നിലവിലെ റോഡ് വികസിപ്പിച്ചാൽ മതിയെന്നതിനാൽ പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാനാകും. ബയ്യപ്പനഹള്ളി മുതൽ കെആർ പുരം വരെയുള്ള മെട്രോപാതയ്ക്കു പുറമെ ഔട്ടർ റിങ് റോഡിലൂടെ സിൽക്ക് ബോർഡ് ജംക്ഷനിലേക്കുള്ള മെട്രോ പാതയുടെയും നിർമാണം ഉടൻ തുടങ്ങുമെന്നതിനാൽ വൻഗതാഗതക്കുരുക്കാണ് വൈറ്റ്ഫീൽഡിനെ കാത്തിരിക്കുന്നത്. ബദൽപാതകൾ വികസിപ്പിച്ച് വാഹന ഗതാഗതം കാര്യക്ഷമമാക്കാനാകുമെന്നാണ് ബിബിഎംപി പ്രതീക്ഷ.
വൈറ്റ്ഫീൽഡിൽ ഗതാഗതക്കുരുക്ക് രൂക്ഷം! കുരുക്കഴിക്കാന്‍ പ്രഖ്യാപിച്ച റോഡുകളുടെ നിര്‍മാണം ഉടന്‍ തുടങ്ങും.
