ന്യൂഡല്‍ഹി: രാജധാനി, തുരന്തോ തുടങ്ങിയ പ്രീമിയം ട്രെയിനുകളില്‍ നിന്ന് സെക്കന്‍ഡ് ക്ലാസ് എസി കംപാര്‍ട്ടുമെന്റുകള്‍ ഒഴിവാക്കി പകരം ത്രീടയര്‍ എസി കോച്ചുകളുടെ എണ്ണം കൂട്ടാനാണ് റെയില്‍വേ ആലോചിക്കുന്നത്. ഫ്ളക്സി ഫെയര്‍ സംവിധാനത്തിലാണ് ഇത്തരം ട്രെയിനുകളില്‍ ടിക്കറ്റ് ബുക്കിങ് നടക്കുന്നത്. അതിനാല്‍ തിരക്കുകൂടുതലുള്ള ദിവസങ്ങളില്‍ അടിസ്ഥാന നിരക്കിനേക്കാള്‍ 50 ശതമാനത്തോളം അധികം നിരക്ക് നല്‍കിയാലെ ടിക്കറ്റ് ലഭിക്കു. അങ്ങനെ വരുമ്പോള്‍ വിമാന നിരക്കിനേക്കാള്‍ അധികം തുക ചിലയിടങ്ങളില്‍ മുടക്കേണ്ടതായി വരും. ഇതേതുടര്‍ന്ന് പലരും എസി ഫസ്റ്റ് ക്ലാസ്, സെക്കന്‍ഡ് ക്ലാസ് കോച്ചുകളില്‍ ബുക്കിങ്ങിന് താത്പര്യപ്പെടുന്നില്ല. പകരം…
Read MoreDay: 18 April 2018
35 വര്‍ഷത്തിന് ശേഷം സൗദിയില്‍ ഇന്ന് സിനിമ പ്രദര്‍ശിപ്പിക്കും.
ജിദ്ദ: മൂന്നര പതിറ്റാണ്ടിനുശേഷം സൗദിയില്‍ ഇന്ന് സിനിമ പ്രദര്‍ശിപ്പിക്കും. റിയാദിലെ കിംഗ് അബ്ദുള്ള ഇക്കണോമിക് സിറ്റിയിലെ പുതുതായി നിർമ്മിച്ച തീയറ്ററായ എ.എം.സിയിലാണ് ആദ്യ പ്രദര്‍ശനം. ബ്ലാക്ക് പാന്തർ എന്ന അമേരിക്കൻ സിനിമയാണ് ആദ്യം പ്രദര്‍ശിപ്പിക്കുക. നികുതിയടക്കം അറുപത് റിയാലാണ് സിനിമ കാണുന്നതിനുള്ള ടിക്കറ്റ് നിരക്ക്. 620 സീറ്റുകളുള്ള തീയറ്ററിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക പ്രദർശനങ്ങൾ ഉണ്ടാകും. എന്നാൽ തീയറ്ററിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക ഇരിപ്പിടങ്ങൾ ഒരുക്കിയിട്ടില്ല. കിരീടവകാശി മുഹമ്മദ് ബിന്‍ സല്മാന് പ്രഖ്യാപിച്ച സാമൂഹിക പരിഷ്കരണങ്ങളുടെ ഭാഗമായിട്ടാണ് സിനിമാ വിലക്ക് നീക്കുന്നത്. സ്ത്രീകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന…
Read Moreഅമിത്ഷായ്ക്കെതിരേ ലിംഗായത്ത് മഹാസഭ പ്രവർത്തകരുടെ പ്രതിഷേധം.
ബംഗളൂരു: കർണാടകയിൽ ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷായ്ക്കെതിരേ ലിംഗായത്ത് മഹാസഭ പ്രവർത്തകരുടെ പ്രതിഷേധം. ബംഗളൂരു രാജ്ഭവൻ റോഡിൽ ബസവേശ്വര പ്രതിമയിൽ പുഷ്പാർച്ചന നടത്താനെത്തിയ അമിത്ഷായെ ലിംഗായത്ത് പ്രവർത്തകർ തടയാൻ ശ്രമിച്ചു. ലിംഗായത്തുകൾക്ക് മതപദവി നൽകുന്ന കാര്യത്തിൽ ഷാ നിലപാട് വ്യക്തമാക്കണമെന്നാണ് പ്രവർത്തകരുടെ ആവശ്യം. കർണാടകത്തിലെ ജനസംഖ്യയിൽ 17 ശതമാനത്തോളം വീരശൈവ-ലിംഗായത്ത് വിഭാഗത്തില്‍പ്പെട്ടവരാണ്.
Read Moreകോഴിക്കോട് ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ; സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.
