ബെംഗലൂരു : മാണ്ട്യ ജില്ലയിലെ കാവേരിപുരയില്‍ നൈട്രജന്‍ നിറച്ച ബലൂണുകളില്‍ നിന്നുണ്ടായ അപ്രതീക്ഷിതമായ സ്ഫോടനത്തില്‍ 11 പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു ….ഇതില്‍ ഒരു കുട്ടിയുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ ….! ഇന്നലെ വൈകുന്നേരം 4 മണിയോടെയാണ് ദുരന്തമുണ്ടായത് …!
മാണ്ട്യയില്‍ കോണ്‍ഗ്രസ് പ്രസിഡന്‍റ് രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ടുള്ള ചടങ്ങുകള്‍ക്കു വേണ്ടിയായിരുന്നു ഒരു സ്വകാര്യ പരസ്യ ഏജന്‍സിയുടെ കീഴില്‍ ബലൂണുകള്‍ തയ്യാറാക്കിയതും ..തുടര്‍ന്ന്‍ അവയുടെ പരീക്ഷണ പറത്തല്‍ സംഘടിപ്പിച്ചതും ! വേണ്ടത്ര സജ്ജീകരണങ്ങളൊരുക്കാതെയായിരുന്നു ഈ റിഹേഴ്സല്‍ …!
പാര്‍പ്പിടസമുച്ചയങ്ങള്‍ നിറഞ്ഞ സ്ഥലമായത് കൊണ്ട് വര്‍ണ്ണ ശബളമായ പ്രദര്‍ശനം കാണുവാന്‍ കുട്ടികളും ധാരാളമെത്തിചേര്‍ന്നിരുന്നു ..!.തുടര്‍ന്നായിരുന്നു തയ്യാറാക്കി നിര്‍ത്തിയ ബലൂണുകള്‍ പൊട്ടിത്തെറിക്കുന്നത് ….അന്തരീക്ഷവായുവിന്റെ സമ്പര്‍ക്കത്തിലെ വ്യതിയാനത്തിലൂടെയാവാം ഇത് സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം .പൊള്ളലേറ്റവരെ മൈസൂരുവിലെ കെ ആര്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു …!