തിരുവനന്തപുരം :ത്രിപുരയിലെ അട്ടിമറി വിജയം രാജ്യത്തെ എല്ലാ സംസ്ഥാന ഘടകങ്ങൾക്കും നൽകിയതിനേക്കാൾ കൂടുതൽ ഊർജ്ജം കേരള ഘടകത്തിന് നൽകിയിരിക്കുകയാണ് കാരണം അവിടേയും ഇവിടേയും സാഹചര്യം ഒന്നാണ്, ഇപ്പോൾ കിട്ടുന്ന ഏറ്റവും പുതിയ വാർത്തകളും അത് ശരിവക്കുന്നതാണ്.സംസ്ഥാന ആരോഗ്യ മന്ത്രി ഷൈലജ ടീച്ചർക്കെതിരെ അവർ കോടതിയെ സമീപിച്ചിരിക്കുകയാണ്, ബിജെപി സംസ്ഥാന മുൻ അധ്യക്ഷൻ വി.മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റ് താഴെ
”
മന്ത്രി കെ.കെ.ശൈലജക്കെതിരെ കോടതിയിലേക്ക്….
ഭര്‍ത്താവിന്റെ പേരില്‍ അനധികൃതമായി ചികിത്സാ ചെലവ് എഴുതിയെടുത്ത മന്ത്രി കെ.കെ.ശൈലജക്കെതിരേ നല്‍കിയ ഹര്‍ജി തിരുവനന്തപുരം വിജിലന്‍സ് കോടതി ഫയലില്‍ സ്വീകരിച്ചു. വിജിലന്‍സ് വകുപ്പിന് നോട്ടീസ് അയക്കാന്‍ നിര്‍ദേശിച്ച കോടതി കേസ് അടുത്ത 13ന് വീണ്ടും പരിഗണിക്കും.
8500 രൂപയില്‍ കൂടുതല്‍ തുക പെന്‍ഷന്‍ വാങ്ങുന്നവര്‍ ആശ്രൃതരുടെ പട്ടികയില്‍ വരില്ലെന്ന സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ചുകൊണ്ടാണ് ഭര്‍ത്താവ് കെ.ഭാസ്കരന്‍റെ ചികിത്സയുടെ പേരില്‍ മന്ത്രി കെ.കെ.ശൈലജ ചികിത്സാ ചെലവിനുള്ള തുക കൈപ്പറ്റിയത്. ചികിത്സാ ചെലവ് സര്‍ക്കാരില്‍നിന്നും വാങ്ങുന്ന സമയത്ത് കെ.ഭാസ്കരന്‍ മുന്‍സിപ്പല്‍ ചെയര്‍മാനുമായിരുന്നു.
ഇക്കാരണങ്ങള്‍കൊണ്ടുതന്നെ ഭര്‍ത്താവിന്റെ പേരില്‍ ചികിത്സാ ചെലവ് മന്ത്രി കെ.കെ.ശൈലജ എഴുതിയെടുത്തത് ചട്ടവിരുദ്ധമാണ്. 81,130 രൂപ ഭര്‍ത്താവിന്റെ ചികിത്സാ ചെലവിന്റെ പേരില്‍ മന്ത്രി കെ.കെ.ശൈലജ എഴുതിയെടുത്തത് നിയമവിരുദ്ധവും പൊതുഖജനാവിന്റെ ദുര്‍വിനിയോഗവുമാണ്.
മന്ത്രിയുടെ നിയമവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച്
മാധ്യമങ്ങൾ വാർത്ത നൽകുകയും അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് നിരവധിപേർ വിജിലൻസിനെ സമീപിക്കുകയും ചെയ്തിട്ടും ഇക്കാര്യത്തിൽ ഒരു നടപടിയും സ്വീകരിക്കാൻ സർക്കാർ തയ്യാറാകാതിരുന്ന സാഹചര്യത്തിലാണ് ഇപ്പോൾ വിജിലൻസ് കോടതിയിൽ ഹർജി നൽകിയിട്ടുള്ളത് ”