സ്പെയിനിനെ 2ന് എതിരെ 5 ഗോളുകൾക്ക് തകർത്ത് ഇംഗ്ലണ്ട് നേടി.

കൊൽക്കത്ത : സാൾട്ട് ലേക് സ്റ്റേഡിയത്തിൽ ഇന്ന് നടന്ന അണ്ടർ 17 ലോകകപ്പ് മൽസരത്തിൽ ഇംഗ്ലണ്ടിന് ജയം ,ഇന്ന് നടന്ന ഫൈനലിൽ 2 ന് എതിരെ 5 ഗോളുകൾക്കാണ് സ്പെയിനിനെ തകർത്തത്, ആദ്യപകുതിയിൽ 1ന് എതിരെ 2 ഗോളുകൾക്ക് മുന്നിട്ട് നിന്ന ഇംഗ്ലണ്ട് ലീഡ് നിലനിർത്തുകയായിരുന്നു.

Read More

തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള മുഖം മിനുക്കല്‍ തുടരുന്നു;ദരിദ്രവിഭാഗക്കാർക്ക് രണ്ടുകൊല്ലത്തിനകം പാർപ്പിടം, ലക്ഷം രൂപയ്ക്ക് ലക്ഷം വീടുകൾ

ബെംഗളൂരു ∙ ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ളവർക്ക് ഒരുലക്ഷം രൂപയ്ക്ക് ലക്ഷം വീടുകൾ ബെംഗളൂരുവിലും പരിസരപ്രദേശങ്ങളിലുമായി നിർമിച്ചുനൽകുന്ന ബഹുനില പാർപ്പിട സമുച്ചയ പദ്ധതി ഉടൻ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. സ്വന്തമായി വീടില്ലാതെ നഗരത്തിൽ അഞ്ചു വർഷത്തിലേറെയായി താമസിക്കുന്നവരാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ. പട്ടിക വിഭാഗക്കാർ ഫ്ലാറ്റ് സ്വന്തമാക്കാൻ 50,000 രൂപ നൽകിയാൽ മതിയാകും.പാർപ്പിട സമുച്ചയ നിർമാണത്തിനുള്ള ടെൻഡർ കാലതാമസം കൂടാതെ വിളിക്കാനും ഉദ്യോഗസ്ഥർക്കു നിർദേശം നൽകി. 1100 ഏക്കർ ഭൂമിയാണ് പദ്ധതിക്കു വേണ്ടത്. നഗരത്തിലെ വിവിധ ഭാഗങ്ങളിലായി റവന്യു ഉദ്യോഗസ്ഥർ പിടിച്ചെടുത്ത നാലായിരത്തോളം ഏക്കർ കയ്യേറ്റ ഭൂമിയിൽ…

Read More

കോടിയേരി സഞ്ചരിച്ച മിനി കൂപ്പറിന്റെ രജിസ്‌ട്രേഷന്‍ വ്യാജം.

കൊച്ചി: കൊടുവള്ളിയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സഞ്ചരിച്ച മിനി കൂപ്പറിന്‍െ രജിസ്‌ട്രേഷന്‍ വ്യാജം. നികുതി വെട്ടിക്കുന്നതിനായി പോണ്ടിച്ചേരിയിലെ വ്യാജ വിലാസത്തിലാണ് കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വിഐപി തട്ടിപ്പു’കാര്‍’ എന്ന പേരില്‍ മാതൃഭൂമി ഇക്കാര്യം പുറത്തു കൊണ്ടുവന്നിരിക്കുന്നത്. പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത പിവൈ-01, സികെ 3000 എന്ന നമ്പറിലുള്ള വാഹനം കാരാട്ട് ഫൈസലിന്റെ പേരില്‍ തന്നെയാണ്. എന്നാല്‍, നല്‍കിയിരിക്കുന്ന അഡ്രസ് വ്യാജമാണെന്നാണ മാതൃഭൂമി ന്യൂസ് അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്. നമ്പര്‍-4, ലോഗമുത്തുമാരിയമ്മന്‍ കോവില്‍ സ്ട്രീറ്റ്, മുത്ത്യല്‍പേട്ട്, .  ഈ അഡ്രസില്‍ താമസിക്കുന്നത് ശിവകുമാര്‍ എന്ന…

Read More

ഒക്കലിപുരം സിഗ്‌നൽ ഫ്രീ കോറിഡോർ ഡിസംബറിൽ

ബെംഗളൂരു ∙ നഗരത്തിലെ ഏറ്റവും തിരക്കേറിയ ഒക്കലിപുരം സിഗ്‌നൽ ഫ്രീ കോറിഡോർ പദ്ധതി ഡിസംബറിൽ പൂർത്തീകരിക്കുമെന്നു ബിബിഎംപി മേയർ സമ്പത്ത് രാജ്. നാല് അടിപ്പാതകളും നാലു മേൽപാലങ്ങളും അടങ്ങിയ കോറിഡോറിന്റെ നിർമാണ പ്രവൃത്തികൾ നാലുവർഷം മുൻപാണ് ആരംഭിച്ചത്. ബിബിഎംപി 102 കോടിരൂപ ചെലവഴിച്ചാണ് കോറിഡോർ നിർമിക്കുന്നത്. കാൽനട യാത്രക്കാർക്കായി രണ്ടു മേൽപാലങ്ങളും പദ്ധതിയിൽ ഉൾപ്പെടുന്നുണ്ട്. ബെംഗളൂരു-തുമക്കൂരു, ബെംഗളൂരു-ചെന്നൈ റെയിൽവേ ലൈനുകൾക്കു മുകളിലൂടെയാണ് നാലുവരി മേൽപാലം കടന്നുപോകുന്നത്. രാജാജിനഗർ, മല്ലേശ്വരം, വിജയനഗർ ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾക്ക് ഒക്കലിപുരം ജംക്‌ഷൻ ചുറ്റാതെ നേരിട്ട് സിറ്റി റെയിൽവേ സ്റ്റേഷനിലേക്കു…

