ബജറ്റ് ചോര്‍ച്ച: നിയമസഭയെ ഇന്ന് പ്രക്ഷുബ്‍ധമാക്കിയേക്കും.

തിരുവനന്തപുരം: ബജറ്റ് ചോര്‍ന്നെന്ന ആരോപണം നിയമസഭയെ ഇന്ന് പ്രക്ഷുബ്‍ധമാക്കിയേക്കും. ഔദ്യോഗിക രഹസ്യ നിയമത്തിന്റെ ലംഘനമുണ്ടായെന്നാണ് പ്രതിപക്ഷ വിലയിരുത്തല്‍ . അതുകൊണ്ടുതന്നെ ചോര്‍ച്ചയുടെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് ധനമന്ത്രി രാജി വയ്ക്കണമെന്ന ആവശ്യം പ്രതിപക്ഷം ശക്തമായി ഉന്നയിക്കും. അതിനിടെ ബജറ്റ് ചര്‍ച്ചയ്ക്കും ഇന്ന് തുടക്കമാകും . മൂന്ന് ദിവസമാണ് ചര്‍ച്ച . ഡപ്യൂട്ടി സ്പീക്കറാണ് ആദ്യം സംസാരിക്കുക .

Read More

മണികിലുക്കം നിലച്ചിട്ട് ഒരു വര്ഷം.

മലയാളസിനിമയ്ക്കും കലാസാംസ്കകാരിക മേഖലയേ്ക്കും നികത്താനാവാത്ത നഷ്ടമായി കലാഭവൻ മണി വിടവാങ്ങിയിട്ട്  ഇന്ന് ഒരു വർഷം. തന്മയത്വമാർന്ന കഥാപാത്രങ്ങളിലൂടെയും മണ്ണിന്റെ മണമുള്ള ഈണങ്ങളിലൂടെയും മലയാളി ഹൃദയങ്ങളിൽ നൊമ്പരപ്പെടുത്തുന്ന ഒരു ഓർമയായി മണി ഇന്നും ജീവിക്കുന്നു. ചാലക്കുടിയിൽ രാമൻ – അമ്മിണി ദന്പതികളുടെമകനായി 1971ൽ ജനനം. ദരിദ്രകുടുംബാംഗമായിരുന്ന മണി ഓട്ടോറിക്ഷ ഓടിച്ച് ജീവിത വൃത്തിയ്ക്ക് വക കണ്ടെത്തി. മിമിക്രിയിലൂടെയും നാടകത്തിലൂടെയും കലാഭവനിലെത്തി. അങ്ങനെ മണി കലാഭവൻ മണിയായി. അക്ഷരം എന്ന ചിത്രത്തിൽ ഒരു ഓട്ടോ റിക്ഷ ഡ്രൈവറുടെവേഷത്തിൽ മണി സിനിമയിൽ അരങ്ങേറ്റം കുറിച്ചു. സുന്ദർദാസ് ചിത്രം സല്ലാപത്തിലൂടെ…

Read More

ബാലികാ പീഡനം: ബെല്ലന്തൂരിലെ പ്രീ സ്കൂൾ അടച്ചു പൂട്ടാൻ ഉത്തരവ്.

ബെംഗളൂരു : സ്കൂൾ സൂപ്പർവൈസർ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതി ഉയർന്ന ബെല്ലന്തൂരിലെ പ്രീ നഴ്സറി സ്കൂൾ അടച്ചു പൂട്ടാൻ ഡിപ്പാർട്ട്മെന്റ് ഓഫ് പബ്ലിക് ഇൻസ്ട്രക്ഷൻ (ഡി പി ഐ) ഉത്തരവിട്ടു.ഇവിടെ പഠിച്ചിരുന്ന കുട്ടികളെ സമീപത്തേ റജിസ്ടേഡ് പ്രീ സ്കൂളുകളിൽ ചേർക്കാൻ രക്ഷിതാക്കളോട് നിർദ്ദേശിച്ചു. മൂന്നര വയസ്സുള്ള മകൾ പീഡനത്തിന് ഇരയായെന്ന രക്ഷിതാക്കളുടെ പരാതിയെ തുടർന്ന് സ്കൂൾ സൂപ്പർവൈസർ മഞ്ജുനാഥിനെയാണ് പോലീസ് ആദ്യം അറെസ്റ്റ് ചെയ്തത്.സ്കൂളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ വീഴ്ച വരുത്തുകയും കുറ്റവാളികളെ സംരക്ഷിക്കാൻ ശ്രമിക്കുകയും ചെയ്തതിന് സ്കൂൾ ചെയർമാനേയും  പ്രിൻസിപ്പാളിനെയും അറസ്റ്റ്…

Read More
Click Here to Follow Us