ചിക്കബെല്ലാപുര ജില്ലയിലെ സ്കന്ദഗിരി, അവലബേട്ട, രാമനഗരയിലെ സാവൻദുർഗ, നില തുമക്കൂരുവിലെ ബിദറക്കാട്ടെ, സിധാര ബേട്ട, ദേവരായനദുർഗ ദൊഡ്ബല്ലാപുരയിലെ മക്കലി ദുർഗ എന്നിവിടങ്ങളിലാണ് അംഗീകൃത ട്രക്കിങ് പാതകളൊരുക്കിയിരിക്കുന്നത്. വനപാതകളിലൂടെയുള്ള അനധികൃത ട്രക്കിങ് പലപ്പോഴും അപകടങ്ങൾക്കിടയാക്കുന്ന സാഹചര്യത്തിലാണു ഗൈഡുകളുടെ സഹായത്തോടെയുള്ള പദ്ധതി ഇക്കോ ടൂറിസം വകുപ്പ് ആരംഭിച്ചത്. ദിവസം പരമാവധി 40 പേരെ മാത്രമേ ഒരു മേഖലയിൽ ട്രക്കിങ്ങിന് അനുവദിക്കുകയുള്ളൂ. രാവിലെ ആറ് മുതൽ ഉച്ചയ്ക്കു 12 വരെയാണ് സമയം. ഓൺലൈൻ ബുക്കിങ് സൗകര്യമുണ്ട്. വെബ്സൈറ്റ്: www.myecotrip.com
സാഹസിക യാത്രകളുടെ നിരക്കില്‍ ഇളവു വരുത്തുന്നു;ടൂറിസം ബോർഡ് ട്രക്കിങ് നിരക്ക് കുറച്ചു.
