ഇലക്ട്രോണിക് സിറ്റി യില്‍ നിന്ന് വിമാനത്താവളത്തിലേക്ക് വെറും 15 മിനുട്ട്! ചിറകു വിരിക്കാന്‍ തയ്യാറായി മലയാളിയുടെ നേതൃത്വത്തില്‍ ഉള്ള”തുമ്പി”.

ബെംഗളൂരു : ഇലക്ട്രോണിക് സിറ്റി യില്‍ നിന്ന് വിമാനത്താവളത്തിലേക്ക് വെറും 15 മിനുട്ട് കൊണ്ട് എത്തിച്ചേരാന്‍ കഴിയുമോ ? അത്ഭുതപ്പെടേണ്ട ഹെലി ടാക്സി സര്‍വീസുമായി മലയാളിയുടെ കമ്പനി തയ്യാറായിക്കഴിഞ്ഞു. സർവീസ് ഈ മാസം തുടങ്ങുമെന്നു പദ്ധതി നടപ്പാക്കുന്ന തുമ്പി ഏവിയേഷൻസ് അറിയിച്ചു. 21ന് ആദ്യ സർവീസ് തുടങ്ങുമെന്നു ബെംഗളൂരു രാജ്യാന്തര വിമാനത്താവള അധികൃതർ സൂചന നൽകിയെങ്കിലും അധികൃതർ ഇതു സ്ഥിരീകരിച്ചിട്ടില്ല. ഹെലി ടാക്സിയുടെ അവസാന വട്ട പരീക്ഷണ പറക്കൽ നടന്നുകൊണ്ടിരിക്കുകയാണ്. ഇതു പൂർത്തിയാക്കിയ ശേഷം ഉദ്ഘാടന തീയതി ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നു തുമ്പി ഏവിയേഷൻസ് ബിസിനസ് ഡവലപ്മെന്റ്…

Read More

കാവേരി വിധി:തമിഴ്നാട്ടിലും കർണാടകയിലും സുരക്ഷ ശക്തമാക്കി.

കാവേരി നദീജലം പങ്കിടുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധി പ്രസ്താവിച്ച സാഹചര്യത്തിൽ, കർണാടകയിലും തമിഴ്നാട്ടിലും സുരക്ഷ ശക്തമാക്കി. കാവേരി നദീജല വിഷയവുമായി ബന്ധപ്പെട്ട ഉത്തരവുകൾ ഇരു സംസ്ഥാനങ്ങളിലും സ്ഥിരമായി ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന പതിവുള്ളതിനാൽ, ഇരു സംസ്ഥാനങ്ങളിലും കൂടുതൽ പൊലീസിനെയും വിന്യസിച്ചിട്ടുണ്ട്. ഉത്തരവ് വന്നതിനു പിന്നാലെ തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനി സാമി തന്റെ ഔദ്യോഗിക വസതിയിൽ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. ബെംഗളൂരു നഗരത്തിലും സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി കൂടുതൽ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.

Read More

കര്‍ണാടകക്ക് ആഘോഷം;കാവേരി നദീജല തര്‍ക്കത്തില്‍ വിധി കര്‍ണാടകക്ക് അനുകൂലം;തമിഴ്നാടിന്റെ വിഹിതം വെട്ടിക്കുറച്ച് കര്‍ണാടകക്ക് കൂടുതല്‍ അനുവദിച്ചു.

