നിങ്ങളിനി പഴയ കിടക്കകളും ഫര്‍ണീച്ചറും റോഡരികില്‍ തളളി സ്ഥലം വിടേണ്ട; അവ ഇനി വീട്ടിലെത്തി കൊണ്ട് പോകും; ചെയ്യേണ്ടത് ഇത്രമാത്രം

ബെംഗളൂരു: വീടുകളില്‍ സ്ഥലംകളയുന്ന പഴയ കിടക്കകളും ഫര്‍ണീച്ചറും റോഡരികില്‍ തളളി സ്ഥലം വിടേണ്ട.

ഇത്തരം വസ്തുക്കള്‍ സംബന്ധിച്ച് വിവരം ബെംഗളൂരു സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് ലിമിറ്റഡിന്റെ (ബിഎസ്ഡബ്ല്യുഎംഎല്‍) ആപ്പില്‍ നല്‍കിയാല്‍ അവ കൊണ്ടുപോകാന്‍ നിങ്ങളുടെ വീട്ടില്‍ വാഹനം എത്തും.

ഇത്തരം മാലിന്യം കൊണ്ടു പോകാനുളള വാഹനം ഞായറാഴ്ചകളില്‍ ആണ് പാര്‍പ്പിട മോഖലകളിലെത്തുക. 26ന് ആപ് പൂര്‍ണതോതില്‍ പ്രവര്‍ത്തനക്ഷമമാകും.

  പർപ്പിൾ ലൈനിൽ സർവീസ് തടസ്സപ്പെട്ടത് സാങ്കേതിക തകരാർ കൊണ്ടല്ല; കാരണം അറിയാൻ വായിക്കാം

കോണ്‍ക്രീറ്റ് മാലിന്യം, തുണിത്തരങ്ങള്‍ എന്നിവയും വീടുകളിലെത്തി ശേഖരിക്കുമെന്നു ബിഎസ്ഡബ്ല്യുഎംഎല്‍ സിഇഒ കാരീ ഗൗഡ പറഞ്ഞു.

മാലിന്യം ശേഖരിക്കുന്നതിന് പ്രതിദിനം എത്തുന്ന ഓട്ടോടിപ്പറുകളില്‍ ഫര്‍ണീച്ചറും മറ്റും കൊണ്ട്‌പോകാന്‍ സ്ഥലപരിമിതി തടസമാകാറുണ്ട്.

അതിനാല്‍ പലരും രാത്രിയുടെ അവ റോഡുകളിലും മഴവെളളക്കനാലുകളിലുമാണ് തളളിയിരുന്നത്.

ശുചിത്വ ബെംഗളൂരു പദ്ധതിയുടെ ഭാഗമായാണ് പുതിയ ആപ്പ് ആരംഭിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രേണുകാസ്വാമി വധക്കേസ്: 'ദർശൻ കേസിൽ നിർണായക തിരിവ്; മാധ്യമ വിചാരണയ്ക്ക് പൂട്ടിടാൻ ഹൈക്കോടതി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts