ബെംഗലൂരു : വെള്ളിയാഴ്ച നടക്കുന്ന ചിന്നസ്വാമി സ്റ്റേഡിയത്തിലെ ഈ വര്‍ഷത്തെ ആദ്യ ഐ പി എല്‍ പൂരത്തിന് മുന്പ് കര്‍ണ്ണാടക ക്രിക്കറ്റ് അസോസിയേഷനും ,ബി ബി എം പിയും (BBMP) ചേര്‍ന്ന് ചില പദ്ധതികള്‍ ആവിഷ്കരിക്കുന്നു …ഇത്തവണ സമ്പൂര്‍ണ്ണ പ്ലാസ്റ്റിക് നിരോധനം തന്നെയാണ് കാണികള്‍ക്ക് മുന്‍പില്‍ അവതരിപ്പിക്കുന്നത് ..ഈ നിയമങ്ങള്‍ അനുസരിച്ചാല്‍ മാത്രമേ ഇനി കളി കാണല്‍ നടക്കുകയുള്ളൂ ..ഗ്രൌണ്ടിലേക്ക് പ്ലാസ്റിക് ഉല്‍പ്പന്നങ്ങള്‍ അടങ്ങുന്ന എന്തും അനുവദനീയമല്ല ..പ്ലാസ്റ്റിക് കപ്പുകള്‍ ,പാത്രങ്ങള്‍ തുടങ്ങി ഗ്രൌണ്ട് പരിസരത്തെ ചെറുകിട കച്ചവടക്കാര്‍ക്ക് പോലും ഭക്ഷണ സാധനങ്ങളടക്കമുള്ള ഉല്‍പ്പന്നങ്ങള്‍ ഇനി വിവിധ ‘ഇലകള്‍’ ഉപയോഗിച്ചുള്ള പരിഷ്കരിച്ച രൂപത്തില്‍ മാത്രമേ വില്‍പ്പന നടത്താന്‍ കഴിയൂ …സോഫ്റ്റ് ഡ്രിങ്ക്സുകള്‍ക്ക് ഉപയോഗിക്കുന്ന സ്ട്രോ വരെ ഇനി പേപ്പര്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന തരത്തിലാണ് ..
‘സീറോ വേസ്റ്റ് ആന്‍ഡ് ഗ്രീന്‍ ഇവന്റ്’ ജനങ്ങളിലേക്ക് പകരുന്ന പദ്ധതിയുടെ ഭാഗമായി പച്ച ടീഷര്‍ട്ട് ധരിച്ച വോളന്റിയര്‍മാര്‍ സ്റ്റേഡിയത്തിന്റെ എല്ലാ മൂലയിലും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുമായി രംഗത്തുണ്ടാകും….
കഴിഞ്ഞ വര്‍ഷങ്ങളില്‍, കളിക്ക് ശേഷം അടിഞ്ഞു കൂടുന്ന മാലിന്യങ്ങള്‍ ,തുടര്‍ന്ന്‍ അവയുണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളൊക്കെ ഉദ്യാന നഗരിക്ക് തീരാ തലവേദനയായിരുന്നു …ഏകദേശം മൂന്നു ടണ്‍ വെസ്റ്റ് ആയിരുന്നു ഇത്തരത്തില്‍ അലക്ഷ്യമായ രീതിയില്‍ വലിച്ചെറിഞ്ഞത് കണ്ടെത്തി നിര്‍മ്മാര്‍ജ്ജനം ചെയ്തത് ..ഏതായാലും പദ്ധതി വിജയകരമായി നടത്താന്‍ കഴിയുമെന്ന് തന്നെയാണ് ഭാരവാഹികളുടെ പ്രതീക്ഷ