ത്രിപുരയിൽ നിന്ന് കിട്ടിയ ഊർജവുമായി കേരള ബിജെപി;മന്ത്രി ഷൈലജക്കെതിരെ കോടതിയെ സമീപിച്ചു.

തിരുവനന്തപുരം :ത്രിപുരയിലെ അട്ടിമറി വിജയം രാജ്യത്തെ എല്ലാ സംസ്ഥാന ഘടകങ്ങൾക്കും നൽകിയതിനേക്കാൾ കൂടുതൽ ഊർജ്ജം കേരള ഘടകത്തിന് നൽകിയിരിക്കുകയാണ് കാരണം അവിടേയും ഇവിടേയും സാഹചര്യം ഒന്നാണ്, ഇപ്പോൾ കിട്ടുന്ന ഏറ്റവും പുതിയ വാർത്തകളും അത് ശരിവക്കുന്നതാണ്.സംസ്ഥാന ആരോഗ്യ മന്ത്രി ഷൈലജ ടീച്ചർക്കെതിരെ അവർ കോടതിയെ സമീപിച്ചിരിക്കുകയാണ്, ബിജെപി സംസ്ഥാന മുൻ അധ്യക്ഷൻ വി.മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റ് താഴെ ” മന്ത്രി കെ.കെ.ശൈലജക്കെതിരെ കോടതിയിലേക്ക്…. ഭര്‍ത്താവിന്റെ പേരില്‍ അനധികൃതമായി ചികിത്സാ ചെലവ് എഴുതിയെടുത്ത മന്ത്രി കെ.കെ.ശൈലജക്കെതിരേ നല്‍കിയ ഹര്‍ജി തിരുവനന്തപുരം വിജിലന്‍സ് കോടതി ഫയലില്‍ സ്വീകരിച്ചു.…

Read More

കെംപഗൗഡ ഇന്റർചേഞ്ച് സ്റ്റേഷനില്‍ പ്രതിദിനം യാത്ര ചെയ്യുന്നത് ഒരു ലക്ഷം പേര്‍! ഒരു ദിവസം നടത്തുന്നത് 294 ട്രിപ്പുകള്‍;നമ്മ മെട്രോയെ കുറിച്ച് ഉള്ള ചില കൌതുകകരമായ കാര്യങ്ങള്‍..

ബെംഗളൂരു : നമ്മ മെട്രോയിൽ ഏറ്റവും കുറവു യാത്രക്കാർ ആശ്രയിക്കുന്ന സ്റ്റേഷൻ പീനിയ ഇൻഡസ്ട്രി. ഏറ്റവും കൂടുതൽ യാത്രക്കാർ ആശ്രയിക്കുന്നതു മജസ്റ്റിക്കിലെ കെംപഗൗഡ ഇന്റർചേഞ്ച് സ്റ്റേഷന്‍ ഗ്രീൻ ലൈനിൽ ഉൾപ്പെടുന്ന പീനിയ ഇൻഡസ്ട്രി സ്റ്റേഷനിൽ ആയിരത്തിൽ താഴെ യാത്രക്കാരാണു പതിവായി മെട്രോയെ ആശ്രയിക്കുന്നതെന്നു ബിഎംആർസിഎൽ പറയുന്നു. കെഎസ്ആർടിസിയുടെ ബസവേശ്വര ബസ് ടെർമിനലിൽനിന്നു പീനിയ ഇൻഡസ്ട്രി സ്റ്റേഷനിലേക്ക് എത്താനുള്ള യാത്രാ സൗകര്യങ്ങളുടെ അപര്യാപ്തതയാണു യാത്രക്കാർ കുറയാൻ കാരണം. ബസ് ടെർമിനലിനേയും മെട്രോ സ്റ്റേഷനേയും ബന്ധിപ്പിച്ചു മേൽപ്പാലം നിർമിക്കാനുള്ള പദ്ധതി സാങ്കേതിക കുരുക്കിലുമാണ്.യാത്രക്കാരില്‍ മുന്‍പിലുള്ള മജസ്റ്റിക്കിലെ കെംപഗൗഡ…

Read More

സണ്ണി ലിയോണ്‍ ഇരട്ട കുട്ടികളെ ദത്തെടുത്തു!

