ന്യൂഡല്‍ഹി : കേന്ദ്ര ഭക്ഷ്യ ഭദ്രതാ നിയമം നടപ്പിലാക്കിയപ്പോള്‍ സംസ്ഥാനത്തിന് വെട്ടിക്കുറച്ച റേഷന്‍ വിഹിതം പുന:സ്ഥാപിക്കുന്ന കാര്യം ഗൗരവമായി പരിഗണിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രധാനമന്ത്രി ഉറപ്പ് നല്‍കിയത്. കേരളത്തിന് എയിംസ് അനുവദിക്കുന്ന കാര്യം പരിഗണിക്കണമെന്നും മുഖ്യമന്ത്രി, പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. 2013ല്‍ കേന്ദ്ര ഭക്ഷ്യ ഭദ്രതാ നിയമം നടപ്പിലാക്കിയപ്പോള്‍ ഭക്ഷ്യ കമ്മി സംസ്ഥാനമെന്ന പരിഗണന കേരളത്തിന് നഷ്ടമായി. കേന്ദ്രപൂളില്‍ നിന്നുള്ള ഭക്ഷ്യ വിഹിതം 46 ശതമാനം പേര്‍ക്ക് മാത്രമായി ചുരുക്കുകയും റേഷന്‍ വെട്ടിക്കുറയ്ക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി പിണറായി…
Read MoreMonth: January 2017
റിപ്പബ്ലിക് ദിന അവധി; കർണാടക ആർ ടി സി യുടെ 23 സ്പെഷ്യൽ ബസുകൾ, ഇരുട്ടിൽ തപ്പി കേരള.
ബെംഗളൂരു : അവസരങ്ങൾ മുതലെടുക്കുന്ന കാര്യത്തിൽ മിടുക്കൻമാരാണ് കർണാടക ആർ ടി സി എന്ന സത്യം നമുക്കെല്ലാവർക്കും അറിയുന്ന കാര്യമാണ്. റിപ്പബ്ലിക് ദിന അവധിക്കു ബെംഗളൂരുവിൽ നിന്നു കേരളത്തിലേക്ക് കർണാടക ആർ ടി സി അഞ്ചു ബസുകൾ കൂടി പ്രഖ്യപിച്ചു. മൊത്തം സ്പെഷലുകൾ 23 എണ്ണം, അതേസമയം കേരള ആർടിസിക്ക് ഇത്തവണ റിപ്പബ്ലിക് ദിന സ്പെഷലുകൾ ഉണ്ടാവില്ല എന്നത് ഏറെക്കുറെ ഉറപ്പായി. എന്നാൽ കർണാടക ആർ ടി സി കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചത് 18 സ്പെഷൽ സർവ്വീസകൾ. തിരക്ക് കൂടിയതോടെ 5 എണ്ണം കൂടി…
Read Moreകേന്ദ്രം തുണച്ചു;ജല്ലിക്കെട്ട് നടക്കും.
നാളെ മധുരയിലെ അളങ്കനല്ലൂരില്‍ നടക്കുന്ന ജല്ലിക്കട്ട് മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം ഉദ്ഘാടനം ചെയ്യും. ജല്ലിക്കട്ടിന് അനുമതി ലഭിച്ചതറിഞ്ഞ് ചെന്നൈ മറീനാബീച്ചിലും മധുരയിലും ആഹ്ലാദപ്രകടനങ്ങള്‍ നടക്കുകയാണ്. ജല്ലിക്കട്ട് ഒരു നിമിത്തമായിരുന്നു. വര്‍ഷങ്ങളായി തുടരുന്ന ഏകാധിപത്യത്തിനും ഭരണസ്തംഭനത്തിനും കാര്‍ഷികമേഖലയുടെ തകര്‍ച്ചയ്ക്കും മറുപടിയായി തമിഴ്‌നാട്ടിലെമ്പാടും ഉയര്‍ന്നുവന്ന ജനകീയപ്രക്ഷോഭത്തിന്റെ ആദ്യവിജയമാണിത്. കേന്ദ്ര വനം, പരിസ്ഥിതിമന്ത്രാലയവും നിയമ, ആഭ്യന്തര മന്ത്രാലയങ്ങളും അംഗീകരിച്ച കരട് ഓര്‍ഡിനന്‍സ് രാഷ്ട്രപതിയുടെ അംഗീകാരത്തോടെ ഉച്ചയ്ക്ക് സംസ്ഥാനസര്‍ക്കാരിന് കൈമാറിയിരുന്നു. തുടര്‍ന്ന് സംസ്ഥാനസര്‍ക്കാര്‍ തയ്യാറാക്കിയ കരട് ജല്ലിക്കട്ട് ഓര്‍ഡിനന്‍സില്‍ വൈകിട്ട് അഞ്ച് മണിയോടെ ഗവര്‍ണര്‍ സി വിദ്യാസാഗര്‍ റാവു ഒപ്പുവെച്ചു.…
Read Moreജല്ലിക്കെട്ടില്‍ ഇന്ന് തമിഴ്നാട് സ്തംഭിക്കും.
