പാർക്കിനെ നഗരത്തിലെ പ്രധാന ടൂറിസം കേന്ദ്രമായി വികസിപ്പിക്കാനുള്ള എല്ലാ സാധ്യതകളുമുണ്ടെന്നു ടൂറിസം മന്ത്രി പ്രിയങ്ക് ഖർഗെ പറഞ്ഞു. പാർക്കിലെ ആംഫി തിയറ്ററും വാച്ച് ടവറും ആർട് ഗാലറിയുമെല്ലാം വളരെ ആകർഷകമാണ്. അതേസമയം രാഷ്ട്രീയ, സംഘടനാ ഭേദമന്യേ പ്രതിഷേധങ്ങൾ നടത്താനുള്ള പൊതുവേദിയായ പാർക്ക് കൈമാറാനുള്ള നീക്കത്തിൽ പ്രതിഷേധവും ഉയർന്നു. സ്വാതന്ത്ര്യ സമരകാലം മുതൽ ബെംഗളൂരുവിൽ പ്രതിഷേധങ്ങളുടെ ശ്രദ്ധാകേന്ദ്രമായ പാർക്ക് വാണിജ്യവൽക്കരിക്കാനുള്ള നീക്കമാണു നടക്കുന്നതെന്നു സിപിഎം ആരോപിച്ചു.
നിരവധി പ്രതിഷേധങ്ങൾക്ക് സാക്ഷ്യം വഹിച്ച ഫ്രീഡം പാർക്ക് വിനോദ സഞ്ചാര കേന്ദ്രമാക്കാൻ സർക്കാർ; ഇതിനെതിരെ പ്രതിഷേധിക്കാൻ രാഷ്ട്രീയ പാർട്ടികൾ.
