ബെംഗളൂരു:ഏപ്രിൽ 22 ഞായറാഴ്ച കാലത്ത് 10 മണിക്ക് ജലഹള്ളി നോർത്ത് വെസ്റ്റ് കേരളസമാജം ഹാളിൽ വച്ച് സർഗധാര, “വർണ്ണലയം” എന്ന പരിപാടി നടത്തുന്നു.1മുതൽ 5 വരെയും 6 മുതൽ പ്ലസ് 2 വരെയും ഉള്ള കുട്ടികൾക്കായി ചിത്രരചനാമത്സരം, കേരളസാഹിത്യ അക്കാദമി അവാർഡ് നേടിയ സുനിൽ ഉപാസന, കേരളചലച്ചിത്ര അവാർഡ് നേടിയ “സ്വനം”എന്ന ചിത്രത്തിന്റെ സംവിധായകൻ ദീപേഷ് എന്നിവരെ ആദരിക്കൽ,മലയാള കവിതാലാപനം,സ്വനം എന്ന ചലച്ചിത്രപ്രദർശനം എന്നിവയാണ് കാര്യപരിപാടികൾ. ചിത്രരചനയിൽ പങ്കെടുക്കാൻ ഈ നമ്പറിൽ വിളിക്കുക.9964352148, 9964947929
Read MoreDay: 27 March 2018
മലയാളി നഴ്സിനെ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി.
ബെംഗളൂരു: ശേഷാദ്രിപുരം അപ്പോളോ ആശുപത്രിയിൽ ജോലി ചെയ്യുന്ന സ്റ്റാഫ് നേഴ്സ് ധന്യ കാർത്തികേയനെ (22 വയസ്സ്) ആശുപത്രി നഴ്സിംഗ് ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി. രാവിലെ യുള്ള ഷിഫ്റ്റ് കഴിഞ്ഞ് ഉച്ചയോടെ മുറിയിലെത്തിയ സുഹൃത്തുക്കളാണ് ധന്യ മരിച്ച് കിടക്കുന്നത് കണ്ടത്. കുറച്ച് ദിവസമായി നെഞ്ച് വേദന അനുഭവപ്പെട്ടിരുന്നു എന്നും എന്നാൽ അത് വലിയ കാര്യമാക്കിയിരുന്നില്ല എന്നുമാണ് സുഹൃത്തുക്കളിൽ നിന്ന് അറിയാൻ കഴിഞ്ഞത്. രാത്രി ഷിഫ്റ്റ് കഴിഞ്ഞ് ഇന്നലെ രാവിലെ ഹോസ്റ്റൽ മുറിയിലേക്ക് മടങ്ങുകയായിരുന്നു. മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
Read Moreഏറ്റവും മികച്ച ഗോളും മികച്ച സെയ്വും ബ്ലാസ്റ്റേഴ്സിന്റെത്.
ഐ.എസ്.എല്‍ സീസണിലെ ഏറ്റവും മികച്ച ഗോളായി കേരള ബ്ലാസ്റ്റേഴ്സ് താരം സി കെ വിനീതിന്റെ ഗോള്‍ തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ സീസണിലെ ഏറ്റവും മികച്ച സേവിനുള്ള അവാര്‍ഡും ബൽസ്റ്റേഴ്സ് കാരസ്ഥാമാക്കി. ബ്ലാസ്റ്റേഴ്സിന്റെ ഗോള്‍ വല കാക്കുന്ന റഹുബ്കയെ തേടിയാണ് ഇത്തവണത്തെ സേവിനുള്ള അവാര്‍ഡ് എത്തിയിരിക്കുന്നത്. .@KeralaBlasters' @PaulRachubka pulled off this stunning reaction save to keep out @KervensFils' powerful header! Hit like on this tweet to make it the Fans' Save of the Season!#HeroISL #HeroISLFanAwards…
Read Moreവിജയ് മല്യയുടെ സ്വത്തുകള്‍ കണ്ടുകെട്ടാനൊരുങ്ങി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.