ന്യൂഡൽഹി∙ വര്‍ഷങ്ങള്‍ ആയി നില നില്‍ക്കുന്ന കാവേരി നദീജലം പങ്കിടുന്നതു സംബന്ധിച്ചു കേരളവും തമിഴ്നാടും കർണാടകയും തമ്മിൽ ഉള്ള  തർക്കത്തിൽ സുപ്രീംകോടതിയുടെ നിർണായക വിധി. കാവേരിജല തര്‍ക്കപരിഹാര ട്രൈബ്യൂണലിന്റെ വിധിയിൽ ഭേദഗതി വരുത്തിയ സുപ്രീംകോടതി, തമിഴ്നാടിനുള്ള വിഹിതം വെട്ടിക്കുറച്ച് കർണാടകയ്ക്ക് കൂടുതൽ ജലം അനുവദിച്ചു. തമിഴ്നാടിന്റെ വിഹിതം 419 ടിഎംസിയിൽനിന്ന് 404.25 ടിഎംസിയായികുറച്ച കോടതി ,14.75 ടിഎംസി അധികജലമാണ് കർണാടകയ്ക്ക് അനുവദിച്ചിരിക്കുന്നത്. കേരളത്തിന് മുപ്പതും പുതുച്ചേരിക്ക് ഏഴും ടിഎംസി ജലം ഉപയോഗിക്കാം. 99.8 ടിഎംസി വേണമെന്ന കേരളത്തിന്റെ ആവശ്യം കോടതി തള്ളി. കാവേരിയിലെ വെള്ളത്തിന്റെ പകുതിയിലധികവും…

Read More

പുരുഷ വേഷം കെട്ടി യുവതി നാല് വര്‍ഷം ജീവിച്ചു;രണ്ടു കല്യാണവും കഴിച്ചു!

24 വയസ്സുള്ള യുവതി നാലുവര്‍ഷമായി ആണ് വേഷത്തില്‍ ജീവിക്കുന്നു അതിനിടയില്‍ രണ്ടു കല്യാണവും കഴിച്ചു.അത്ഭുതകരമായി തോന്നുന്ന സംഭവം നടന്നത് ഉത്തരാഘന്ടില്‍ ആണ്. ഉത്തര്‍ പ്രദേശിലെ ബിജ്നോര്‍ ന് സമീപം ധാംപൂരില്‍ ഉള്ള സ്വീറ്റി സെന്‍ ആണ് കഥാ നായിക(നായകന്‍),2013 മുതല്‍ സ്വീറ്റി പുരുഷ വേഷത്തില്‍ കൃഷ്ണ എന്നാ പേര് സ്വീകരിച്ചാണ് ജീവിച്ചുകൊണ്ടിരിക്കുന്നത്.ഫേസ്ബുക്കിലും മറ്റും കൃഷ്ണ എന്നാ പേരില്‍ തന്നെയാണ്,അതിലൂടെ യുവതികളെ ആകര്‍ഷിച്ചു പിന്നീട് അവരെ വിവാഹം ചെയ്യുന്നതാണ് രീതി;പോലിസ് പറയുന്നു. 2014 ഫേസ്ബുക്കിലൂടെ ആകര്‍ഷിച്ച ഒരു പെണ്‍കുട്ടിയെ കാണാന്‍ ഹല്ദ്വാനിയിലേക്ക് വന്നിരുന്നു,ഒരു ബിസിനെസ് കാരന്റെ…

Read More

ഇനി ബസില്‍ നിന്ന് നേരിട്ട് സെക്യൂരിറ്റി ചെക്കിങ്ങിലേക്ക്;ബോര്‍ഡിംഗ് പാസുകള്‍ ബസ്സില്‍ നിന്ന് തന്നെയെടുക്കാം;പുതിയ പദ്ധതി “വായു വജ്രയില്‍”.

ബെംഗളൂരു :ഇനി ബാസ്സില്‍നിന്നിറങ്ങി ബോര്‍ഡിംഗ് പാസിനു വേണ്ടി കൌണ്ടരിന്റെ മുന്‍പിലോ സെല്‍ഫ് ചെക്കിന്‍ കിയോസ്ക് ന്റെ മുന്‍പിലോ കാത്ത് നില്‍ക്കേണ്ട,ചെക്ക്‌ ഇന്‍ ബാഗ്ഗജ് ഇല്ലെങ്കില്‍  നേരിട്ട് ബസ്സിറങ്ങി സെക്യൂരിറ്റി ചെക്കിങ്ങിനു പോകാം, വിമാനത്തിൽ യാത്രചെയ്യാനുള്ള ബോർഡിങ് പാസ് ലഭിക്കാനുള്ള കിയോസ്ക് വായുവജ്ര ബസിനുള്ളിൽ ആരംഭിക്കാൻ പദ്ധതി. ബെംഗളൂരു ഇന്റർനാഷനൽ എയർപോർട്ട് ലിമിറ്റഡും ബിഎംടിസിയും ചേർന്നാണു വായുവജ്ര ബസിനുള്ളിൽ കിയോസ്കുകൾ ആരംഭിക്കുന്നത്. നിലവിൽ വിമാനത്താവളത്തിലെ പ്രവേശന കവാടത്തിലെത്തി വേണം ബോർഡിങ് പാസെടുക്കാൻ. തിരക്കുള്ള സമയങ്ങളിൽ ഏറെനേരം ക്യൂ നിൽക്കേണ്ട അവസ്ഥയാണ്.ബസിനുള്ളിൽത്തന്നെ കിയോസ്ക് വരുന്നതോടെ യാത്രക്കാർക്കു ബോർഡിങ്…

