ബെംഗളൂരു : കുറഞ്ഞ വിലയിൽ ഫ്ലാറ്റ് വാഗ്ദാനം ചെയ്തു കോടികൾ തട്ടിയ കേസിൽ റിയൽ എസ്റ്റേറ്റ് ഉടമ സച്ചിൻ നായികിന്റെ 17 വസ്തുവകകൾ ഉടൻ ലേലം ചെയ്യും. കേസ് അന്വേഷിക്കുന്ന സിഐഡി ഉദ്യോഗസ്ഥർ ലേലം ചെയ്യേണ്ട വസ്തുവകകളുടെ വിശദാംശങ്ങൾ രണ്ടാഴ്ച മുൻപു റവന്യുവകുപ്പിനു സമർപ്പിച്ചിരുന്നു. ഇത് ഓൺലൈൻ വഴി ഉടൻ വിൽപനയ്ക്കു വയ്ക്കുമെന്നും ഇതിലൂടെ ലഭിക്കുന്ന തുക തട്ടിപ്പിനിരയായവർക്കു വീതിച്ചു നൽകുമെന്നുമാണ് വിവരം. ഡ്രീംസ് ജികെ/ഇൻഫ്രാ, ടിജിഎസ് കൺസ്ട്രക്‌ഷൻ, ഗൃഹകല്യാൺ തുടങ്ങിയ വ്യാജ കമ്പനികളുടെ പേരിൽ ബെംഗളൂരുവിൽ അൻപതോളം അപാർട്മെന്റ് പദ്ധതികൾ പ്രഖ്യാപിച്ച് ആയിരം…
Read MoreDay: 21 November 2017
സെല്‍ഫിഎടുത്ത വിദ്യാര്‍ത്ഥിയെ മന്ത്രി തല്ലി വീഴ്ത്തി;വിവാദത്തില്‍ പെട്ടത് കര്‍ണാടക വൈദ്യുതി മന്ത്രി ഡി കെ ശിവകുമാര്‍.
ബെല്‍ഗാം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ തന്നെയും ചേര്‍ത്ത് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥിയെ മന്ത്രി തല്ലി. മന്ത്രി വിദ്യാര്‍ഥിയുടെ തല്ലി ഫോണ്‍ തട്ടിത്തെറിപ്പിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാണിപ്പോള്‍. കര്‍ണാടക ഊര്‍ജ മന്ത്രിയായ ഡികെ ശിവകുമാറാണ് വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച് വിവാദ കുരുക്കില്‍പെട്ടിരിക്കുന്നത്. ബെല്‍ഗാം കോളേജില്‍ ബാലാവകാശ പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു മന്ത്രി. ചടങ്ങില്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയില്‍ തന്റെ പിന്നില്‍ നിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥിക്ക് നേരെ മന്ത്രി കൈയ്യോങ്ങുകയായിരുന്നു. വിദ്യാര്‍ഥിയുടെ കൈയ്യില്‍ മന്ത്രി വീശിയടിക്കുന്നതും സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച മൊബൈല്‍ തെറിച്ചു വീഴുന്നതും ദൃശ്യങ്ങളില്‍ കാണാം വീഡിയോ താഴെ. https://www.youtube.com/watch?v=uJyAgNhH1MQ
Read Moreഇത് തന്നെയല്ലേ അടിയന്തിരാവസ്ഥ;മോദിക്കെതിരെ ഉയരുന്ന വിരലുകളും കൈകളും മുറിച്ചുമാറ്റുമെന്നു ബിഹാര്‍ ബിജെപി അധ്യക്ഷന്‍.
പാട്ന :പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ വിമർശനങ്ങളെ അടിച്ചൊതുക്കുമെന്ന ഭീഷണിയുമായി ബിജെപി എംപി. മോദിക്കെതിരെ ഉയരുന്ന വിരലുകളും കൈകളും മുറിച്ചുമാറ്റുമെന്നു ബിഹാര്‍ ബിജെപി അധ്യക്ഷനും ഉജിയര്‍പുര്‍ എംപിയുമായ നിത്യാനന്ദ് റായിയാണ് മുന്നറിയിപ്പ് നൽകിയത്. സാധാരണ ചുറ്റുപാടിൽനിന്നു പ്രധാനമന്ത്രിപദം വരെയെത്തിയ മോദിയുടെ ജീവിതം ഓർമിപ്പിച്ചായിരുന്നു നിത്യാനന്ദിന്റെ പ്രസംഗം. ‘ദരിദ്ര്യ കുടുംബത്തില്‍ നിന്നുയർന്നു വന്നയാളാണ് മോദി. അതിൽ നമ്മൾ അഭിമാനിക്കണം. അദ്ദേഹത്തിനെതിരെ വിരലുകളോ കൈകളോ ഉയര്‍ന്നാല്‍ അത് തല്ലിയൊടിക്കണം. വേണ്ടിവന്നാല്‍ മുറിച്ചു കളയണം.’– നിത്യാനന്ദ് പറഞ്ഞു.
