ബെംഗളൂരു ∙ മാതാ അമൃതാനന്ദമയി 24നും 25നും ബെംഗളൂരുവിൽ. 20നും 21നും മംഗളൂരുവിൽ ദർശന പരിപാടികളിൽ പങ്കെടുത്തശേഷമായിരിക്കും ബെംഗളൂരുവിലെത്തുന്നത്. മംഗളൂരുവിൽ ബോലൂർ സുൽത്താൻ ബത്തേരി റോഡിലും ബെംഗളൂരുവിൽ ഉള്ളാള ഉപനഗര ജ്ഞാനഭാരതി സെക്കൻഡ് സ്റ്റേജിലുമുള്ള ബ്രഹ്മസ്ഥാനങ്ങളിൽ വാർഷിക മഹോൽസവം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണു സന്ദർശനമെന്നു ഭാരവാഹികൾ അറിയിച്ചു.
സന്ദർശന ദിവസങ്ങളിൽ രാവലെ 7.30നു രാഹുദോഷ, ശനിദോഷ നിവാരണ പൂജകൾ നടക്കും. തുടർന്നു 10.30 മുതൽ ഭജന, സത്സംഗം, ധ്യാനം, ദർശനം. രാവിലെ 6.30 മുതൽ 11 വരെ സത്സംഗ വേദിയുടെ കവാടത്തിൽത്തന്നെ സൗജന്യ ദർശനത്തിനായുള്ള ടോക്കൺ ലഭ്യമാകും. ചെറിയ കുട്ടികൾക്കും ടോക്കൺ വേണം.
ഉദയാസ്തമനപൂജ, മഹാഗണപതിഹോമം, മഹാമൃത്യുഞ്ജയഹോമം, മഹാസുദർശനഹോമം, നവഗ്രഹഹോമം, ദേവീപൂജ എന്നിവയും ഉണ്ടായിരിക്കും. ഹോമങ്ങൾക്കും പൂജകൾക്കും മഠം ഓഫിസുമായി ബന്ധപ്പെട്ടു നേരത്തേ റജിസ്റ്റർ ചെയ്യണം. ഫോൺ: മംഗളൂരു-0824-2457056 / 91084 71477. ബെംഗളൂരു-080-2324 0767 / 94805 51070
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.