ഡിജിറ്റൽ ഇന്ത്യയിൽ 99.93 കോടി മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കള്‍!

ഇന്ത്യയിലെ ടെലികോം ഇന്‍റര്‍നെറ്റ് സേവന ദാതാക്കളുടെ സംഘടനയായ സി.ഒ.എ.ഐയുടെ 2018 ജനുവരി അവസാനം വരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരുടെ എണ്ണം 99.93 കോടിയായി ഉയർന്നു. ജിയോ, ബിഎസ്എൻഎൽ എന്നീ ടെലികോം ദാതാക്കളുടേതടക്കം ഉപയോക്താക്കളെ ഉള്‍പ്പെടുത്തിയാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ ടെലികോം വരിക്കാരുള്ള കമ്പനി, 29.57 കോടി ഉപയോക്താക്കളുള്ള എയര്‍ടെല്ലാണ്. ജനുവരിയില്‍ 41.73 ലക്ഷം വരിക്കാരെ കൂടി ചേര്‍ത്ത്‌ 29.50 ശതമാനം വിപണി പങ്കാളിത്തം എയര്‍ടെല്ലിനുണ്ട്. വോഡഫോണാണ് തൊട്ടുപിന്നില്‍, 21.70 കോടി വരിക്കാർ. ഏറ്റവും കൂടുതല്‍ ഫോണ്‍ ഉപഭോക്താക്കളുള്ള സര്‍ക്കിള്‍ യു.പിയുടെ കിഴക്കന്‍ മേഖലയാണ്. 8.67 കോടി വരിക്കാരാണ് ഈ മേഖലയില്‍ മാത്രമുള്ളത്. 8.15 കോടിയുമായി മഹാരാഷ്ട്രയാണ് രണ്ടാം സ്ഥാനത്ത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us