മൾട്ടിപ്ലെക്സുകളിലെ നിരക്കിളവ് ഇപ്പോഴും കടലാസിൽ മാത്രം

ബെംഗളൂരു : മൾട്ടിപ്ലെക്സുകളിലെ സിനിമാ ടിക്കെറ്റ് നിരക്ക് 200 രൂപയിൽ കുറവായി നിജപ്പെടുത്തുമെന്ന സിദ്ധാരാ രയ്യയുടെ ബജറ്റ് പ്രഖ്യാപനം യാഥാർത്ഥ്യമാകാൻ ഇനിയും കാത്തിരിക്കേണ്ടി വരും.

ഏപ്രിൽ ഒന്നു മുതൽ പുതിയ നിരക്കുകൾ പ്രഖ്യാപിക്കുമെന്ന് മുൻപ് അറിയിച്ചിരുന്നുവെങ്കിലും ഇപ്പോഴും പഴയ നിരക്കിൽ തന്നെയാണ് പ്രദർശനങ്ങൾ നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവ് ഇതുവരെ ലഭിച്ചിട്ടില്ല എന്നാണ് തീയേറ്റർ ഉടമകൾ പറയുന്നത്. ടിക്കറ്റ് നിരക്കുകളെ സംബന്ധിച്ചുള്ള വിശദമായ റിപ്പോർട്ട് കർണാടക ഇൻഫർമേഷൻ ആൻറ് പബ്ലിക് റിലേഷൻസ് വകുപ്പ് മാർച്ച് 27 ന് ആണ് ധനകാര്യ മന്ത്രാലയത്തിന് സമർപ്പിച്ചത്.

ഇതിന് മുഖ്യമന്ത്രിയുടെ അംഗീകാരം ലഭിച്ചതിന് ശേഷം മാത്രമേ പ്രാബല്യത്തിൽ വരികയുള്ളൂ. നിരക്ക് കുറക്കുന്നതിന് പുറമെ, ഉച്ചക്ക് 1.30 മുതൽ രാത്രി 7 മണി വരെ യുള്ള സമയങ്ങളിൽ കന്നടയടക്കമുള്ള പ്രദേശിക ഭാഷയിലുള്ള ഒരു ചിത്രങ്ങളെങ്കിലും പ്രദർശിപ്പിക്കണമെന്നും വ്യവസ്ഥയുണ്ട്.

വെളളി, ശനി, ഞായർ ദിവസങ്ങളിലാണ് മൾട്ടിപ്ലെക്സുകളിലെ നിരക്ക് ക്രമാതീതമായി വർദ്ധിക്കുന്നത്. പല സ്ക്രീനുകളും 350 രൂപ മുതൽ 750 രൂപ വരെ ഒരു സീറ്റിന് ഈടാക്കാറുണ്ട്. അതേ സമയം തമിഴ്നാട് തെലങ്കാന ആന്ധ്ര സംസ്ഥാനങ്ങളിൽ ടിക്കറ്റ് നിരക്ക് 150 രൂപയിൽ താഴെയാണ്.ഇതിനെ ചുവട് പിടിച്ചാണ് കഴിഞ്ഞ ബജറ്റിൽ സിദ്ധരാമയ്യ ഇങ്ങനെ ഒരു പ്രഖ്യാപനം നടത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us