ബെംഗളൂരു : പത്താമതു ബെംഗളൂരു രാജ്യാന്തര ചലച്ചിത്രമേള ഇത്തവണ കൂടുതൽ വേദികളിൽ ആസ്വദിക്കാം. രാജാജിനഗർ ഓറിയോൺ മാളിനു പുറമെ സമ്പിഗെ റോഡ് മന്ത്രിമാളിലും സിനിമകൾ പ്രദർശിപ്പിക്കാനുള്ള സാധ്യത പരിശോധിക്കുന്നുണ്ടെന്ന് കർണാടക ചലനച്ചിത്ര അക്കാദമി ചെയർമാൻ എസ്.വി. രാജേന്ദ്രസിങ് ബാബു പറഞ്ഞു.
ഓറിയോൺ മാളിലെ 11 സ്ക്രീനുകൾക്കു പുറമെ മന്ത്രിമാളിലെ മൂന്ന് സ്ക്രീനുകളിലും കൂടി പ്രദർശനം സംഘടിപ്പിച്ചാൽ പ്രേക്ഷകർക്കു കൂടുതൽ സൗകര്യപ്രദമാകും. മൈസൂരുവിലെ പ്രദർശനവേദി സംബന്ധിച്ച് അന്തിമ തീരുമാനമെടുത്തിട്ടില്ല.
ഫെബ്രുവരി 22 മുതൽ മാർച്ച് ഒന്നുവരെ നടക്കുന്ന ചലച്ചിത്രമേളയ്ക്കു കർണാടക ഫിലിം ചേംബർ ഓഫ് കോമേഴ്സും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. മേള ദിവസങ്ങളിൽ കന്നഡ സിനിമകളുടെ ചിത്രീകരണം മാറ്റിവച്ച് ചലച്ചിത്രമേഖലയിൽ നിന്നുള്ളവരുടെ സജീവസാന്നിധ്യം ഫിലിം ചേംബർ ഉറപ്പു നൽകിയിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
Related