ന്യൂഡല്‍ഹി: കിംഗ് ഫിഷർ ഉടമ വിജയ് മല്യയുടെ സ്വത്തുവകകൾ കണ്ടുകെട്ടാനൊരുങ്ങി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കോടികൾ ബാങ്കുകളിൽ നിന്നും വായ്പയെടുത്തു വിദേശത്തേക്ക് മുങ്ങിയ മല്യയ്ക്കെതിരെ വിദേശനാണ്യ വിനിമയച്ചട്ടപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. 17 ബാങ്കുകളിൽ നിന്നുമുള്ള 7000 കോടി രൂപ വായ്പയും പലിശയുമടക്കം 9000 കോടി രൂപ തിരിച്ചടയ്ക്കാതെ ബ്രിട്ടനിലേക്കു കടന്ന കേസിൽ 2016 ജൂണിൽ വിജയ് മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. നിയമ നടപടികളില്‍ നിന്നും ഒളിച്ചോടി പോകുന്നവരുടെ സ്വത്തുക്കള്‍ കണ്ടുക്കെട്ടുന്ന ക്രിമിനല്‍ പ്രൊസിജിയർ കോഡിന്റെ 83 മത്തെ വകുപ്പനുസരിച്ചാണ് ഇഡിയുടെ ഈ നടപടി. കിംഗ് ഫിഷർ എയർലൈൻസിന്…
Read Moreപുലിവാല് പിടിക്കുമോ ? കോൺഗ്രസിനെ തോല്‍പ്പിക്കാന്‍ ശപഥമെടുത്ത് വീരശൈവ പഞ്ചപീഠ മഠാധിപന്മാർ
വിജയപുര : നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പരാജയപ്പെടുത്താൻ പ്രതിജ്ഞയെടുത്ത് വീരശൈവ പഞ്ചപീഠ മഠാധിപന്മാർ. ലിംഗായത്ത് പ്രത്യേക ന്യൂനപക്ഷ മതരൂപീകരണത്തിന് എതിരെയുള്ള വീരശൈവരുടെ കൺവൻഷനിലാണ് സർക്കാരിന്റെ നയത്തോടുള്ള എതിർപ്പു പരസ്യമായി പ്രകടിപ്പിച്ചത്. സിദ്ധരാമയ്യ അധികാരത്തിൽ തുടരുന്നത് തടയാനായി ഗണാചാരം (വീരശൈവ വിശ്വാസം) പ്രയോഗിക്കുമെന്ന് അവർ പറഞ്ഞു. ലിംഗായത്ത് – വീരശൈവ വിഭാഗങ്ങളെ ഭിന്നിപ്പിക്കുന്നതിന് സിദ്ധരാമയ്യയും അദ്ദേഹത്തിന്റെ ചില മന്ത്രിസഭാംഗങ്ങളും കനത്ത വില നൽകേണ്ടി വരുമെന്നു ശ്രീശൈലപീഠ മഠാധിപതി ചെന്നരാമ പണ്ഡിതാരാധ്യ ശിവചാര്യ സ്വാമി മുന്നറിയിപ്പു നൽകി. ബസവേശ്വരന്റെ പേര് ദുരുപയോഗപ്പെടുത്തി രാഷ്ട്രീയ നേട്ടം കൊയ്യാനായി നിലപാടു…
Read Moreകര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് മേയ് 12ന്;ഒരു ഘട്ടം മാത്രം.