കോഴിക്കോട്: കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറുടെ പരിധിയില്‍ വരുന്ന ഇടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് മുതല്‍ ഒരാഴ്ചത്തേക്കാണ് പ്രഖ്യാപനം. സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. കത്വ സംഭവത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച നടത്തിയ ജനകീയ ഹര്‍ത്താലിനെത്തുടര്‍ന്ന് വടകരയിലും മറ്റും സംഘര്‍ഷമുണ്ടായിരുന്നു. ഹര്‍ത്താല്‍ അനുകൂലികളെ അറസ്റ്റ് ചെയ്തത് പലയിടങ്ങിലും പ്രതിഷേധത്തിന് കാരണമായി. ഇത്തരം സംഘര്‍ഷങ്ങളില്‍ അയവ് വരാത്ത സാഹചര്യത്തിലാണ് നിരോധനാജ്ഞ.
Read Moreസോണിയുടെ എക്സ്പീരിയ XZ2 പ്രീമിയം സ്മാർട്ട്ഫോൺ ഇന്ത്യയില്‍.
സോണിയുടെ എക്സ്പീരിയ XZ2 സ്മാർട്ട് ഫോണിന്റെ പരിഷ്കരിച്ച പതിപ്പായ എക്സ്പീരിയ XZ2 പ്രീമിയം സ്മാർട്ട്ഫോൺ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഈ വര്‍ഷം ബാഴ്സലോണയില്‍ നടന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാണ് സോണിയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ ആദ്യമായി അവതരിപ്പിച്ചത്. 4K എച്ച്ഡിആര്‍ സ്ക്രീന്‍, സ്നാപ്ഡ്രാഗണ്‍ 845 പ്രൊസസര്‍ എന്നിവയാണ് ഈ ഫോണിന്റെ പ്രധാന സവിശേഷതകള്‍. കൂടാതെ, സോണി ആദ്യമായി ഡ്യുവല്‍ ക്യാമറ സൗകര്യം ലഭ്യമാക്കുവെന്ന പ്രത്യേകതയും ഈ സ്മാര്‍ട്ട്ഫോണിനുണ്ട്. 19 + 12 മെഗാപിക്സലിന്റെ ഡ്യുവല്‍ ക്യാമറയും 13 മെഗാപിക്സലിന്റെ സെല്‍ഫി ക്യാമറയുമാണ് ഇതിനുള്ളത്. പുതുമയുള്ള ക്യാമറ…
Read More25 വര്‍ഷങ്ങള്‍ക്ക് ശേഷം ഹിറ്റ് ആവര്‍ത്തിക്കാന്‍ വീണ്ടും മാധുരിയും സഞ്ജയ് ദത്തും.
മാധുരി ദീക്ഷിതും സഞ്ജയ് ദത്തും ബോളിവുഡിന്റെ പ്രിയ താരജോഡികളായിരുന്നു. നിരവധി ചിത്രങ്ങളാണ് ഇരുവരുടെയും അഭിനയത്തിലൂടെ സൂപ്പര്‍ഹിറ്റായത്. ഇപ്പോഴിതാ, 25 വര്‍ഷങ്ങള്‍ക്ക് ശേഷം കരണ്‍ ജോഹറിന്റെ ‘കളങ്ക്’ എന്ന ചിത്രത്തിലൂടെ ഇരുവരും ഒന്നിച്ച് അഭിനയിക്കാനൊരുങ്ങുകയാണ്. ചരിത്രകഥയെ മുന്‍നിര്‍ത്തി ഒരുക്കുന്ന ചിത്രത്തില്‍ ആലിയ ഭട്ട്, സൊനാക്ഷി സിന്‍ഹ, വരുണ്‍ ധവാന്, ആദിത്യ റോയ് കപൂര്‍ തുടങ്ങിയവരും ഉണ്ട്. അഭിഷേക് വര്മ്മന് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് കരണ്‍ ജോഹറാണ്. കളങ്ക് എന്ന സിനിമ വളരെ അഭിമാനത്തോടും ആകാംഷയോടും കൂടിയാണ് പ്രഖ്യാപിക്കുന്നതെന്ന് കരണ്‍ ട്വിറ്ററില്‍ കുറിച്ചു. 2019 ഏപ്രില്‍…
Read Moreഎനിക്ക് നല്കിയ ഉപദേശം സ്വയം പാലിക്കൂ, മോദിയോട് മന്മോഹന് സിംഗ്.
ന്യൂഡല്‍ഹി: കത്വ സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിശബ്ദതയെ വിമര്‍ശിച്ച് മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗ്. താന്‍ പ്രധാനമന്ത്രി പദത്തില്‍ ഇരുന്നപ്പോള്‍ മോദി നല്കിയ ഉപദേശങ്ങള്‍ സ്വയം പാലിക്കണമെന്നും കൂടുതല്‍ സംസാരിക്കണമെന്നും മന്മോഹന് സിംഗ് പറഞ്ഞു. ദേശീയ മാധ്യമമായ ദ ഇന്ത്യന്‍ എക്സ്പ്രസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് മന്മോഹന് സിംഗിന്റെ പ്രസ്താവന. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കത്വ സംഭവത്തില്‍ പ്രധാനമന്ത്രി പരോക്ഷമായെങ്കിലും പ്രതികരിച്ചത്. ഡല്‍ഹിയില്‍ നടന്ന ഡോ. ബി. ആര് അംബേദ്കര്‍ അനുസ്മര ചടങ്ങില്‍ വച്ച് ഇന്ത്യയുടെ പെണ്മക്കള്ക്ക് നീതി ഉറപ്പാക്കുമെന്നും കുറ്റം ചെയ്തവരെ വെറുതെ വിടില്ലെന്നും…
Read Moreമഞ്ചിന്റെ പുതിയ പരസ്യത്തില്‍ കണ്ണിറുക്കി പ്രിയാ വാര്യര്‍!
