മുരളി ഗോപിയുടെ രചനയില്‍ നവാഗതനായ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ‘കമ്മാര സംഭവം ‘ വരുന്ന മാസം അഞ്ചിന് തന്നെ റിലീസ് ചെയ്യുമെന്ന് ഉറപ്പായി ..! തീസറുകളും , ടെയിലറും ഇല്ലാതെയുള്ള വ്യത്യസ്ത ലുക്കുകള്‍ മാത്രം പങ്കു വെച്ചുള്ള രീതി വളരേ വേറിട്ടതും ആകാംഷയുണര്ത്തുന്നതുമാണ് .. ദിലീപ് നായകനാകുന്ന ചിത്രത്തില്‍ തമിഴ് താരം സിദ്ദാര്‍ഥ് മറ്റൊരു പ്രധാന വേഷത്തില്‍ എത്തുന്നു..ഒരു പീരിയോഡിക്കൽ ഡ്രാമയുടെ സൂചനകള്‍ ചിത്രം നല്‍കുന്നുണ്ട് എങ്കിലും രഹസ്യ സ്വഭാവം നിലനിര്‍ത്തിക്കൊണ്ട് തന്നെയാണ് സിനിമയുടെ പ്രമോഷന് ..മുരളി ഗോപിയുടെ മറ്റു ചില രചനകള്‍ പോലെ തന്നെ ആനുകാലികസമ്പന്ധമായ വിഷയങ്ങളും ഉള്ക്കൊള്ളിച്ചിട്ടുണ്ടെന്നു തന്നെയാണ് സംസാരം ..ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്..’ഗ്രേറ്റ് ഫാദര്‍ ‘ എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ വ്യത്യസ്ത രൂപ ഭംഗി ചമച്ച ‘ഡെറിക്ക് എബ്രഹാം ‘തന്നെയാണ് ഇക്കുറി ദിലീപിന്റെ ലുക്കും ഒരുക്കിയിരുക്കുന്നത് എന്ന പ്രത്യേകത ഉണ്ട് ..
നിലവിലെ കഥാപാത്ര വൈവിധ്യങ്ങളില്‍ നിന്നും വിഭിന്നമായി മൂന്ന് ഗെറ്റപ്പുകളിലാണ് ദിലീപിന്റെ ‘കമ്മാരന് ‘ എന്ന കഥാപാത്രമൊരുങ്ങുന്നത് ..! ചിത്രം വമ്പന്‍ ഇനീഷ്യല്‍ കളക്ഷനടക്കമുള്ള ബോക്സ് ഓഫീസ് പ്രതീക്ഷകള്‍ ആവോളം നല്കുന്നു .. വിവാദ പശ്ചാത്തലത്തില്‍ മുന്‍പ് റിലീസ് ചെയ്ത ദിലീപിന്റെ ‘രാമലീല ‘എഴുപത് കോടിക്ക് മേല്‍ കളക്ഷന്‍ നേടിയിരുന്നു …ഗോപി സുന്ദര്‍ ആണ് സംഗീതം കൈകാര്യം ചെയ്തിരിക്കുനത് ..!