ന്യൂഡല്‍ഹി : കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചു,മേയ് 12 ന് ആണ് തെരഞ്ഞെടുപ്പു. കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷണര്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. 4.96 കോടി ആളുകള്‍ 224 നിയമസഭ മണ്ഡലങ്ങളിലേക്ക് ഉള്ള പ്രതിനിധികളെ തെരഞ്ഞെടുക്കും.എല്ലാ പോളിംഗ് സ്റ്റേഷനുകളിലും വി വി പാറ്റ് മെഷിനുകള്‍ ആണ് ഉപയോഗിക്കുക. തെരഞ്ഞെടുപ്പു വിജ്ഞാപനം : ഏപ്രില്‍ 17 പത്രിക സമര്‍പ്പിക്കാന്‍ ഉള്ള അവസാന തീയതി :ഏപ്രില്‍ 24 പത്രിക പിന്‍വലിക്കാന്‍ ഉള്ള അവസാന തീയതി :ഏപ്രില്‍ 27 തെരഞ്ഞെടുപ്പു :മേയ് 12 വോട്ട് എണ്ണല്‍ :മേയ് 15
Read Moreസ്ത്രീകളും കുട്ടികളുമടക്കം അസ്വാഭാവിക മരണങ്ങള് പ്രതിവര്‍ഷം 300 ഓളം :ദക്ഷിണ കര്‍ണ്ണാടകയിലെ ധര്‍മ്മസ്ഥലയില്‍ സംഭവിക്കുന്നത് എന്താണ് ..?
ബെംഗലൂരു : ദക്ഷിണ കര്‍ണ്ണാടകത്തിലെ നേത്രാവതി നദിക്കരയിലെ ‘ധര്‍മ്മസ്ഥല’ എന്ന തീര്‍ത്ഥാടന കേന്ദ്രം ഏറെ പ്രശസ്തിയാര്‍ജ്ജിച്ചതാണ് ..ഇന്ത്യയിലെ തന്നെ ഏറ്റവും പ്രമുഖ ശിവ ക്ഷേത്രമായ മഞ്ചുനാഥേശ്വേര ക്ഷേത്രം ധര്‍മ്മസ്ഥലയിലാണ് സ്ഥിതി ചെയ്യുന്നത് ..ഭക്തിയുടെ അന്തരീക്ഷം നിലനില്‍ക്കുന്ന ഈ പ്രദേശത്ത് അടുത്ത കാലത്ത് റിപ്പോര്‍ട്ട് ചെയ്യപെടുന്ന സംഭവങ്ങള്‍ ആരിലും ദുരൂഹത ഉണര്‍ത്തുന്ന ഒന്നാണ് .. ധര്‍മ്മ സ്ഥലയിലെ ബെല്തങ്കടി പോലീസ് സ്റ്റേഷന് പരിധിയില്‍ പ്രതിവര്‍ഷം റിപ്പോര്‍ട്ട് ചെയ്യപെടുന്ന അസ്വാഭാവിക മരണങ്ങള് 300 ലേറെയാണ് ..! അതിലേറ്റവും ഭീതിയുണര്‍ത്തുന്ന കാര്യം മരണപ്പെടുന്നവയിലെറെയും സ്ത്രീകളാണെന്ന വസ്തുതയാണ് ..! അന്വേഷണങ്ങള്‍ …
Read Moreതലയ്ക്കു പിന്നില്‍ ആഴത്തിലുള്ള മുറിവ്,ശരീരത്തില്‍ സിഗരെറ്റ് കൊണ്ട് പൊള്ളിച്ച പാട്,റിൻസന്റെ മരണം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ നിരവധി;സംസ്കാരം ഇന്ന് ഒളരിക്കരയില്‍.
ബെംഗളൂരു : മലയാളിയായ ‘ഓല’ ടാക്സി ഡ്രൈവർ തൃശൂർ ഒളരിക്കര എസ്എം ലെയിൻ തറയിൽ സോമന്റെ മകൻ റിൻസന്റെ (23) മൃതദേഹം ഇന്ന് സംസ്കരിക്കും. ബെംഗളൂരു അതിർത്തിയോടു ചേർന്നു തമിഴ്നാട്ടിലെ ഹൊസൂരിൽ ഓടയിൽ കണ്ടെത്തുകയായിരുന്നു. വിമുക്തഭടനായ സോമനും കുടുംബവും വർഷങ്ങളായി ബെംഗളൂരു കാവൽബൈരസന്ദ്രയിലാണു താമസം. റിൻസനെ ഈ മാസം 18നാണു കാണാതായത്. ഹൊസൂർ ഭദ്രാപ്പള്ളിയിലെ സ്കൂളിനു സമീപം ഓടയിൽ 19നു മൃതദേഹം കണ്ടെത്തിയെങ്കിലും ആളെ തിരിച്ചറിയാതെ ഹൊസൂർ സർക്കാർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. പ്രതികളെക്കുറിച്ചു സൂചന ലഭിച്ചിട്ടില്ല. കാറും കണ്ടെത്താനായിട്ടില്ല. റിൻസന്റെ സംസ്കാരം ഇന്നു നാലിന്…
Read Moreകര്‍ണാടക തെരഞ്ഞെടുപ്പു തീയതി ഇന്നറിയാം;തെരഞ്ഞെടുപ്പ് കമ്മിഷന്റെ പത്ര സമ്മേളനം 11 മണിക്ക്.
