ന്യൂദല്‍ഹി: അറുപത്തി നാലാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മഹേഷിന്റെ പ്രതികാരം മികച്ച മലയാള ചിത്രമായി തെരഞ്ഞെടുത്തു. ഇതേ ചിത്രത്തിന്റെ തിരക്കഥ രചിച്ച ശ്യാം പുഷ്‌കരന് മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്‌കാരവും ലഭിച്ചു. റുസ്തം എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിന് അക്ഷയ് കുമാര്‍ മികച്ച നടനുള്ള പുരസ്‌കാരം നേടി. മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ സുരഭി മികച്ച നടിക്കുള്ള പുരസ്‌കാരവും നേടി. മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് മോഹന്‍ലാലിന് ജൂറിയുടെ പ്രത്യേക പരാമര്‍ശം ലഭിച്ചു. സോനം കപൂറിന്റെ മികച്ച പ്രകടനത്തിലൂടെ ശ്രദ്ധേയമായ ചിത്രം നീരജയാണ്…
Read MoreDay: 7 April 2017
റെക്കോർഡ് പ്രദർശനവുമായി “1971 ബിയോണ്ട് ബോർഡേഴ്സ് “;ബെംഗളൂരുവിൽ ആദ്യ ദിവസം 40 പ്രദർശനം;പിന്നിലാക്കുന്നത് പുലി മുരുകനെ.
ബെംഗളൂരു : കേരളം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ മലയാളികൾ താമസിക്കുന്ന സ്ഥലമാണ് ബെംഗളൂരു എന്ന് പറഞ്ഞാൽ ഒട്ടും അതിശയോക്തിയാവില്ല. കേരളത്തിന്റെ സ്വകാര്യ അഭിമാനം ബംഗളൂരു മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ്. തമിഴ്, കന്നട, തെലുഗ്, ഹിന്ദി സുഹൃത്തുക്കൾക്ക് മുന്നിൽ ലാലേട്ടനെ കുറിച്ച് പറയുമ്പോഴുള്ള വികാരം അതൊന്നു വേറെ തന്നെയാണ്.കഴിഞ്ഞ വര്ഷം ഇറങ്ങിയ മനമന്ത,ജനത ഗാരേജ്,മാന്യം പുലി,കണുപാപ എന്നീ തെലുഗു ചിത്രങ്ങള്‍ അന്യ നാട്ടുകാരുടെ മുന്നിലും മോഹന്‍ ലാലിന്‍റെ താര മൂല്യം ഉയര്‍ത്തി യിരിക്കുന്നു. ഒരു പത്തു വര്ഷം മുന്‍പ് ബെന്ഗലൂരുവില്‍ മലയാള സിനിമകള്‍ പ്രദര്‍ശിപ്പിച്ചിരുന്നത് രണ്ടു…
Read Moreവിമാനത്താവള പാതയിൽ ടോൾ നിരക്കുകൾ വർദ്ധിപ്പിച്ചു.
ബെംഗളൂരു : കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ദേവനഹള്ളി ടോൾ പ്ലാസയിലെ നിരക്കുകൾ വർദ്ധിപ്പിച്ചു.കാർ അടക്കമുള്ള ലൈറ്റ് വാഹനങ്ങൾക്ക് 5 രൂപയും ബസ് ലോറി തുടങ്ങിയ ഹെവി വാഹനങ്ങൾക്ക് 15 രൂപയും അധികമായി ഈടാക്കാൻ ആണ് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ തീരുമാനിച്ചിരിക്കുന്നത്. ടോൾ നിരക്ക് കൂട്ടിയതോടെ ബിഎം ടി സി യുടെ വായു വജ്ര എ സി ബസുകളുടെ നിരക്കും ഉയരും. ദേശീയ പാത അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ള ചിക്കെബ ല്ലാപുര, ബാഗേപളളി ടോൾ പ്ലാസകളിലും നിരക്ക് കൂടി. ഇലക്ട്രോണിക് സിറ്റി അത്തിബെലെ ടോൾ…
Read Moreമൾട്ടിപ്ലെക്സുകളിലെ നിരക്കിളവ് ഇപ്പോഴും കടലാസിൽ മാത്രം
ബെംഗളൂരു : മൾട്ടിപ്ലെക്സുകളിലെ സിനിമാ ടിക്കെറ്റ് നിരക്ക് 200 രൂപയിൽ കുറവായി നിജപ്പെടുത്തുമെന്ന സിദ്ധാരാ രയ്യയുടെ ബജറ്റ് പ്രഖ്യാപനം യാഥാർത്ഥ്യമാകാൻ ഇനിയും കാത്തിരിക്കേണ്ടി വരും. ഏപ്രിൽ ഒന്നു മുതൽ പുതിയ നിരക്കുകൾ പ്രഖ്യാപിക്കുമെന്ന് മുൻപ് അറിയിച്ചിരുന്നുവെങ്കിലും ഇപ്പോഴും പഴയ നിരക്കിൽ തന്നെയാണ് പ്രദർശനങ്ങൾ നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവ് ഇതുവരെ ലഭിച്ചിട്ടില്ല എന്നാണ് തീയേറ്റർ ഉടമകൾ പറയുന്നത്. ടിക്കറ്റ് നിരക്കുകളെ സംബന്ധിച്ചുള്ള വിശദമായ റിപ്പോർട്ട് കർണാടക ഇൻഫർമേഷൻ ആൻറ് പബ്ലിക് റിലേഷൻസ് വകുപ്പ് മാർച്ച് 27 ന് ആണ് ധനകാര്യ മന്ത്രാലയത്തിന് സമർപ്പിച്ചത്.…
Read More