കവർച്ച കേസുകളിൽ മാത്രം ശിക്ഷ വിധിച്ച കോടതി ഇവർക്കെതിരായ മറ്റു കേസുകൾ തള്ളി. മറ്റൊരു പ്രതിയായ ലക്ഷ്മിയെ കുറ്റവിമുക്തയാക്കുകയും ചെയ്തു. കവർച്ച നടത്തിയെന്നതിനു തെളിവുണ്ടെങ്കിലും ഇവരാണ് കൊലപാതകം നടത്തിയത് എന്നതിനു തെളിവില്ലെന്നു ജസ്റ്റിസ് രവി മലിമത്ത്, ജസ്റ്റിസ് ജോൺ മൈക്കൽ ഡിക്കുയ്ന എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു.
സ്ത്രീകളെ മാനഭംഗപ്പെടുത്തുകയും കഴുത്തറത്തു കൊലപ്പെടുത്തി ആഭരണങ്ങൾ കവരുകയും ചെയ്തിരുന്ന കുപ്രസിദ്ധ ഗുണ്ടാസംഘം ദണ്ഡുപാളയ സംഘത്തിലെ 4 പേരുടെ വധശിക്ഷ ഹൈക്കോടതി റദ്ദാക്കി.
