ന്യൂഡല്‍ഹി: ഐക്യരാഷ്ട്ര സഭയിലെ സുരക്ഷാ സമിതിയില്‍ സ്ഥിര അംഗത്വം നേടുന്നതിനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് പിന്തുണയേകി വിയറ്റ്നാം. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ വിയറ്റ്നാം പ്രസിഡന്റ് ട്രാന്‍ ഡായ് ഖ്വാങ്ങ് തീന്‍മൂര്‍ത്തി ഭവനില്‍ നടന്ന സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസം രാഷ്ട്രപതി ഭവനില്‍ എത്തിയ വിയറ്റ്നാം പ്രസിഡന്റ്, രാംനാഥ് കോവിന്ദുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് മുന്‍പ് നേരത്തെ, കോണ്‍ഗ്രസ്സ് മുന്‍ പ്രസിഡന്റ് സോണിയ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, കോണ്‍ഗ്രസ്സ് നേതാവ് ആനന്ദ് ശര്‍മ, ലോക്സഭ സ്പീക്കര്‍ സുമിത്ര മഹാജന്‍ എന്നിവരുമായും വിയറ്റ്നാം…
Read MoreMonth: March 2018
ജസ്റ്റിസ് ഡി. ശ്രീദേവി അന്തരിച്ചു; സംസ്കാരം ഇന്നു വൈകിട്ട് അഞ്ചിന്.
കൊച്ചി: കേരള ഹൈക്കോടതി മുന്‍ ജഡ്ജിയും സംസ്ഥാന വനിത കമ്മിഷൻ മുൻ അധ്യക്ഷയുമായ ജസ്റ്റിസ് ഡി. ശ്രീദേവി (79) അന്തരിച്ചു. കൊച്ചി കലൂർ ആസാദ് റോഡിൽ മകൻ അഡ്വ. ബസന്ത് ബാലാജിയുടെ വസതിയിൽ പുലർച്ചെ രണ്ടു മണിയോടെയായിരുന്നു അന്ത്യം. കരള്‍ രോഗത്തെത്തുടര്‍ന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു. സംസ്കാരം ഇന്നു വൈകിട്ട് അഞ്ചിന് എറണാകുളം രവിപുരം ശ്മശാനത്തില്‍ നടക്കും. സസ്യശാസ്ത്രത്തില്‍ ബിരുദം നേടിയ ശേഷമാണ് തിരുവനന്തപുരം ലോ കോളെജില്‍ നിന്ന് ജസ്റ്റിസ് ശ്രീദേവി നിയമ ബിരുദം നേടുന്നത്. 1962 ല്‍ തിരുവനന്തപുരത്ത് പ്രാക്ടീസ് ആരംഭിച്ചു.…
Read Moreമലയാളി സംഘടനകൾ ഒത്തു പിടിച്ചു;ബാനസവാടി റെയിൽവേ സ്‌റ്റേഷനിൽ നിന്ന് മജസ്റ്റിക്കിലേക്ക് ബസ് സർവീസ് ആരംഭിച്ചു.
ബെംഗളൂരു : ബാനസവാടിയിലേക്കു രണ്ട് എറണാകുളം സൂപ്പർ ഫാസ്റ്റ് ട്രെയിനുകൾ മാറ്റിയതിനെ തുടർന്നു പുലർച്ചെ ഇവിടെ എത്തുന്ന മലയാളികൾ ഉൾപ്പെടെയുള്ള യാത്രക്കാർ നേരിടുന്ന തുടർയാത്രാ ദുരിതത്തിന് പരിഹാരമായി ബാനസവാടി റെയിൽവേ സ്റ്റേഷനിൽ അതിരാവിലെയും മറ്റും എത്തുന്ന യാത്രികരുടെ സൗകര്യാർഥം മജസ്റ്റിക്കിലേക്കുള്ള ബിഎംടിസി മിനി ബസ് സർവീസ് ഇന്ന് ഉദ്ഘാടനം ചെയ്തു. ഓട്ടോറിക്ഷക്കാരുടെ കൊല്ലുന്ന വിലയുംസുരക്ഷിതത്വം സംബന്ധിച്ച ആശങ്കകളും, ചൂണ്ടിക്കാട്ടി കേരള സമാജ മടക്കമുള്ള മലയാളി സംഘടനകൾ ഉയർത്തിയ ആവശ്യത്തെ തുടർന്നു ബെംഗളൂരു വികസന മന്ത്രി കെ.ജെ ജോർജും ഗതാഗത മന്ത്രി എച്ച്.എം രേവണ്ണയും ഇടപെട്ടാണു മിനി…
Read Moreഎഞ്ചിന്‍ തകരാറിനെ തുടര്‍ന്ന് ഗുരുവായൂര്‍ എഗ്മോര്‍ എക്‌സ്പ്രസ് പിടിച്ചിട്ടു.
