ബെംഗളൂരു : ചെറുകിട വിമാനത്താവളങ്ങളെ നവീകരിക്കാനുള്ള കേന്ദ്രസർക്കാർ പദ്ധതിയായ ഉഡാൻ പദ്ധതിയിൽപെടുത്തി കർണാടകയിൽനിന്നു കൂടുതൽ വിമാന സർവീസുകൾ. മൈസൂരു, ഹുബ്ബള്ളി, വിദ്യാനഗർ, കൊപ്പാൾ തുടങ്ങിയ വിമാനത്താവളങ്ങളിൽ നിന്നാണ് ഭാവിയിൽ കൂടുതൽ സർവീസുകൾ പ്രതീക്ഷിക്കുന്നത്.
റീജനൽ കണക്ടിവിറ്റി സ്കീമി (ആർസിഎസ്)ലെ രണ്ടാംഘട്ട ലേലത്തിൽ പങ്കെടുത്ത 15 കമ്പനികൾ 86 റൂട്ടുകൾക്കു താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിൽ 12 എണ്ണം കർണാടകയിൽ നിന്നായിരിക്കും. ഈ സർവീസുകളിൽ ചിലത് തിരുവനന്തപുരം, കൊച്ചി, കണ്ണൂർ എന്നിവിടങ്ങളിലേക്കുമുണ്ട്. തിരഞ്ഞെടുക്കപ്പെടുന്ന കമ്പനികൾ, അനുമതി ലഭിച്ചാൽ ആറു മാസത്തിനകം സർവീസ് തുടങ്ങണമെന്നാണ് നിയമം.