Read More

കാവേരി വിഷയത്തില്‍ ഇന്ന് സുപ്രീം കോടതി വിധിക്ക് സാധ്യത.

കാവേരി ജലം പങ്കിടുന്ന വിഷയവുമായി ബന്ധപ്പെട്ട്  കര്‍ണാടകയും തമിഴ് നാടും തമ്മില്‍ വര്‍ഷങ്ങള്‍ നീണ്ട തര്‍ക്കത്തിന് സുപ്രീം കോടതി ഇന്ന് വിധി പറയാന്‍ സാധ്യത.നദീജല തര്‍ക്ക ട്രിബുനലിന്റെ 2007 ലെ ഉത്തരവ് ചോദ്യം ചെയ്തു കേരളം അടക്കം ബന്ദപ്പെട്ട സംസ്ഥാനങ്ങള്‍ സമര്‍പ്പിച്ച അപ്പീലിന്മേല്‍ വിധി പറയുന്നത് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായുള്ള ബെഞ്ച്‌ കഴിഞ്ഞ സെപ്റ്റംബറില്‍ മാറ്റി വച്ചിരുന്നു. സംസ്ഥാനങ്ങള്‍ തമ്മിലുള്ള ജലം സംബന്ധിച്ച തര്‍ക്കങ്ങള്‍ പരിഗണിക്കാന്‍ സുപ്രീം കോടതിക്ക് അധികാരമില്ലെന്നും ട്രൈബുനല്‍ ന് സുപ്രീം കോടതിയുടെതിനു സമാനമായ അധികാരമാണ് ഉള്ളത് എന്നായിരുന്നു…

Read More

ഗോവയെ തോൽപ്പിച്ച് ചെന്നൈ മുന്നോട്ട്

എഫ് സി ഗോവയുടെ കഷ്ടകാലം തുടരുകയാണ്. ഇന്ന് സ്വന്തം ഗ്രൗണ്ടിൽ ചെന്നൈയിനെ നേരിട്ട എഫ് സി ഗോവയ്ക്ക് എതിരില്ലാത്ത ഒരു ഗോളിന്റെ പരാജയം നേരിടേണ്ടി വന്നു. എഫ് സി ഗോവയുടെ പ്ലേ ഓഫ് പ്രതീക്ഷകൾ ഇതോടെ മങ്ങിയിരിക്കുകയാണ്. രണ്ടാം പകുതിയിൽ 52ആം മിനുട്ടിൽ പിറന്ന ഓൺ ഗോളാണ് എഫ് സി ഗോവയ്ക്ക് വിനയായത്. ഡിഫൻഡർ നാരായൺ ദാസാണ് ചെന്നൈക്ക് ഓൺ ഗോൾ സമ്മാനിച്ചത്. കൊറോയും ലാൻസറോട്ടയും ഒക്കെ അണിനിരന്നിട്ടും ചെന്നൈ പ്രതിരോധ ഭേദിക്കാൻ എഫ് സി ഗോവയ്ക്ക് ആയില്ല. മാർക്ക് സിഫ്നിയോസിനേയും പകരക്കാരനായി ഗോവ…

Read More
Click Here to Follow Us