ബെംഗളൂരു : നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയാനും പരാതികൾ സമർപ്പിക്കാനുമായി ജില്ലാ ഭരണകൂടം കാന്തായ ഭവനിൽ ഹെൽപ്ലൈൻ തുറന്നു. കലക്ടർ കെ.എ.ദയാനന്ദ ഉദ്ഘാടനം ചെയ്തു. ആനേക്കാൽ, ബാംഗ്ലൂർ സൗത്ത്, മഹാദേവപുര, ബയട്രായണപുര, യെലഹങ്ക, ദാസറഹള്ളി, യശ്വന്ത്പുര നിയോജകമണ്ഡലങ്ങളിലെ വോട്ടർമാർക്ക് ഇവിടെ പരാതി സമർപ്പിക്കാം. പരാതി ലഭിച്ചാലുടൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ഇത് ഉടനടി കൈമാറും. എല്ലാ ദിവസവും 24 മണിക്കൂറും പ്രവർത്തിക്കുന്ന സെന്ററിൽ ഓരോ ഷിഫ്റ്റിലായി മൂന്നുവീതം ജീവനക്കാർ ഉണ്ടാകും. ഹെൽപ്ലൈൻ നമ്പർ: 080–22211157, 18004250138
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Related posts
-
മുലപ്പാൽ വിപണിയിൽ ഇറക്കുന്നത് തടയാൻ നിർദേശം; സംസ്ഥാന, കേന്ദ്ര സർക്കാരുകൾക്ക് ഹൈക്കോടതി നോട്ടീസ്
ബെംഗളൂരു : സ്വകാര്യ കമ്പനികൾ മുലപ്പാൽ വിപണിയിൽ ഇറക്കുന്നത് തടയാൻ നിർദേശം... -
ബെള്ളാരി ഹൈവേ : പാത വികസിപ്പിക്കും: സർവീസ് റോഡുകൾ വരും : പുതിയ പദ്ധതികൾ അറിയാൻ വായിക്കാം
ബംഗളുരു : ബംഗളുരു വിമാനത്താവളത്തിലേക്കുള്ള ബെള്ളാരി ഹൈവേയിൽ ഗതാഗത കുരുക്കും അപകടങ്ങളും... -
ഓട വൃത്തിയാക്കുന്നതിനിടെ യുവതിയുടെ മൃതദേഹം ജീർണിച്ച നിലയിൽ കണ്ടെത്തി
ബെംഗളൂരു : ആനേക്കൽ താലൂക്കിലെ സർജാപൂരിൽ 35കാരിയുടെ നഗ്നശരീരം അഴുകിയ നിലയിൽ...