‘ദൈവം ഞങ്ങളെ വീണ്ടും അനുഗ്രഹിച്ചിരിക്കുന്നു. ഇപ്പോള്‍ ലോകത്തിലെ എറ്റവും ഭാഗ്യം ചെയ്ത സന്തോഷമനുഭവിക്കുന്ന അച്ഛനമ്മമാരാണ് ഞങ്ങള്‍’ പറയുന്നത് മറ്റാരുമല്ല, സണ്ണി ലിയോണ്‍ ആണ് ജീവിതത്തിലെ സുപ്രധാന തീരുമാനം ഇങ്ങനെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ഇരട്ടക്കുട്ടികളായ നോഹ സിംഗ് വെബ്ബര്‍, ആഷര്‍ സിംഗ് വെബ്ബര്‍ എന്നീ രണ്ടു കുട്ടികളെക്കൂടി സ്വന്തം മക്കളായി ദത്തെടുത്ത് അറിയിക്കുകയായിരുന്നു സണ്ണി ലിയോണ്‍. എതാനും ആഴ്ചകള്‍ മാത്രം പ്രായമുള്ള കുട്ടികളാണ് നോഹയും ആഷറും. കുറച്ചു ദിവസങ്ങള്‍ക്കു മുമ്ബാണ് ഇവരെ സണ്ണി സ്വന്തമാക്കിയത്. മൂന്ന് കുട്ടികളുടെ അമ്മയായ വിവരം തന്‍റെ ആരാധകരെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് സണ്ണി…

Read More

ഇന്ത്യയുടെ അഭിമാനമായി മനു ഭാകേര്‍‍; ഷൂട്ടിംഗ് ലോക കപ്പില്‍ ഇന്ത്യക്കു സ്വര്‍ണം.

മെക്സിക്കോ: ഇന്റര്‍ നാഷണല്‍ ഷൂട്ടിംഗ് സ്പോര്‍ട്ട് ഫെഡറേഷന്‍ (ഐഎസ്എസ്എഫ്) ലോക കപ്പില്‍ ഇന്ത്യയുടെ അഭിമാനമായി മനു ഭാകേര്‍‍. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റല്‍ വിഭാഗത്തിലാണ് ഇന്ത്യയുടെ മനു ഭാകേര്‍ സ്വര്‍ണ്ണം നേടിയത്. രണ്ട് തവണ ലോകകപ്പ് നേടിയ മെക്സിക്കോയുടെ അലജന്ദ്രാ സവാലയെ പിന്തള്ളിയാണ് പതിനാറുക്കാരിയായ ഭാകേര്‍ ഈ അഭിമാന നേട്ടം സ്വന്തമാക്കിയത്. ഐഎസ്എസ്എഫ് മത്സരത്തിൽ അരങ്ങേറ്റം കുറിച്ച ഭാകേര്‍ തന്‍റെ അവസാന രണ്ട് ഷോട്ടുകളോടെയാണ് അവിശ്വസനീയ വിജയം കൈവരിച്ചത്. ആദ്യ ലോകകപ്പ് മത്സരത്തില്‍ തന്നെ സ്വര്‍ണ്ണം നേടാന്‍ സാധിച്ചതില്‍ വളരെ സന്തോഷമുണ്ടെന്നും, വരാനിരിക്കുന്ന…

Read More

ഹെലിപാഡ് ഉള്ള കര്‍ണാടകയിലെ ആദ്യ സര്‍ക്കാര്‍ ആശുപത്രിയായി നിംഹാന്‍സ്.