പ്രിയ വാര്യര്‍ എന്നുകേള്‍ക്കുമ്പോള്‍ കൊച്ചുകുട്ടികള്‍വരെ കണ്ണിറുക്കി വെടിയുതിര്‍ക്കുന്ന രംഗത്തോടെയാണ് ഓര്‍മ്മിക്കുന്നത് എന്നുതന്നെ പറയാം. അത്രയ്ക്ക് പ്രിയയുടെ കണ്ണിറുക്കല്‍ വൈറലാണ്. ഇപ്പോഴിതാ, നടിയുടെ പുതിയ പരസ്യചിത്രം പുറത്തിറങ്ങിയിരിക്കുകയാണ്. നെസ്ലെ മഞ്ച് ടിട്വന്റിയുടെ പരസ്യത്തിലും സഹതാരത്തെ കണ്ണിറുക്കി കാണിക്കുന്നുണ്ട് പ്രിയാ വാര്യര്‍. പരസ്യചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുകയാണ്. പ്രിയയെ വീണ്ടും കണ്ട സന്തോഷത്തിലാണ് പ്രിയയുടെ ആരാധകര്‍. വീഡിയോ കാണാം… ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാര്‍ ലവ് സിനിമയിലെ മാണിക്യ മലരായ പൂവി എന്ന ഗാനത്തിലെ ഒറ്റ സീനുകൊണ്ട് ലോകപ്രശസ്തയായ പെണ്‍കുട്ടിയാണ് പ്രിയ പ്രകാശ് വാര്യര്‍.…
Read Moreമൊബൈല്‍ ഫോണ്‍ മോഷ്ടിച്ചതിന് യുവാവിനെ മര്‍ദ്ദിച്ച് തലകീഴായി കെട്ടിത്തൂക്കി
പാറ്റ്ന: മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് ബീഹാറില്‍ യുവാവിനെ മര്‍ദ്ദിച്ച് തലകീഴായി കെട്ടിത്തൂക്കി. മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെത്തുടര്‍ന്ന് പൊലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ബീഹാറിലെ ഹിംഗോളി ഗ്രാമത്തിലാണ് സംഭവം. മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം യുവാവിനെ കൂട്ടംകൂടി മര്‍ദ്ദിക്കുകയായിരുന്നു. സ്ത്രീകളടക്കമുള്ള ഒരു സംഘം ആളുകള്‍ യുവാവിനെ മര്‍ദ്ദിക്കുന്നത് നോക്കി നില്ക്കുന്നതായി വീഡിയോയില്‍ കാണാം. മര്‍ദ്ദിച്ചതിന് ശേഷമാണ് തലകീഴായി കെട്ടിത്തൂക്കിയത്. #WATCH Man beaten and hung upside down for stealing a mobile phone in Darbhanga's…
Read Moreഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ 46 റണ്‍സിന് ബംഗളൂരുവിനെ തകര്‍ത്ത് മുംബൈ.
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായി മൂന്ന് മത്സരങ്ങള്‍ തോറ്റ് ആരാധകരെ നിരാശരാക്കിയ ടീമാണ് മുംബൈ ഇന്ത്യന്‍സ്. എന്നാല്‍ തോല്‍വികളില്‍ നിന്ന് കരകയറുന്നതിന്റെ സൂചനയാണ് ഇന്നലെ റോയല്‍ ചലഞ്ചേഴ്സിനെതിരെ നടന്ന മത്സരത്തില്‍ കാണാനായത്. പതുക്കെ തുടങ്ങി വിജയത്തിലെത്തുകയാണ് മുംബൈയുടെ പതിവ്. കഴിഞ്ഞ സീസണുകളിലും മുംബൈ ഇങ്ങനെയായിരുന്നു. ടീം ചാമ്പ്യന്മാരാകുമെന്ന ആരാധകരുടെ വിശ്വാസം കാക്കാന്‍ രോഹിത്തും സംഘവും ഇന്നലെ രണ്ടുംകല്‍പ്പിച്ചാണ് കളത്തിലിറങ്ങിയത്. ബംഗളൂരുവിനെതിരായ മത്സരത്തില്‍ മുംബൈ 46 റണ്‍സിനാണ് വിജയിച്ചത്. മുംബൈയുടെ തിരിച്ചുവരവ് മാത്രമല്ല നായകന് രോഹിത് ശര്‍മയുടെ മാസ് എന്‍ട്രിയും ഇന്നലത്തെ മത്സരത്തില്‍ സംഭവിച്ചു.…
Read More