ചെന്നൈ : ‘ലിബറേഷന്‍ ഓഫ് ടൈഗേര്‍സ് തമിഴ് ഈലം’ എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ നമുക്ക് ഓര്‍മ്മവരുന്നത് മൂന്ന് ദശാബ്ദം നീണ്ടു നിന്ന രക്തരൂക്ഷിത വിപ്ലവങ്ങളുടെ ഭയപ്പെടുന്ന ചരിത്രങ്ങള്‍ ആണ് ..ശ്രീലങ്കയിലെ സായുധ പോരാട്ടങ്ങള്‍ ,പ്രത്യേക തമിഴ് രാഷ്ട്രം എന്ന വാദം ,രാജീവ് ഗാന്ധിയുടെ കൊല്ലപ്പെടല്‍ തുടങ്ങി ഒടുക്കം തലവന്‍ പ്രഭാകരന്റെ മരണം വരെയുള്ള നാടകീയത നിറഞ്ഞ സംഭവങ്ങള്‍ ഒരു ഭാഗത്ത് നിറഞ്ഞു നില്‍ക്കുമ്പോള്‍ തമിഴില്‍ വേലുപ്പിള്ള പ്രഭാകരന്റെ ആത്മകഥ സിനിമയാകുന്നു എന്ന വാര്‍ത്തകള്‍ ആണ് സ്ഥിതീകരിക്കുന്നത് ..സ്റ്റുഡിയോ 18 നിര്‍മ്മിക്കുന്ന ചിത്രംജി വെങ്കടേഷ് കുമാര്‍ സംവിധാനം ചെയ്യുന്നു …’ഉനക്കുള്‍ നാന്‍’ (2015), ലൈറ്റ് മാന്‍ (2016), നീലം (2017) തുടങ്ങി മൂന്ന്‍ ചിത്രങ്ങള്‍ ഇദ്ദേഹം സംവിധാനം ചെയ്തിട്ടണ്ട് …
അഭിനേതാക്കളെ കുറിച്ചുള്ള കാര്യങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടിട്ടില്ല …! എന്നാല്‍ ഏറെ വിവാദങ്ങള്‍ക്ക് തിരി കൊളുത്താന്‍ സാധ്യത നിലനില്‍ക്കുന്ന ചിത്രം പുറത്തുവരുമോ എന്നത് കണ്ടറിയണം