ബെംഗളൂരു : മഹാനഗരത്തിൽ ഹെലിപ്പാഡ് സൗകര്യമുള്ള ആദ്യ സർക്കാർ ആശുപത്രിയാകാൻ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ് (നിംഹാൻസ്). ആശുപത്രിയിലെ ആർ.എം.വർമ സൂപ്പർ സ്പെഷ്യൽറ്റി ബ്ലോക്കിലാണ് ഈ സൗകര്യം വരുന്നത്. അഗ്നിസുരക്ഷാവകുപ്പിന്റെ ക്ലിയറൻസ് ലഭിക്കാനുള്ള കാലതാമസമാണു നിലവിലുള്ളതെന്നു നിംഹാൻഡ് ഡയറക്ടർ ഡോ. ബി.എൻ.ഗംഗാധർ പറഞ്ഞു. ന്യൂറോളജിക്കൽ മെഡിസിനുമായി ബന്ധപ്പെട്ട അത്യാഹിത ചികിൽസാ സംവിധാനമുള്ള ഈ ബ്ലോക്കിലേക്കു രോഗികളെ ഹെലികോപ്റ്ററുകളുടെ സഹായത്തോടെ സമയം പാഴാക്കാതെ എത്തിക്കാനുള്ള സൗകര്യാർഥമാണു ഹെലിപ്പാഡ് നിർമിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Read More

മന്നം ട്രോഫി തിപ്പസന്ദ്ര കരയോഗത്തിന്

ബെംഗളൂരു : കെഎൻഎസ്എസ് വിമാനപുര കരയോഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ മന്നം മെമ്മോറിയൽ ട്രോഫി ബാഡ്മിന്റൻ ടൂർണമെന്റിൽ തിപ്പസന്ദ്ര കരയോഗം ജേതാക്കളായി. ഹൊറമ്മാവ്, മത്തിക്കരെ കരയോഗങ്ങൾ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ടൂർണമെന്റ് ഉദ്ഘാടനം ജനറൽ സെക്രട്ടറി ആർ. മനോഹരകുറുപ്പ്, എൻ.ജെ. മേനോൻ എന്നിവർ ചേർന്ന് നിർവഹിച്ചു.ചെയർമാൻ രാമചന്ദ്രൻ പാലേരി സമ്മാനവിതരണം നടത്തി.

Read More

മലയാളികള്‍ക്ക് എതിരേയുള്ള ആക്രമണങ്ങള്‍ തുടര്‍ക്കഥയാകുന്നു;കലാശിപാളയയിൽ മലയാളി വ്യാപാരിയെ ആക്രമിച്ചു പണവും മൊബൈൽ ഫോണും കവർന്നു.

ബെംഗളൂരു: കലാശിപാളയയിൽ മലയാളി വ്യാപാരിയെ ആക്രമിച്ചു പണവും മൊബൈൽ ഫോണും കവർന്നു. തലശേരി ചൊക്ലി സ്വദേശിയും ജെപി നഗർ സെക്കൻ‍‍‍ഡ് ഫേസിലെ മധുരിമ ബേക്കറി ഉടമയുമായ ഉമ്മർഹാജി (73) ആണു കവർച്ചയ്ക്കിരയായത്. ഇന്നലെ പുലർച്ചെ നാട്ടിൽ നിന്നു വരികയായിരുന്ന ഉമ്മർ കലാശിപാളയ മാർക്കറ്റിൽ ബസിറങ്ങി കോർപറേഷൻ സർക്കിളിലേക്കു നടക്കുന്നതിനിടെയാണു സംഭവം. ബൈക്കിലെത്തിയ രണ്ടംഗസംഘം കത്തികാണിച്ചു ഭീഷണിപ്പെടുത്തി കയ്യിലുണ്ടായിരുന്ന 6500 രൂപയും മൊബൈൽ ഫോണും കവർന്നു. തടയാൻ ശ്രമിക്കുന്നതിനിടെ കത്തി കൊണ്ട് ആഴത്തിൽ മുറിവേൽപ്പിക്കുകയും ചെയ്തു. ആശുപത്രിയിൽ ചികിൽസ തേടിയ ഉമ്മർ കെഎംസിസി പ്രവർത്തകരുടെ സഹായത്തോടെ…

Read More

ആംഗ്രി ബേര്‍ഡ്സ് ലണ്ടനിലെ കൂടൊഴിയുന്നു!

