റാഫിയടിച്ചു , നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ തറപറ്റിച്ച് ചെന്നൈ എഫ് സി

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ ചെന്നൈയ്ക്ക് തകർപ്പൻ വിജയം, സ്വന്തം തട്ടകം മറീന അരീനയിൽ വെച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ച് ചെന്നൈ ആദ്യ വിജയം കണ്ടു ,ആദ്യ മത്സരത്തിൽ ഗോവയോടേറ്റ പരാജയത്തിൽ നിന്നും കരകയറിയ അത്യുഗ്രൻ കളിയാണ് ചെന്നൈ കാഴ്ച വെച്ചത്. മത്സരം തുടങ്ങി പതിനൊന്നാം മിനുട്ടിൽ റാഫേൽ അഗസ്റ്റോ ബോക്സിൻ്റെ വെളിയിൽ നിന്നും തൊടുത്ത ലോങ് റേഞ്ച് ഷോർട്ട് മലയാളി താരം ഹക്കുവിനെ തലയിൽ തട്ടി ഓൺ ഗോൾ ആവുകയായിരുന്നു മത്സരത്തിലുടനീളം മാന്ത്രിക പ്രകടനം കാഴച്ചവെച്ച റാഫേൽ…

Read More

സാങ്കേതികവിദ്യ തുണച്ചു; സബ്സിഡികളിൽ 65,000 കോടി ലാഭം: പ്രധാനമന്ത്രി

ന്യൂഡൽഹി∙ സാങ്കേതികവിദ്യയുടെ സൗകര്യങ്ങളും ഗുണങ്ങളും എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആധാർ ഉൾപ്പെടെയുള്ള സംവിധാനത്തിലൂടെ പതിനായിരക്കണക്കിന് കോടി രൂപയുടെ ലാഭം സർക്കാരിനു നേടാനായി. അഞ്ചാമത് സൈബർ സ്പേസ് ആഗോള സമ്മേളനം (ജിസിസിഎസ്) ഡൽഹിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദ്വിദിന സമ്മേളനത്തിൽ 120 രാജ്യങ്ങളിലെ 10,000 പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്. സാങ്കേതികവിദ്യയുടെ ദ്രുതവേഗത്തിലുള്ള മാറ്റത്തെക്കുറിച്ചാണു പ്രസംഗത്തിൽ മോദി എടുത്തുപറഞ്ഞത്. വലിയ കംപ്യൂട്ടറുകളിൽ‌നിന്ന് കൈപ്പിടിയിൽ ഒതുങ്ങുന്ന സ്മാർട്ട് ഫോണിലേക്കും ഗാഡ്ജറ്റുകളിലേക്കും സാങ്കേതികവിദ്യ മാറി. രണ്ടു പതിറ്റാണ്ടിനിടെ സൈബർ സ്പേസിൽ വലിയ മാറ്റങ്ങളാണുണ്ടായത്. ഇന്റർനെറ്റ് ഓഫ് തിങ്സ് (ഐഒടി), ആർട്ടിഫിഷ്യൽ…

Read More

അങ്ങനെ “പൂച്ചക്ക് മണികെട്ടി”ചരിത്രമെഴുതി കര്‍ണാടക നിയമസഭ;സ്വകാര്യ ആശുപത്രികളുടെയും ഡോക്ടർമാരുടെയും പ്രതിഷേധങ്ങൾക്കിടെ കർണാടക പ്രൈവറ്റ് മെ‍ഡിക്കൽ എസ്റ്റാബ്ലിഷ്മെന്റ്സ് ഭേദഗതി ബിൽ നിയമസഭ പാസാക്കി;ചികിൽസയിൽ വീഴ്ചവരുത്തിയാൽ പിഴ ഈടാക്കും;പിഴവു വരുത്തുന്ന ഡോക്ടർമാരുടെ റജിസ്ട്രേഷൻ റദ്ദാക്കും

