മുംബൈ: അന്തരിച്ച നടി ശ്രീദേവിയുടെ മൃതദേഹം ചിത്രീകരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി കപൂര്‍ കുടുംബം. ഖുഷി, ജാന്‍വി, ബോണി കപൂര്‍ എന്നിവരുടെ പേരില്‍ യാഷ് രാജ് ഫിലിംസ് പിആര്‍ഒ പുറത്തു വിട്ട പ്രത്യേക അറിയിപ്പിലാണ് പൊതുദര്‍ശനവും സംസ്കാരചടങ്ങും ചിത്രീകരിക്കാന്‍ വിലക്കുള്ളതായി അറിയിച്ചിരിക്കുന്നത്.
ഇന്ന് രാവിലെ പത്തുമണിയോടെ മുംബൈ സെലിബ്രേഷന്‍ ക്ലബിലേക്ക് പൊതുദര്‍ശനത്തിനായി കൊണ്ടുവന്നു. ശ്രീദേവിക്ക് ആദാരാഞ്ജലി അര്‍പ്പിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് അവസരമുണ്ടാകും എന്നാല്‍, ക്യാമറകള്‍ ക്ലബിനകത്തേക്ക് പ്രവേശിപ്പിക്കാന്‍ അനുവാദമില്ല.
വ്യവസായി അനില്‍ അംബാനിയുടെ സ്വകാര്യ വിമാനത്തിലാണ് ഇന്നലെ ശ്രീദേവിയുടെ മൃതദേഹം കൊണ്ടുവന്നത്. ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂറിന്‍റെ സഹോദരന്‍ അനില്‍ കപൂര്‍, ശ്രീദേവിയുടെ മക്കളായ ജാന്‍വി, ഖുഷി എന്നിവര്‍ വിമാനത്താവളത്തിലെത്തി മൃതദേഹം ഏറ്റുവാങ്ങി.
ഇന്നലെ മൃതദേഹം എത്തിയതിന് പിന്നാലെ സല്‍മാന്‍ഖാന്‍, കത്രീന കൈഫ്, ശക്തി കപൂര്‍, മനീഷ് മല്‍ഹോത്ര തുടങ്ങി ബോളിവുഡിലെ പ്രമുഖര്‍ ശ്രീദേവിയുടെ വീട്ടിലെത്തി. ശ്രീദേവിയുടെ മൃതദേഹം കണ്ട സല്‍മാന്‍ഖാന്‍ നിറകണ്ണുകളോടെ മടങ്ങിയെന്നാണ് വാര്‍ത്ത. അതേസമയം വീട്ടിലെത്തുന്ന പ്രമുഖരടക്കം ആര്‍ക്കും ശ്രീദേവിയുടെ മക്കളായ ജാന്‍വിയേയോ ഖുഷിയേയോ കാണാന്‍ കഴിഞ്ഞിട്ടില്ല. അമ്മയുടെ അപ്രതീക്ഷിത വിയോഗത്തില്‍ തകര്‍ന്നിരിക്കുന്ന കുട്ടികളെ അപാര്‍ട്ട്‌മെന്റിലെ മറ്റൊരു മുറിയിലേക്ക് മാറ്റിയെന്നാണ് റിപ്പോര്‍ട്ട്.
വെളുത്ത നിറം ശ്രീദേവി ഏറ്റവുമധികം ഇഷ്ടപ്പെട്ടിരുന്നു. ശ്രീദേവിയുടെ വീട്, വസ്ത്രം, ശവസംസ്കാത്തിനുള്ള വാഹനം എല്ലാം വെള്ള നിറത്തിലാണ് തയ്യാറാക്കിയിരിക്കുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.