ചേര്‍ത്തല: എഞ്ചിന്‍ തകരാറിനെ തുടര്‍ന്ന് ഗുരുവായൂര്‍ എഗ്മോര്‍ എക്‌സ്പ്രസ് ചേര്‍ത്തലയില്‍ പിടിച്ചിട്ടു. ആലപ്പുഴ തിരുവനന്തപുരം വഴി ചെന്നൈ എഗ് മോറിലേക്ക് പോകുകയായിരുന്ന ട്രെയിനാണ് പിടിച്ചിട്ടത്. ചേര്‍ത്തല സ്റ്റേഷനില്‍ നിര്‍ത്തിയ ശേഷം യാത്ര തുടരാന്‍ നോക്കിയപ്പോഴാണ് എന്‍ജിന്‍ തകരാറിലായതായി മനസിലായത്. ഞായറാഴ്ച രാത്രി ഓടുന്ന ട്രയിന്‍ ആയതിനാല്‍ വണ്ടിയില്‍ നല്ല തിരക്കാണ്. മുന്നുമണിക്കൂറിന് ശേഷം തിരുവനന്തപുരത്ത് നിന്നും എന്‍ജിന്‍ എത്തിച്ചാണ് യാത്ര തുടരാനായത്. നിരവധി യാത്രക്കാര്‍ ആശ്രയിക്കുന്ന ട്രയിനാണ് ഗുരുവായൂര്‍ – എഗ്മോര്‍ എക്‌സ്പ്രസ്. മുന്നുമണിക്കൂര്‍ വൈകുന്നത് ഇത് ആദ്യമായാണ്.
Read Moreകാത്തിരുന്നു .. കാത്തിരുന്ന് … ഒൻപത് വർഷത്തിന് ശേഷം ഹെന്നൂർ മേൽപാലത്തിന് ശാപമോക്ഷം.
ബെംഗളൂരു : ഒൻപതു വർഷത്തെ കാത്തിരിപ്പിനു ശേഷം ഹെന്നൂർ മേൽപ്പാലം ഗതാഗതത്തിനായി തുറന്നു. പാലത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി സിദ്ധരാമയ്യ നിർവഹിച്ചു. തിരക്കേറിയ ഔട്ടർ റിങ് റോഡിലെ പാലം പണി 2009ൽ ആരംഭിച്ചുവെങ്കിലും സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളെ തുടർന്നു നിർമാണ പ്രവൃത്തികൾ ഏറെക്കാലം മുടങ്ങിയിരുന്നു. ബെംഗളൂരു വികസന അതോറിറ്റി (ബിഡിഎ) 15 തവണ സമയപരിധി നീട്ടിനൽകിയെങ്കിലും നിർമാണ പ്രവൃത്തികൾ ഇഴഞ്ഞതോടെ പ്രദേശവാസികൾ പ്രതിഷേധസമരവുമായി രംഗത്തെത്തിയിരുന്നു. ഹെന്നൂരിനും ലിംഗരാജപുരത്തിനുമിടയിൽ സിഗ്നൽ രഹിത യാത്ര സാധ്യമാക്കുന്ന മേൽപ്പാലം വന്നതോടെ ഗതാഗത കുരുക്കിൽ നിന്നു മോചനമാകുമെന്നാണു കരുതുന്നത്. എന്നാൽ ഹെന്നൂർ…
Read Moreത്രിപുരയില്‍ ഇടതുപക്ഷം ശക്തമായി തിരിച്ചുവരും; മുഖ്യമന്ത്രി പിണറായി വിജയന്‍.