Read Moreകർണാടക ആർ ടി സിയുടെ ക്രിസ്തുമസ് ബുക്കിംഗ് ആരംഭിച്ചു; മണിക്കൂറുകൾക്കുള്ളിൽ ടിക്കറ്റ് വിറ്റു തീരാൻ സാധ്യത;ഉടൻ ടിക്കറ്റ് ഉറപ്പിക്കുക.
ബെംഗളൂരു :കർണാടക ആർ ടി സി ബസുകളിൽ ക്രിസ്തുമസ് അവധിക്കുള്ള റിസർവേഷൻ ഇന്നാരംഭിച്ചു. യാത്രക്ക് 30 ദിവസം മുൻപ് വിൽപ്പന തുടങ്ങുന്ന ഭൂരിഭാഗം ദീർഘ ദൂര ബസുകളിലും ഇന്ന് റിസർവേഷൻ സജീവമാകും. ഡിസംബർ 21 ന് നാട്ടിലേക്കുള്ള ബസുകളിൽ ടിക്കറ്റുകൾ ഇന്ന് മുതൽ ബുക്ക് ചെയ്യാം. വലിയ തിരക്ക് പ്രതീക്ഷിക്കുന്ന ഡിസംബർ 22 ലെ ടിക്കറ്റ് നാളെ മുതൽ വിറ്റു തുടങ്ങും. കേരള ആർടിസിയേക്കാൾ 15 ദിവസം വൈകിയാണ് കർണാടക ആർ ടി സി യുടെ റിസർവേഷൻ ആരംഭിക്കുന്നത്. എന്നാൽ കേരള ആർടി സി…
Read Moreഅന്തരിച്ച മാധ്യമ പ്രവര്‍ത്തക ഗൌരി ലങ്കെഷിന്റെ പേരില്‍ മുതലെടുപ്പിന് നീക്കം;സഹോദരി അനുകൂലം;അമ്മ എതിര്‍ത്തു;കേസ് കോടതിയില്‍.
ബെംഗളൂരു∙ പുതിയ ടാബ്ലോയിഡിന് ഗൗരി ലങ്കേഷിന്റെ പേര് നൽകുന്നതു സംബന്ധിച്ച് കുടുംബാംഗങ്ങൾ രണ്ടു തട്ടിൽ. ഗൗരി ലങ്കേഷിന്റെ പേര് ഉപയോഗിക്കുന്നതിനെ സഹോദരി കവിതാ ലങ്കേഷ് പിന്തുണയ്ക്കുകയാണ്. എന്നാൽ, ഗൗരിയുടെ പേര് ഉപയോഗിക്കരുതെന്നാണ് അമ്മ ഇന്ദിരാ ലങ്കേഷിന്റെ നിലപാട്. ഈ ആവശ്യമുന്നയിച്ച് നൽകിയ അപേക്ഷയിൽ പ്രിൻസിപ്പൽ സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതി അനുകൂല ഉത്തരവ് നൽകിയിരുന്നു. അമ്മ ഇന്ദിരയുടെ നടപടിയെ എതിർത്ത കവിത, ടാബ്ലോയിഡിനു വേണ്ട എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഗൗരി ലങ്കേഷ് പത്രികെയിലെ ചന്ദ്രെഗൗഡയും മറ്റു ജീവനക്കാരും ചേർന്ന് ‘നാനു ഗൗരി’…
Read Moreഐശ്വര്യറായി ബച്ചന്റെയും മകൾ ആരാധ്യയുടെയും സ്നേഹപ്രകടനത്തിന്റെ വീഡിയോ വൈറലാകുന്നു.
ഇന്ത്യൻ സിനിമയിലെ ഏറ്റവും വിലകൂടിയ ദമ്പതികളാണ് മുൻലോകസുന്ദരിയായ ഐശ്വര്യ റായി ബച്ചനും നടനായ അഭിഷേക് ബച്ചനും. അവരുടെ ആറുവയസ്സുള്ള മകൾ ആരാധ്യക്ക് പിന്നാലെയാണ് ബോളിവുഡ് പാപ്പരാസികൾ സദാസമയവും. അതേ സമയം അവരുടെ സ്വകാര്യ ജീവിതം നില നിർത്താൻ തന്നെ ദമ്പതികൾ ശ്രമിക്കാറുണ്ട്, സാധാരണ പൊതുപരിപാടികളിൽ നിന്നെല്ലാം കുട്ടിയെ മാറ്റി നിർത്തുകയാണ് ദമ്പതികളുടെ പതിവ്. അതുകൊണ്ടുതന്നെ ഈയിടെ ഇറങ്ങിയ അമ്മയും മകളും തമ്മിലുളള സ്നേഹപ്രകടനത്തിന്റെ വീഡിയോ വൈറലാകുകയായിരുന്നു. രണ്ടു പേരും വെളുത്ത വസ്ത്രം ധരിച്ച് ഏതോ പരിപാടിയിൽ പങ്കെടുക്കുകയാണ് ,മകൾ അമ്മയോട് എന്തോ പറയുന്നുണ്ട്, പിന്നീട്…
Read More