ഏജൻസികൾക്കെതിരെ നടപടി സ്വീകരിക്കാതെ വന്നതോടെ സർക്കാരിൽനിന്നു വിദേശകാര്യ മന്ത്രാലയം വിശദീകരണം തേടിയിരുന്നു. ജനുവരി രണ്ടാംവാരം നടന്ന പ്രവാസി ഭാരതീയ ദിവസിലാണ് വിദേശകാര്യ മന്ത്രാലയം ഈ സ്ഥാപനങ്ങളുടെ പട്ടിക കർണാടക എൻആർഐ ഫോറത്തിനു കൈമാറിയത്. ബെംഗളൂരു, മംഗളൂരു, കലബുറഗി, ബെളഗാവി എന്നിവിടങ്ങളിലായി റജിസ്ട്രേഷൻ ഇല്ലാതെ പ്രവർത്തിക്കുന്ന റിക്രൂട്ടിങ് ഏജൻസികൾ ടൂറിസ്റ്റ് വീസയിലാണ് ഇവിടെനിന്ന് ആളുകളെ വിദേശത്തേക്ക് അയക്കുന്നത്.
പലരും തട്ടിപ്പ് മനസിലാകാതെയാണ് ഇവരുടെ കെണിയിൽ വീഴുന്നത്. പ്രതീക്ഷിച്ച ജോലിക്കു പകരം മറ്റു പല തൊഴിലുകളും എടുക്കേണ്ടി വന്ന ഇവർക്കു ഒട്ടേറെ പീഡനങ്ങളും നേരിടേണ്ടി വന്നു. ഈ ഏജൻസികൾ വഴി ജോലിതേടിപ്പോയ ഒട്ടേറെപ്പേർ വിദേശരാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്നതായും ഫോറം ഭാരവാഹികൾ പറഞ്ഞു.