കാവേരി നദീജലം പങ്കിടുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധി പ്രസ്താവിച്ച സാഹചര്യത്തിൽ, കർണാടകയിലും തമിഴ്നാട്ടിലും സുരക്ഷ ശക്തമാക്കി. കാവേരി നദീജല വിഷയവുമായി ബന്ധപ്പെട്ട ഉത്തരവുകൾ ഇരു സംസ്ഥാനങ്ങളിലും സ്ഥിരമായി ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന പതിവുള്ളതിനാൽ, ഇരു സംസ്ഥാനങ്ങളിലും കൂടുതൽ പൊലീസിനെയും വിന്യസിച്ചിട്ടുണ്ട്.
ഉത്തരവ് വന്നതിനു പിന്നാലെ തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനി സാമി തന്റെ ഔദ്യോഗിക വസതിയിൽ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. ബെംഗളൂരു നഗരത്തിലും സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി കൂടുതൽ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.