തൊഴിലിന്‍റെ മഹത്വവും തൊ‍ഴിലെടുക്കുന്നവന്‍റെ അവകാശവും ഓര്‍മ്മിപ്പിച്ച് ഇന്ന് മെയ്‌ ദിനം

തൊഴിലിന്‍റെ മഹത്വവും തൊ‍ഴിലെടുക്കുന്നവന്‍റെ അവകാശവും ഓര്‍മ്മിപ്പിച്ച് ഇന്ന് മെയ്‌ ദിനം. ലോകമെങ്ങുമുള്ള തൊഴിലാളികളുടെ ദിനമായിട്ടാണ് മേയ് ദിനം അഥവാ ലോക തൊഴിലാളി ദിനം ആഘോഷിക്കുന്നത്.

എട്ടു മണിക്കൂര്‍ ജോലി, എട്ടു മണിക്കൂര്‍ കുടുംബം, എട്ടു മണിക്കൂര്‍ വിശ്രമം എന്ന ന്യായമായ ആവശ്യത്തിന് വേണ്ടി തൊഴിലാളികള്‍ ചെയ്ത സമരത്തിന്‍റെ ഓര്‍മ്മയാണ് മെയ്‌ ദിനം.

അമേരിക്കയിലെ ഇല്ലിനോയിസിലും ചിക്കാഗോയിലും 1886 ല്‍ നടന്ന ഹേ മാര്‍ക്കറ്റ് കലാപത്തിന്‍റെ സ്മരണ പുതുക്കലുംകൂടിയാണ് മെയ് ദിനാചരണം.

  തുംഗഭദ്രയ്ക്ക് പുതിയ കാവലാളുകൾ; 19-ാം ഗേറ്റിന്റെ ഭീതിക്ക് ഇനി വിരാമം; തുംഗഭദ്രയെ കാക്കാൻ 51 കോടിയുടെ 'പുത്തൻ കോട്ട' റെഡി

1886 മെയ് 1ന് പ്രാബല്യത്തില്‍ വരത്തക്കവിധം 8 മണിക്കൂര്‍ ജോലി നിയമം പ്രാബല്യത്തില്‍ വരണമെന്നാണ് 1884 ല്‍ ചിക്കാഗോയിലെ സംയുക്ത തൊഴിലാളി ട്രേഡ് യൂണിയനുകള്‍ കമ്പനികളോടും സര്‍ക്കാരിനോടും ആവശ്യപ്പെട്ടിരുന്നത്.

ഇതേത്തുടര്‍ന്ന് 1886ല്‍ ചിക്കാഗോയില്‍ സമരം നടന്നു. തുടര്‍ന്ന് കലാപവും. അതിന് ശേഷം 8 മണിക്കൂര്‍ ജോലി നിയമമാക്കിയ ഉത്തരവും ഇറക്കി. 1894 ലും 1919 ലും മെയ് ദിന കലാപങ്ങള്‍ നടന്നിരുന്നു.

സാമൂഹിക സാമ്പത്തിക നേട്ടങ്ങളെ സ്മരിക്കുന്ന മെയ്‌ ദിനം ഏറ്റവും സജീവമായി ആഘോഷിക്കുന്നത് ചൈനയിലാണ്. മെയ്‌ ഒന്ന് മുതല്‍ ഒരാഴ്ച വുയി എന്ന പേരില്‍ അവിടെ മെയ്‌ ദിനം ആഘോഷിക്കുന്നു.

  വയനാട് തുരങ്കപാത നിര്‍മ്മാണ മേഖലയില്‍ കൂറ്റന്‍ മണ്ണിടിച്ചില്‍; നിരവധിപേര്‍ മണ്ണിനടിയില്‍

അന്തര്‍ദ്ദേശീയ തൊഴിലാളി ദിനമായി ആചരിക്കുന്ന മെയ്‌ ദിനം പല ലോക രാജ്യങ്ങളിലും പൊതു അവധി ദിവസമാണ്. എന്നാല്‍, ചിക്കാഗോ വിപ്ലവത്തിന്‍റെ ഓര്‍മ്മകള്‍ നിലനില്‍ക്കുന്നത് കൊണ്ട് ഈ ദിനം നിയമ ദിനമായാണ് അമേരിക്കയില്‍ ആചരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലോകകപ്പ് ആവേശം; അർദ്ധരാത്രിയിലും ബെംഗളൂരു ഉണർന്നിരിക്കാൻ വൻ പദ്ധതികളുമായി പബ്ബുകളും ഹോട്ടലുകളും
[masterslider id="10"]

Related posts