മൈസൂരു ∙ ദസറ ആഘോഷ ചടങ്ങുകളിൽ പങ്കെടുക്കുന്ന ആനകളുടെ രണ്ടാം സംഘവുമെത്തി. നാഗർഹോളെ, ഹുൻസൂർ എന്നിവിടങ്ങളിലെ ആനവളർത്തുകേന്ദ്രത്തിൽ നിന്നുള്ള ഏഴ് ആനകളാണ് ഇന്നലെ മൈസൂരുവിലെത്തിയത്. പരമ്പരാഗത രീതിയിൽ പുഷ്പവൃഷ്ടിയോടെയാണ് ആനകളെ കൊട്ടാരത്തിലേക്ക് ആനയിച്ചത്. ഇതോടെ ദസറ ചടങ്ങിൽ പങ്കെടുക്കുന്ന 15 ആനകളും കൊട്ടാരത്തിലെത്തി. ജംബോ സവാരിയിൽ പങ്കെടുക്കുന്ന ആനകളുടെ പരിശീലനം കഴിഞ്ഞയാഴ്ച ആരംഭിച്ചിരുന്നു.
ദസറ; ആനകളുടെ രണ്ടാം സംഘമെത്തി
