ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 5 ദിവസത്തെ സ്വീഡൻ, ബ്രിട്ടൻ ഔദ്യോഗിക സന്ദർശനത്തിന് ഇന്ന് തുടക്കം. വ്യാപാര, നിക്ഷേപ, ശാസ്ത്രസാങ്കേതിക വിദ്യ തുടങ്ങിയ മേഖലകളില്‍ ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്തുകയാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശന ലക്ഷ്യം.
രണ്ട് ദിവസം സ്വീഡനിലും മൂന്നു ദിവസം ബ്രിട്ടനിലും പ്രധാനമന്ത്രി ചിലവഴിക്കും. 18, 19 തീയതികളിൽ നടക്കുന്ന കോമൺവെൽത്ത് സമ്മേളനങ്ങളിലും മോദി പങ്കെടുക്കും. സ്വീഡിഷ് ബിസിനസ് തലവന്മാരുടെ സമ്മേളനത്തില്‍ സംസാരിക്കുന്ന മോദി സ്വീഡനിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യും. ഈ സന്ദര്‍ശന വേളയില്‍ ഇന്ത്യ-യുകെ സിഇഒമാരുടെ ഫോറവും നടക്കും.
ഇരുരാജ്യങ്ങളിലേയും സന്ദർശനത്തിന് ശേഷം ഈ മാസം 20ന് ജർമൻ ചാൻസിലർ ആംഗല മെർക്കലുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുമെന്ന് വിദേശകാര്യ മന്ത്രാല വക്താവ് അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.