കുട്ടി ഗെയിമിംഗ് ഭ്രാന്തന്മാരുടെ ഇഷ്ട ഗെയിമുകളില്‍ ഒന്നായിരുന്ന ആംഗ്രി ബേര്‍ഡ്സിന്‍റെ ലണ്ടന്‍ സ്റ്റുഡിയോ അടച്ചു പൂട്ടാന്‍ പോവുന്നതായി റിപ്പോര്‍ട്ട്. ഫിൻലാൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പ്യൂട്ടർ ഗെയിം ഡെവലപ്പർ കമ്പനിയായ റോവിയോ മൊബൈൽ വികസിപ്പിച്ച ഈ ഗെയിം  വിപണിയിലെ നഷ്ടസാധ്യത മുന്നില്‍ കണ്ടാണ്‌ അടച്ചു പൂട്ടാന്‍ ഒരുങ്ങുന്നത് എന്നാണ് വാര്‍ത്ത‍. കമ്പനിയ്ക്ക് ഈ വര്‍ഷം 40 ശതമാനം നഷ്ടമുണ്ടാവുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു. മത്സരം ശക്തമായതും വിപണന ചിലവ് വര്‍ധിച്ചതുമാണ് പ്രശ്നങ്ങള്‍ക്ക് കാരണം. 2017 ലായിരുന്നു റോവിയോ ലണ്ടന്‍ സ്റ്റുഡിയോ തുറക്കുന്നത്. പൊതുവിപണിയില്‍ 786 യൂറോ മൂല്യത്തോടെ തുടങ്ങിയ…

Read More

മമ്മൂട്ടി ചിത്രം ‘പരോള്‍’ ഈ മാസം 31ന് തീയറ്ററുകളിലെത്തും.

മമ്മൂട്ടിയെ നായകനാക്കി പുതുമുഖ സംവിധായകന്‍ ശരത്ത് സന്ദിത്ത് ഒരുക്കിയ ചിത്രം പരോള്‍ ഈ മാസം 31ന് തീയറ്ററുകളിലെത്തും. ജയിലില്‍ പോകേണ്ടി വരുന്ന സഖാവ് അലക്സ് എന്ന കാഥാപാത്രമായാണ് മലയാളികളുടെ പ്രിയതാരം സിനിമയില്‍ എത്തുന്നത്. ആന്റണി ഡിക്രൂസ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ആന്റണി ഡിക്രൂസാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. അലക്സ് എന്ന മലയോര കര്‍ഷകന്റെ യഥാര്‍ത്ഥ ജീവിതത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് തയാറാക്കിയ ചിത്രത്തില്‍ മിയയും ഇനിയയുമാണ് നായികമാര്‍. ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയില്‍ കാലകേയനായെത്തിയ തെലുങ്ക് അഭിനേതാവ് പ്രഭാകര്‍ ചിത്രത്തില്‍ ഒരു പ്രധാന വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. ചെങ്കോടിയേന്തി മുദ്രാവാക്യം…

Read More

പാക് സുപ്രീംകോടതി അജീനോമോട്ടോ നിരോധിച്ചു!

ഇസ്ലാമാബാദ്: ആരോഗ്യത്തിനു ഹാനികരമെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ‘ചൈനീസ് ഉപ്പ്’ എന്നറിയപ്പെടുന്ന അജീനോമോട്ടോ പാകിസ്ഥാനില്‍ നിരോധിച്ചു. പാക് സുപ്രീംകോടതിയാണ് അജീനോമോട്ടോ നിരോധന ഉത്തരവിറക്കിയത്. ഭക്ഷണ സാധനങ്ങളുടെ രുചി വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടിയാണ് അജീനോമോട്ടോ ഉപയോഗിക്കുന്നത്. ആരോഗ്യപരമായി ഇതുണ്ടാക്കുന്ന പ്രശ്നങ്ങള്‍ കണക്കിലെടുത്ത് എത്രയും പെട്ടെന്ന് വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ചീഫ് ജസ്റ്റിസ് മിയാന്‍ സാക്വിബ് നിസാര്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ച്‌ നിര്‍ദ്ദേശം നല്‍കി. ഈ പ്രശ്നം ക്യാബിനറ്റില്‍ അവതരിപ്പിക്കാനായി പാക്‌ പ്രധാനമന്ത്രി ഷാഹിദ് ഖക്വാന്‍ അബ്ബാസിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ കിഴക്കന്‍ പഞ്ചാബ്, വടക്കു പടിഞ്ഞാറന്‍ ഖൈബര്‍ പഖ്തുങ്ക്വ, തെക്കന്‍…

Read More
Click Here to Follow Us