“തേജ്”എന്ത് ? എന്തിന് ? ഗൂഗിളിന്റെ പുതിയ ബാങ്കിംഗ് ആപ്പിനേക്കുറിച്ച് അറിയേണ്ടതെല്ലാം.

അങ്ങനെ ഗൂഗിൾ ബാങ്കിങ് മേഖലയിൽ കൈ വച്ചിരിക്കുന്നു – “തേജ്”(Tez) എന്ന പേയ്മെന്റ്റ് ആപ്പ്‌ വഴി. ലളിതമാണ് Tez, എന്നാൽ ആധുനികവും. അക്കൗണ്ടുമായി ബന്ധപ്പെട്ട ഒരു വിവരവും കൈമാറാതെ മണി ട്രാൻസ്ഫർ നടത്താവുന്ന രാജ്യത്തെ ആദ്യത്തെ അപ്പ്.

വേണ്ടത്:

ബാങ്ക് അക്കൗണ്ട്
റെജിസ്റ്റഡ് മൊബൈൽ നമ്പർ
ജിമെയിൽ ഐഡി

ചെയ്യേണ്ടത്:
1. ആപ്പ്‌ ഇൻസ്റ്റാൾ ചെയ്യുക.
2. രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പർ നൽകുക, OTP വഴി വെരിഫൈ ചെയ്യുക.
3. PIN സെറ്റ് ചെയ്യുക
4. ബാങ്കും അക്കൗണ്ട് നമ്പറും ആഡ് ചെയ്യുക.

പ്രത്യേകതകൾ:
1. NPCI യുടെ UPI പ്ലാറ്റ്ഫോമിൽ ആണ് Tez പ്രവർത്തിക്കുന്നത്.
2.അക്കൗണ്ട് നമ്പർ,IFSC കോഡ് വഴിയും UPI ID വഴിയും QR കോഡ് വഴിയും മണി ട്രാൻസ്‌ഫർ നടത്താം.
3. ഇടപാടുകൾ ഹിസ്റ്ററിയിൽ സ്റ്റോർ ചെയ്യപ്പെടും. അവിടെ നിന്നും വീണ്ടും ഉപയോഗിക്കാം. നമ്മുടെ കോണ്ടാക്ട് ലിസ്റ്റിൽ ഉള്ള, Tez ഉപയോഗിക്കുന്നവരുടെ വിവരങ്ങൾ ഓട്ടോ പോപ്പുലെറ്റ് ചെയ്യും

4.Tez ന്റെ ഏറ്റവും പ്രധാന പ്രത്യേകത, ഒരു അക്കൗണ്ട് വിവരവും നൽകാതെ ഓഡിയോ QR സംവിധാനം വഴി മറ്റൊരു Tez ഉപയോക്താവിന് പണം അയക്കുകയോ, പണം സ്വീകരിക്കുകയോ ചെയ്യാം എന്നതാണ്. “ക്യാഷ് മോഡ്” സംവിധാനത്തിലൂടെയാണിത്. ഫോണിന്റെ സ്പീക്കർ,മൈക്രോഫോൺ എന്നിവ വഴി NFC നു സമാനമായ രീതിയിൽ, അടുത്തുള്ള Tez ഉപയോക്താവിനെ സിസ്റ്റം തനിയെ തിരിച്ചറിയും. പണം അയക്കണമെങ്കിൽ, ഇങ്ങനെ കണ്ടു പിടിക്കപ്പെടുന്ന സ്വീകർത്താവിനെ സെലക്ട് ചെയ്യുക, തുക അടിക്കുക, പിൻ അടിക്കുക.

ഓഡിയോ QR സംവിധാനംഉപയോഗിക്കുന്ന ആദ്യത്തെ പേയ്മെന്റ് ആപ്പ് ആണ് Tez. UPI സംവിധാനം ലഭ്യമായ 55 ബാങ്കുകളുടെ ഉപയോക്താക്കൾക്ക് Tez ലഭ്യമാണ്.കൂടാതെ,ആകർഷകമായ റിവാർഡ് ഓഫറുകളും ഉണ്ട്. എന്റർടൈന്മെന്റ്,ട്രാവൽ തുടങ്ങിയ മേഖലകളിലെല്ലാം Tez ഒരു പേയ്മെന്റ് ഓപ്ഷൻ ആയി ഉടൻ വരും എന്നാണ് പ്രതീക്ഷ.

കടപ്പാട് KM Abdul Salam

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us