തേടുകയാണ് ചെയ്യുന്നതെന്ന് രേണുക പറഞ്ഞു.
Read Moreആള്‍ക്കൂട്ടം നോക്കിനില്‍ക്കേ യുവതിയെ ചുട്ടുകൊന്നു; ഭര്‍ത്താവ് ഒളിവില്‍
തൃശൂർ: ആള്‍ക്കൂട്ടം നോക്കിനില്‍ക്കേ തൃശൂര്‍ വെള്ളിക്കുളങ്ങരയില്‍ യുവതിയെ ഭര്‍ത്താവ് തീകൊളുത്തി കൊലപ്പെടുത്തി. ചെങ്ങാലൂർ സ്വദേശി ജീതുവാണ് ദാരുണ സംഭവത്തിന് ഇരയായത്. കൃത്യത്തിന് ശേഷം ഒളിവില്‍ പോയ ജീതുവിന്‍റെ ഭര്‍ത്താവ് മോനടി വിരാജിനെ പൊലീസിന് ഇതുവരേയും അറസ്റ്റ് ചെയ്യാനായിട്ടില്ല. ഞായറാഴ്ച കുടുംബശ്രീ യോഗത്തിനിടെയാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ ജീതുവിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലർച്ചയോടെ മരണത്തിന് കീഴടങ്ങി. കഴിഞ്ഞ കുറേ നാളുകളായി അകന്നുകഴിയുകയായിരുന്നു വിരാജും ജീതുവും. വിവാഹമോചന നടപടികള്‍ തുടരുന്നതിനിടെയാണ് കൊലപാതകം. വായ്പത്തുക കുടിശിക വരുത്തിയതിനെ തുടർന്ന് ജീതുവിനെ കുടുംബശ്രീ യോഗം ചർച്ചയ്ക്കായി…
Read Moreകേരളത്തിൽ ഇന്നുമുതല്‍ നോക്കുകൂലി ഇല്ല
തിരുവനന്തപുരം: തൊഴില്‍ മേഖലയിലെ മോശം പ്രവണതയ്ക്ക് തടയിടുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് ഇന്ന് മുതല്‍ നോക്കുകൂലി നിരോധിച്ച് തൊഴില്‍ വകുപ്പ് ഉത്തരവിറക്കി. ജില്ലാതല കൂലിപട്ടിക മാധ്യമങ്ങളിലൂടെ അറിയിക്കും. ചുമട്ട് തൊഴിലാളി നിയമത്തിലെ ഒന്‍പതാം വകുപ്പ് ഭേദഗതി ചെയ്തതിന് ഗവര്‍ണറുടെ അംഗീകാരം ലഭിച്ചതിന് പിന്നാലെയാണ് സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കിയത്. ചെയ്യാത്ത ജോലിക്ക് കൂലി ആവശ്യപ്പെടുന്നതും കൈപറ്റുന്നതും നിയമ വിരുദ്ധമായി കണക്കാക്കി നടപടിയും സ്വീകരിക്കുമെന്ന് ഉത്തരവില്‍ പറയുന്നു. ജില്ലാ ലേബര്‍ ഓഫീസര്‍ പുറപ്പെടുവിച്ച ഏകീകൃതകൂലി പട്ടിക അടിസ്ഥാനമാക്കി കയറ്റിറക്ക് കൂലി നല്‍കണമെന്നും പട്ടികയില്‍ ഉള്‍പ്പെടാത്ത ഇനങ്ങള്‍ക്ക് ഉഭയകക്ഷി കരാറുകളുടെ…
Read Moreതൊഴിലിന്‍റെ മഹത്വവും തൊഴിലെടുക്കുന്നവന്‍റെ അവകാശവും ഓര്‍മ്മിപ്പിച്ച് ഇന്ന് മെയ് ദിനം
തൊഴിലിന്‍റെ മഹത്വവും തൊഴിലെടുക്കുന്നവന്‍റെ അവകാശവും ഓര്‍മ്മിപ്പിച്ച് ഇന്ന് മെയ് ദിനം. ലോകമെങ്ങുമുള്ള തൊഴിലാളികളുടെ ദിനമായിട്ടാണ് മേയ് ദിനം അഥവാ ലോക തൊഴിലാളി ദിനം ആഘോഷിക്കുന്നത്. എട്ടു മണിക്കൂര്‍ ജോലി, എട്ടു മണിക്കൂര്‍ കുടുംബം, എട്ടു മണിക്കൂര്‍ വിശ്രമം എന്ന ന്യായമായ ആവശ്യത്തിന് വേണ്ടി തൊഴിലാളികള്‍ ചെയ്ത സമരത്തിന്‍റെ ഓര്‍മ്മയാണ് മെയ് ദിനം. അമേരിക്കയിലെ ഇല്ലിനോയിസിലും ചിക്കാഗോയിലും 1886 ല്‍ നടന്ന ഹേ മാര്‍ക്കറ്റ് കലാപത്തിന്‍റെ സ്മരണ പുതുക്കലുംകൂടിയാണ് മെയ് ദിനാചരണം. 1886 മെയ് 1ന് പ്രാബല്യത്തില്‍ വരത്തക്കവിധം 8 മണിക്കൂര്‍ ജോലി നിയമം പ്രാബല്യത്തില്‍…
Read Moreഈ.മ.യൗ ട്രെയ്‌ലര്‍ പുറത്തിറങ്ങി…
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഈ.മ.യൗ ട്രെയ്‌ലര്‍ പുറത്തിറങ്ങി. പപ്പായ ഫിലിംസിന്‍റെ ബാനറില്‍ ആഷിഖ് അബുവാണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്. ഈശോ മറിയം യൗസേപ്പ് എന്നതിന്‍റെ ചുരുക്കപ്പേരാണ് ഈ.മ. യൗ. മരണവീട് പശ്ചാത്തലമാക്കിയ ആക്ഷേപഹാസ്യ ചിത്രമാണിത്. ഒരു കടലോര ഗ്രാമത്തിലെ ലത്തീന്‍ കത്തോലിക്കാ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. വിനായകന്‍, ചെമ്പന്‍ വിനോദ് ജോസ്, ദിലീഷ് പോത്തന്‍ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. കൊച്ചി പ്രധാന ലൊക്കേഷനാക്കി പതിനെട്ട് ദിവസം കൊണ്ടാണ് ലിജോ ജോസ് സിനിമയുടെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയത്. കുട്ടിസ്രാങ്ക് എന്ന ചിത്രത്തിലൂടെ…
Read More