തിരുവനന്തപുരം: ത്രിപുര തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനേറ്റ പരാജയം താല്‍ക്കാലികമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അധ്വാനിക്കുന്ന ജനങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടത്തിലൂടെ ത്രിപുരയില്‍ ഇടതുപക്ഷം തിരിച്ചുവരുമെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര ഭരണം ഉപയോഗിച്ചും വന്‍തോതില്‍ പണമൊഴുക്കിയും വിഘടനവാദികളെ കൂട്ടുപിടിച്ചും ത്രിപുരയില്‍ ബി.ജെ.പി നേടിയ വിജയം, ഇടതുപക്ഷത്തിന് മാത്രമല്ല, രാജ്യത്തെ മതനിരപേക്ഷ-ജനാധിപത്യ ശക്തികള്‍ക്കാകെ തിരിച്ചടിയാണ്. ദേശീയതയുടെ പേരില്‍ വിയോജിപ്പുകളും എതിരഭിപ്രായങ്ങളും അടിച്ചമര്‍ത്തുന്ന ബി.ജെ.പി, ത്രിപുരയില്‍ വിഘടനവാദ-തീവ്രവാദ പ്രസ്ഥാനമായ ഐ.പി.എഫ്.ടിയുമായി ചേര്‍ന്നാണ് മത്സരിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 36.5 ശതമാനം വോട്ട് ലഭിച്ച കോണ്‍ഗ്രസ്സിനെ പൂര്‍ണ്ണമായിത്തന്നെ ബി.ജെ.പി പിടിച്ചെടുത്തുവെന്നത് പ്രത്യേകം ശ്രദ്ധിക്കണം. കോണ്‍ഗ്രസ്സിന്…
Read Moreഇലക്ട്രോണിക് സിറ്റി-വിമാനത്താവളം ഹെലിടാക്സി സർവ്വീസ് ഇന്നു മുതൽ ആരംഭിച്ചു.
ബെംഗളൂരു : കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തെയും ഇലക്ട്രോണിക് സിറ്റിയെയും കൂട്ടിയിണക്കി തുമ്പി ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡിന്റെ ഹെലി ടാക്സി സർവീസ് ഇന്നു മുതൽ ആരംഭിച്ചു. റോഡ് മാർഗം യാത്ര ചെയ്താൽ രണ്ടു മണിക്കൂറിലേറെ വേണ്ടിവരുന്ന ഈ ദൂരം താണ്ടാൻ ഹെലി ടാക്സിയിൽ പറന്നാൽ പരമാവധി വേണ്ടത് 15 മിനിറ്റ്. തിരുവനന്തപുരം ആസ്ഥാനമായുള്ള തുമ്പി ഏവിയേഷന്റെ ആറു സീറ്റുകൾ വീതമുള്ള രണ്ടു ബെൽ 407 ഹെലികോപ്റ്ററുകളാണ് സർവീസ് നടത്തുന്നതെന്നു മാനേജിങ് ഡയറക്ടർ ക്യാപ്റ്റൻ കെ.എൻ.ജി. നായർ പറഞ്ഞു. ഇലക്ട്രോണിക് സിറ്റി ഫെയ്സ് ഒന്നിൽ ഒരുക്കിയിരിക്കുന്ന ഹെലിപ്പാഡ്…
Read Moreമേഘാലയയില്‍ ബിജെപി-എന്‍പിപി സഖ്യം, നാളെ സത്യപ്രതിജ്ഞ.
