പ്രാദേശിക സ്റ്റാർട്ടപ്പ് ഉൽപന്നങ്ങൾ ഓൺലൈനിലൂടെ ഗുണഭോക്താക്കളിലേക്ക് എത്തിക്കുന്നതിനായി സർക്കാരുമായി കൈകോർത്ത് കർണാടക ബയോടെക്നോളജി ആൻഡ് ഇൻഫർമേഷൻ ടെക്നോളജി സർവീസസുമായി (കെബിഐടിഎസ്) ആമസോൺ കരാർ ഒപ്പിട്ടു. ഉടമ്പടിയുടെ ഭാഗമായി, തിരഞ്ഞെടുക്കപ്പെടുന്ന സ്റ്റാർട്ടപ്പുകൾക്ക് ഉൽപന്നങ്ങൾ വിറ്റഴിക്കുന്നതിനായുള്ള വിദഗ്ധ പരിശീലനം ആമസോൺ നൽകും. http://www.amazon.in എന്ന ആമസോൺ വെബ്സൈറ്റിൽ ഇക്കൂട്ടരുടെ ഉൽപന്നങ്ങൾ പ്രദർശിപ്പിച്ചാണ് ഇവയ്ക്ക് വിപണി കണ്ടെത്താൻ സഹായിക്കുന്നത്. സ്റ്റാർട്ടപ്പുകളുടെ വിവരങ്ങൾ മാസാമാസം കെബിഐടിഎസാണ് ആമസോണിനു കൈമാറുന്നത്.
സിദ്ധരാമയ്യ സർക്കാരിന്റെ അഭിമാന പദ്ധതിയായ ക്ഷീരഭാഗ്യയുമായി കൈകോർക്കാൻ ഓൺലൈൻ പോർട്ടൽ ഭീമനായ ആമസോൺ.