ബെളഗാവി : സ്വകാര്യ ആശുപത്രികളുടെയും ഡോക്ടർമാരുടെയും പ്രതിഷേധങ്ങൾക്കിടെ കർണാടക പ്രൈവറ്റ് മെ‍ഡിക്കൽ എസ്റ്റാബ്ലിഷ്മെന്റ്സ് (കെപിഎംഇ) ഭേദഗതി ബിൽ നിയമസഭ പാസാക്കി. മണിക്കൂറുകൾ നീണ്ട ചർച്ചകൾക്കൊടുവിലാണു തിരുത്തലുകളോടെ സമർപ്പിച്ച ഭേദഗതി ബിൽ സഭ പാസാക്കിയത്. സ്വകാര്യ ആശുപത്രികൾ രോഗികൾക്കുമേൽ ചുമത്തുന്ന അമിത ഫീസും ഡോക്ടർമാരുടെ ഭാഗത്തുനിന്നുള്ള അനാസ്ഥകളും നിയന്ത്രിക്കുന്നതു ലക്ഷ്യമിട്ടുള്ള ബിൽ ആരോഗ്യ കുടുംബക്ഷേമ മന്ത്രി കെ.ആർ.രമേഷ്കുമാർ കഴിഞ്ഞ ദിവസമാണു സഭയുടെ മേശപ്പുറത്തുവച്ചത്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ (ഐഎംഎ) നേതൃത്വത്തിൽ കടുത്ത പ്രതിഷേധം ഉയർന്നതിനെ തുടർന്നു ചില മാറ്റങ്ങളോടെയാണു ബിൽ അവതരിപ്പിച്ചത്. ചികിൽസയിൽ ഡോക്ടർമാരുടെ ഭാഗത്തുനിന്നുണ്ടാകുന്ന…

Read More

കൗമാരത്തിലേക്ക് കാലെടുത്തു വക്കുന്ന കൊച്ചു മിടുക്കികളുടെ ശുചിത്വ ആവശ്യങ്ങള്‍ക്ക് ചിറകുകള്‍ സമ്മാനിക്കാന്‍ ബി എം എഫ്

ബെംഗളൂരു: നഗരത്തിലെ സാമൂഹിക സേവന രംഗത്ത് ഒരു പരിചയപ്പെടുത്തൽ ആവശ്യമില്ലാത്ത സംഘടനയാണ് ബിഎംഎഫ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന, ബാംഗ്ലൂർ മലയാളീ ഫ്രന്റ്സ് ചാരിറ്റബിൾ ട്രസ്റ്റ്. വലിയ കോലാഹലങ്ങളില്ലാതെ നഗരത്തിന്റെ പ്രാഥമിക ആവശ്യങ്ങളിലേക്ക് രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഒരു കൈത്താങ്ങായി കടന്നു വരുന്ന ഒരു സംഘം യുവാക്കൾ ആണ് ഈ സംഘടനയുടെ ശക്തി. കഴിഞ്ഞ ആഴ്ച നടത്തിയ പുതപ്പ് വിതരണം രണ്ടാ വർഷവും കൂടുതൽ തെരുവിൽ ജീവിക്കുന്ന അശരണരായ ആളുകൾക്ക് ഉപകാരപ്രദമായി. അതിന് ശേഷം മറ്റൊരു വെല്ലുവിളിയാണ്  ബി എം എ എഫ് ഏറ്റെടുക്കുന്നത്, കൗമാരത്തിലേക്ക്…

Read More

മിത്ര അസോസിയേഷൻ മലയാള പഠന ക്ലാസ് നടത്തുന്നു.

ബെംഗളൂരു :ചന്ദാപുരയിലും സമീപ പ്രദേശങ്ങളിലുമുള്ള മലയാളി കുട്ടികളുടെ മാതൃഭാഷാ പഠനം ലക്ഷ്യം വച്ചുകൊണ്ട്, കേരള സർക്കാറിന്റെ മലയാളം മിഷൻ പദ്ധതിയുമായി സഹകരിച്ചു കൊണ്ട് മിത്ര അസോസിയേഷൻ മലയാള പഠന ക്ലാസുകൾ സംഘടിപ്പിക്കുന്നു. പ്രവാസി മലയാളികൾക്കിടയിൽ മലയാള ഭാഷാ പഠനം പ്രോൽസാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിക്കപ്പെട്ടിട്ടുള്ളതാണ് ” മലയാളം മിഷൻ”. പഠന ക്ലാസിന് മുന്നോടിയായി വരുന്ന 26 ന് ഞായറാഴ്ച വൈകുന്നേരം 3 മണിക്ക് സൂര്യ സിറ്റി ക്രിസ്റ്റി കിഡ്സ് പ്ലേ സ്‌കൂളിൽ വച്ച് ഒരു ബോധവൽക്കരണ ക്ലാസ് നടത്തുന്നുണ്ട്. കർണാടകയിലെ മലയാളം മിഷൻ കോർഡിനേറ്റർ…

Read More
Click Here to Follow Us