ബെംഗളൂരു∙ നമ്മ മെട്രോ ട്രെയിനിലും സ്റ്റേഷനിലും പാൻമസാലയും ച്യൂയിംഗവും ചവച്ചു തുപ്പുന്നത് തടയാൻ പരിശോധന ശക്തമാക്കാൻ ബിഎംആർസിഎൽ. മെട്രോ ട്രെയിനിൽ തിരക്കേറിയതോടെ പാൻമസാല ഉൽപന്നങ്ങളും ച്യൂയിംഗവും ട്രെയിനിനകത്ത് തുപ്പുന്നത് വർധിക്കുന്ന സാഹചര്യത്തിലാണ് നടപടി.
തുപ്പുന്നവരിൽ നിന്ന് 200 രൂപ പിഴയും ഈടാക്കും. ഗോവണിയിലും പ്ലാറ്റ്ഫോമിലെ ഇരിപ്പിടത്തിന് താഴെയും ട്രെയിനിനകത്ത് ബോഗികൾ തമ്മിൽ ഘടിപ്പിക്കുന്നതിന്റെ ഇടയിലുമാണ് കൂടുതൽ ച്യൂയിംഗം അവശിഷ്ടങ്ങൾ കാണുന്നത്. മജസ്റ്റിക് കെംപഗൗഡ സ്റ്റേഷനിലാണ് ച്യൂയിഗം അവശിഷ്ടങ്ങൾ കൂടുതൽ കണ്ടെത്തിയത്. ട്രെയിനിലും സ്റ്റേഷനുകളിലും ഇതു സംബന്ധിച്ച് യാത്രക്കാർക്ക് അറിയിപ്പ് നൽകും.