Read More

വന്ധ്യതയുള്ളവര്‍ക്കും കുട്ടികളുണ്ടാവും

സിഡ്‌നി: വന്ധ്യതയെന്ന് വിധിയെഴുതിയ സ്ത്രീകളില്‍ 25 ശതമാനം പേര്‍ക്കും പ്രത്യേകിച്ച് ചികിത്സ കൂടാതെ തന്നെ കുട്ടികളുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. പുരുഷന്മാര്‍ക്കോ ബീജങ്ങള്‍ക്കോ കുഴപ്പവുമില്ലാതിരിക്കുകയും പന്ത്രണ്ടു മാസത്തോളം ഗര്‍ഭധാരണത്തിനായി ശ്രമിക്കുകയും ചെയ്ത് പരാജയപ്പെടുന്ന കേസിലാണ് സ്ത്രീ വന്ധ്യയാണെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതുന്നത്. എന്നാല്‍ പ്രത്യേകിച്ച് യാതൊരു ചികിത്സയും കൂടാതെ ഇത്തരം സ്ത്രീകളില്‍ 25 ശതമാനം പേരും ഗര്‍ഭിണികളാകുമെന്ന് ക്യൂന്‍സ് ലാന്‍ഡ് യൂനിവേഴ്‌സിറ്റിയിലെ വിദഗ്ധര്‍ നടത്തിയ പഠനം വ്യക്തമാക്കുന്നു. ഒരു കുട്ടിയായതിനുശേഷം രണ്ടാമത്തെ കുട്ടിയ്ക്കുവേണ്ടി ശ്രമിക്കുന്ന പലരും തുടര്‍ച്ചയായി പരാജയപ്പെടാറുണ്ട്. ഇത്തരം കേസുകളെ താല്‍ക്കാലിക വന്ധ്യത എന്നു മാത്രമേ വിശേഷിപ്പിക്കാനാവൂ.…

Read More

അനിൽ അംബാനി ‘ജിയോ’ യിൽ തട്ടി വീണു;ടെലികോം മേഖല വിടുന്നു.

മും​ബൈ‍: മൂ​ത്ത സ​ഹോ​ദ​ര​ൻ മൊ​ബൈ​ൽ ടെ​ലി​ഫോ​ണി​യി​ലേ​ക്കു ക​ട​ന്ന​ത് അ​നി​യ​ന്‍റെ “പ​ണി’ മു​ട്ടി​ച്ചു. അ​നി​ൽ അം​ബാ​നി 2 ജി ​മൊ​ബൈ​ൽ ടെ​ലി​ഫോ​ണി​യി​ൽ​നി​ന്നു പി​ന്മാ​റു​ന്നു. ന​വം​ബ​ർ മുപ്പതോടെ മൊ​ബൈ​ൽ സം​ഭാ​ഷ​ണ​ത്തി​ന് അ​നി​ൽ അം​ബാ​നി​യു​ടെ ക​ന്പ​നി ഉ​ണ്ടാ​കി​ല്ല. 4ജി ഒഴികെ എല്ലാം നിർത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. നിലവിൽ ആർകോമിന് 4ജി നെറ്റ്‌വർക്ക് നൽകുന്നത് ജിയോയാണ്. ഈ സേവനം തുടരും. എന്നാൽ 2ജി, 3ജി വരിക്കാർ എവിടേക്ക് പോകുമെന്നത് വ്യക്തതയില്ല. ഇതിനിടെ എയർസെലുമായി ചേരാനുള്ള നീക്കങ്ങളും വിജയിച്ചില്ല. നിലിവിൽ ആർകോമിന്റെ കടം 6.7 ബില്ല്യൻ ഡോളറാണ് (ഏകദേശം 43,386 കോടി രൂപ).…

Read More

സ്പെയിൻ പിളരുന്നു… കാറ്റലോണിയ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു!

സ്പെയിൻ: കാറ്റലൻ പ്രാദേശിക പാർലമെന്റ്  സ്പെയ്നിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിക്കാൻ വോട്ട് ചെയ്തു . എന്നാൽ സ്പെയിൻ പാർലമെന്റ് ഈ മേഖലയിൽ നേരിട്ടുള്ള ഭരണം പ്രഖ്യാപിച്ച് പ്രസ്താവന ഇറക്കി. കാറ്റലോണിയയിൽ ക്രമസമാധാനം നിലനിർത്താൻ ഈ പ്രദേശത്ത് നേരിട്ടുള്ള ഭരണം അനിവാര്യമാണെന്ന് സ്പെയിൻ പ്രധാനമന്ത്രി മരിയാനോ റാജോയ് സെനേറ്റർമാരെ അറിയിക്കുകയായിരുന്നു . റഫറണ്ടത്തിൽ പങ്കെടുത്ത 43% വോട്ടർമാരിൽ 90% പേരും സ്വാതന്ത്ര്യത്തിന് അനുകൂലമാണെന്നാണ് കാറ്റലൻ സർക്കാർ പറയുന്നത്. എന്നാൽ സ്പെയ്നിലെ ഭരണഘടനാ കോടതി ഈ വോട്ടെടുപ്പ് നിയമവിരുദ്ധമാണെന്ന് വിധിച്ചു. വീണ്ടും വലിയ തോതിൽ കലാപമുണ്ടാവാൻ സാധ്യത, സൈന്യത്തെ…

Read More
Click Here to Follow Us