മരിച്ച ഫാത്തിമത്ത് സുനീറയുടെ പിതാവ് അബ്ദുൾ സലാം പാണലത്ത്(57), കഡബയിലെ രവികുമാർ(33), മംഗളൂരു കദ്രിയിലെ സതീഷ് കാമത്ത്(60), വിദ്യ(50), ബൊമ്മബെട്ടുവിലെ നവീൻ പ്രകാശ്(35), മല്ലേശ്വരത്തെ നാരായണ(40), അത്താവറിലെ ഷനാൻ(21) എന്നിവരെ സാരമായ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സകലേശ്പുരക്കടുത്ത ഹെദ്ദുർഗയിൽ ഇന്നലെ വെളുപ്പിന് 2.45നാണ് അപകടം.
ബെംഗളൂരുവിലേക്കു പോവുകയായിരുന്ന കർണാടക ആർടിസി ഐരാവത് ബസും ബെംഗളൂരുവിൽ നിന്നു മംഗളൂരുവിലേക്കു വരികയായിരുന്ന സ്വകാര്യ ബസുമാണ് കൂട്ടിയിടിച്ചത്. ബസുകളിൽ ഒന്നിന്റെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നു സംശയിക്കുന്നു. ഇടിയുടെ ആഘാതത്തിൽ രണ്ടു ബസുകളുടെയും മുൻഭാഗം പൂർണമായി തകർന്നു.
ബസുകൾ കൂട്ടിയിടിക്കുന്ന ശബ്ദവും യാത്രക്കാരുടെ നിലവിളിയും കേട്ടെത്തിയ നാട്ടുകാരാണു പൊലീസിൽ വിവരം അറിയിച്ചത്. പൊലീസും നാട്ടുകാരും ചേർന്നു യാത്രക്കാരെ ആശുപത്രികളിൽ എത്തിച്ചു. ഫാത്തിമത് സുനീറ തൽക്ഷണം മരിച്ചിരുന്നു. ബെംഗളൂരു കെഎംസിസി പ്രവർത്തകരുടെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചു. ഫാത്തിമയുടെ മൃതദേഹം ഇന്ന് വൈകിട്ട് ഏഴിന് കബറടക്കും. നസീമയാണ് ഫാത്തിമത് സുനീറയുടെ മാതാവ്. സഹോദരങ്ങൾ: സാബിക്, സയാബ്, സഹൽ, സംന.