ന്യൂഡല്‍ഹി : കര്‍ണാടക തെരഞ്ഞെടുപ്പു തീയതി ഇന്നറിയാം,ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണര്‍ പത്ര സമ്മേളനം നടത്തി കര്‍ണാടക തെരഞ്ഞെടുപ്പു തീയതി പ്രഖ്യാപിക്കും.മേയ് ആദ്യവാരത്തില്‍ ആണ് തെരഞ്ഞെടുപ്പു എന്നാണ് അഭ്യുഹങ്ങള്‍ പ്രചരിക്കുന്നത്. അതിനു കൂടെത്തന്നെ ചെങ്ങന്നൂര്‍ ഉപതെരെഞ്ഞെടുപ്പ് തീയതിയും പ്രഖ്യാപിക്കാനാണ് സാധ്യത,സിറ്റിംഗ് എം എല്‍ എ മരിച്ചതിനെ തുടര്‍ന്നാണ് ചെങ്ങന്നൂരില്‍ ഉപ തെരഞ്ഞെടുപ്പു പ്രഖ്യാപിക്കേണ്ടി വന്നത്,മൂന്നു മുന്നണികളും അവരവരുടെ സ്ഥാനാര്‍ഥി കളെ പ്രഖ്യാപിച്ച് കഴിഞ്ഞു.
Read Moreഈസ്റ്ററിനു നാട്ടില്‍ പോകാന്‍ നാളെയും മറ്റന്നാളും എഴുവീതം സ്പെഷ്യല്‍ സര്‍വിസുകള്‍ കൂടി പ്രഖ്യാപിച്ച് കേരള ആര്.ടി.സി;അഞ്ചുദിവസങ്ങളിലായി ആകെ എഴുപതോളം സ്പെഷൽ സർവീസുകൾ
ബെംഗളൂരു : ഈസ്റ്ററിനു നാട്ടിലേക്കു വൻതിരക്കുള്ള നാളെയും മറ്റന്നാളുമായി കേരള ആർടിസി ഏഴുവീതം സ്പെഷൽ ബസുകൾ കൂടി പ്രഖ്യാപിച്ചു. നേരത്തെ അനുവദിച്ച 13 സ്പെഷലിനു പുറമെയാണിത്. ഈ രണ്ടുദിവസങ്ങളിലുമായി 40 അധിക ബസുകളാണു നാട്ടിലേക്കുണ്ടാവുക. കോട്ടയം (2), എറണാകുളം (2), തൃശൂർ (2), കോഴിക്കോട് (5), കണ്ണൂർ (5), പയ്യന്നൂർ (2), ബത്തേരി (2) എന്നിവിടങ്ങളിലേക്കാണിവ സർവീസ് നടത്തുക. ശേഷിച്ചദിവസങ്ങളിൽ തിരക്കനുസരിച്ചായിരിക്കും സ്പെഷലുകൾ. നാട്ടിലേക്കുള്ള യാത്രാ തിരക്ക് ഇന്നു തുടങ്ങും. യാത്രക്കാർ കൂടുതലെങ്കിൽ വെള്ളിയും ശനിയും അധിക സർവീസുകൾ നടത്തും. അഞ്ചുദിവസങ്ങളിലായി ആകെ എഴുപതോളം…
Read More