ഷില്ലോങ്: മേഘാലയയില്‍ രണ്ടു സീറ്റ് മാത്രം നേടിയ ബിജെപി എന്‍പിപിയുടെ നേതൃത്വത്തില്‍ വിശാല മുന്നണി രൂപവത്കരിച്ച് സര്‍ക്കാരുണ്ടാക്കും. എന്‍.പി.പി. യുഡിപി, ബിജെപി എച്ച്.എസ്.ഡി.പി എന്നീ പാര്‍ട്ടികളുടെ എംഎല്‍എമാര്‍ ഗവര്‍ണറെ കണ്ട് ഭൂരിപക്ഷം ബോധ്യപ്പെടുത്തി. ഒരുകക്ഷിക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത മേഘാലയയില്‍ ഏറ്റവും വലിയ ഒറ്റ കക്ഷിയായ കോണ്‍ഗ്രസിനേറ്റ തിരിച്ചടിയാണിത്. നാളെ രാവിലെ 10.30ന് സത്യപ്രതിജ്ഞ നടക്കും. എന്‍പിപി നേതാവ് കോണ്‍റാഡ് സാങ്മ മുഖ്യമന്ത്രിയാകും. സംസ്ഥാനത്ത് ഉപമുഖ്യമന്ത്രിയുണ്ടാകില്ലെന്നും ബിജെപി നേതാവ് ഹിമന്ത ബിശ്വാസും പ്രതികരിച്ചു. 17 സീറ്റുള്ള നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍.പി.പി) യാകും മുന്നണിക്ക് നേതൃത്വം…
Read Moreബിജെപി ഭരണം ഇനി കര്‍ണാടക, കേരളം, പശ്ചിമ ബംഗാള്‍, ഒഡീഷ എന്നിവിടങ്ങളിൽ; യോഗി.
ലക്നൌ: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നേടിയ വിജയത്തിന് ശേഷം തെക്കന്‍ സംസ്ഥാനങ്ങള്‍ കൂടി കൈപ്പിടിയിലൊതുക്കാമെന്ന ആത്മവിശ്വാസവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വരും ദിനങ്ങളില്‍ കര്‍ണാടക, കേരളം, പശ്ചിമ ബംഗാള്‍, ഒഡീഷ എന്നീ സംസ്ഥാനങ്ങളില്‍ക്കൂടി ബിജെപി അധികാരത്തിലെത്തുമെന്ന് യോഗി പറഞ്ഞു. ഐപിഎഫ്റ്റിയുമായി ചേര്‍ന്ന് 43 സീറ്റാണ് ത്രിപുര തിരഞ്ഞെടുപ്പില്‍ ബിജെപി സ്വന്തമാക്കിയത്.
Read Moreഫീസടയ്ക്കാൻ വൈകിയതിന് നഴ്സിങ് വിദ്യാർഥിനിയെ കോളജ് അധികൃതർ മര്‍ദ്ദിച്ചു
ബെംഗളൂരു: ഫീസടയ്ക്കാൻ വൈകിയതിന് നഴ്സിങ് വിദ്യാർഥിനിയെ കോളജ് അധികൃതർ മർദിച്ചതായി പരാതി. കൊല്ലം പാരിപ്പള്ളി സ്വദേശിയും കെംപാപുരയിലെ സ്വകാര്യ നഴ്സിങ് കോളജിലെ വിദ്യാർഥിനിയുമായ അനുശ്രീക്കാണ് മർദനമേറ്റത്. ബിഎസ്‌സി നഴ്സിങ് രണ്ടാംവർഷ വിദ്യാർഥിനിയായ അനുശ്രീ ഒന്നരലക്ഷം വരുന്ന വാർഷിക ഫീസിന്റെ തവണയടയ്ക്കാൻ വൈകിയിരുന്നു. തുടർന്നു കോളജ് ചെയർമാന്റെ നേതൃത്വത്തിൽ ഓഫിസിൽ വിളിച്ചുവരുത്തി മർദിക്കുകയായിരുന്നുവെന്നു പരാതിയിൽ പറയുന്നു. സഹപാഠികൾ അറിയിച്ചതനുസരിച്ച് ബന്ധുക്കൾ ബെംഗളൂരുവിലെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. കൊല്ലം പാരിപ്പള്ളി സ്റ്റേഷനിൽ ബന്ധുക്കൾ ഇത് സംബന്ധിച്ച് പരാതി നൽകിയിട്ടുണ്ട്.
Read More