നഗരത്തിൽ കൂടുതൽ വനിതകൾ ഓട്ടോ ഡ്രൈവിങ് പഠിക്കാൻ താൽപര്യം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും പരിശീലന കേന്ദ്രങ്ങളിലെ ഉയർന്ന നിരക്കാണു പ്രതിസന്ധി സൃഷ്ടിക്കുന്നതെന്നാണു വിവരം. നിലവിൽ നഗരത്തിൽ വനിതാ ഓട്ടോ ഡ്രൈവർമാർ ഇല്ല. സ്ത്രീസുരക്ഷ ലക്ഷ്യമിട്ട് ആരംഭിച്ച ട്രാഫിക് പൊലീസിന്റെ പിങ്ക് ഹൊയ്സാല പട്രോളിങ് വാഹനങ്ങൾ വിജയകരമായതിനു പിന്നാലെയാണു പിങ്ക് ഓട്ടോറിക്ഷകളും എത്തുന്നത്.
വനിതകൾക്കും കുട്ടികൾക്കുമായി പിങ്ക് ഓട്ടോറിക്ഷകൾ അടുത്ത വർഷം
