ബാംഗ്ലൂർ: സ്വതന്ത്ര ഭാരതത്തിന്റെ എഴുപതാം വാർഷികം ബി.എം.എഫ് ട്രസ്റ്റ് അംഗങ്ങൾ ഇലക്ട്രോണിക് സിറ്റി, വിജിനപുര എന്നീയിടങ്ങളിലെ പ്രൈമറി സ്കൂൾ വിദ്യാർത്ഥികൾക്കൊപ്പം ആഘോഷിച്ചു. ദേശീയപതാക ഉയർത്തിയ ശേഷം അംഗങ്ങൾ വിദ്യാർത്ഥികൾക്കായി മധുര പലഹാരങ്ങൾ വിതരണം ചെയ്തു. തുടർന്ന് വിദ്യാർത്ഥികൾ വിവിധയിനം കലാപരിപാടികളും അവതരിപ്പിച്ചു.
ചടങ്ങുകൾക്ക് പ്രസിഡന്റ് സുമോജ് മാത്യൂ, സെക്രട്ടറി ഉണ്ണികൃഷ്ണൻ, ശിവറാം, പ്രജിത്ത്, നളിനി, സുമേഷ്, വിനയദാസ്, കൃഷ്ണരാജ്, രതി സുരേഷ് , അക്ഷയ്, അജിത്, ഷബീബ് എന്നിവർ നേതൃത്വം നൽകി.