ചെന്നൈ: തമിഴ്‌നാട്ടില്‍ ജല്ലിക്കെട്ട് പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് ഇന്ന് ബന്ദ്. സിഐടിയു ഉള്‍പ്പടെയുള്ള വിവിധ ട്രേഡ് യൂണിയനുകളും വ്യവസായയൂണിയനുകളും ആഹ്വാനം ചെയ്ത ബന്ദിന് സിപിഎം, സിപിഐ എന്നീ പാര്‍ട്ടികള്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ബാങ്ക് ഉദ്യോഗസ്ഥരുടെ അഖിലേന്ത്യാസംഘടനയും പ്രക്ഷോഭത്തില്‍ പങ്കെടുക്കും. ചെന്നൈയില്‍ സ്വകാര്യസ്‌കൂളുകള്‍ക്ക് ഇന്ന് അവധി നല്‍കാന്‍ പ്രൈവറ്റ് സ്‌കൂള്‍ അസോസിയേഷന്‍ തീരുമാനിച്ചു. തെക്കന്‍ ജില്ലകളില്‍ നടക്കുന്ന പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ മധുര, ഡിണ്ടിഗല്‍ എന്നീ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും അതാത് ജില്ലകളിലെ കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ ഭരണവിരുദ്ധവികാരം മുതലെടുക്കാന്‍ പ്രതിപക്ഷപാര്‍ട്ടിയായ ഡിഎംകെ ഇന്ന് തമിഴ്‌നാടിന്റെ…
Read Moreലോകത്തിലെ ഏറ്റവും ചലനാത്മകമായ നഗരം “നമ്മ ബെന്ഗളൂരു” തന്നെ.
ബെന്ഗളൂരു : പൂന്തോട്ട നഗരം എന്നും ഇന്ത്യയിലെ സിലികോന്‍ വാലി എന്നെല്ലാം വി ളിക്കുന്ന ബെന്ഗളുരുവിന്റെ പ്രശസ്തിക്കു ഒരു പൊന്‍ തൂവല്‍ കൂടി.ലോകത്തിലെ ഏറ്റവും ചലനത്മകമായ നഗരം ബെന്ഗളൂരു തന്നെ.ദാവോസിലെ ലോക സാമ്പത്തിക ഫോറം ഉച്ചകോടിയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ട് ആണ് ഇങ്ങനെ പറയുന്നത്.പട്ടികയില്‍ രണ്ടാം സ്ഥാനത്ത് വിയറ്റ്‌നാമിലെ ഹോ ചി മിന്‍ സിറ്റിയും ഉണ്ട്.അമേരിക്കയിലെ സിലികോന്‍ വാലി മൂന്നാം സ്ഥാനത്ത് മാത്രം. ജോണ്സ് ലാന്ഗ് ലാസലെ ആനുവല്‍ സിറ്റി മോമെന്റോം ഇന്ടെക്സ് റിപ്പോര്‍ട്ടില്‍ സാമ്പത്തിക വാണിജ്യ റിയാല്‍ എസ്റ്റേറ്റ് രംഗങ്ങളിലെ മുന്നേറ്റമാണ് പരിഗണിച്ചത്.വളരെ വേഗത്തില്‍…
Read Moreസൈക്കിള്‍ അഖിലേഷ് യാദവിന് തന്നെ
ലക്‌നോ: ഉത്തര്‍പ്രദേശില്‍ അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള വിഭാഗത്തെ യഥാര്‍ത്ഥ സമാജ് വാദി പാര്‍ട്ടിയായി അംഗീകരിച്ച് സൈക്കിള്‍ ചിഹ്നം നല്‍കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചു. പാര്‍ട്ടിയിലെ ഭൂരിപക്ഷം അഖിലേഷിനൊപ്പമാണെന്ന് ബോധ്യമായ സാഹചര്യത്തിലാണിത്. അഖിലേഷ്-കോണ്‍ഗ്രസ് സഖ്യം രണ്ടു ദിവസത്തിനകം പ്രഖ്യാപിക്കും. അതേസമയം മകനെതിരെ മത്സരിക്കാന്‍ പോലും മടിക്കില്ലെന്ന് മുലായം സിംഗ് യാദവ് പറഞ്ഞു. ഉത്തര്‍പ്രദേശില്‍ സമാജ് വാദി പാര്‍ട്ടിയിലെ ഭിന്നതയില്‍ രണ്ടു കാര്യങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിഗണിച്ചത്. ഒന്ന് പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടായോ. രണ്ട് അങ്ങനെയെങ്കില്‍ സൈക്കിള്‍ ചിഹ്നം ആര്‍ക്കു നല്‍കണം. പിളര്‍പ്പുണ്ടായെന്ന് മുലായംസിംഗ് യാദവ് തന്നെ സമ്മതിച്ചെന്ന്…
Read Moreദേശീയ പാത 45 മീറ്റര്‍ തന്നെ :മുഖ്യമന്ത്രി.
തിരുവനന്തപുരം: ദേശീയ പാത 45 മീറ്റര്‍ വീതിയില്‍ വികസിപ്പിക്കുന്നതില്‍ നിന്ന് പിറകോട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.നാടിന്റെ പൊതു നല്‍മയ്ക്കും പുരോഗതിക്കും ഈ തീരുമാനം ആവശ്യമാണെന്നും പിണറായി വിജയന്‍ ഫേസ് ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. ഭൂമി ഏറ്റെടുത്ത് നല്‍കിയാല്‍ ബാക്കി കാര്യങ്ങളില്‍ തടസ്സമുണ്ടാകില്ലെന്ന് നാഷണല്‍ ഹൈവേ അതോറിറ്റി പ്രതിനിധികള്‍ അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.റോഡ് വീതികൂടുമ്പോള്‍ ചിലര്‍ക്ക് വീടും സഥലവും നഷടമാകും അത്തരം ആളുകളെ ആകര്‍ഷകമായ പുനരധിവാസ പാക്കേജ് നല്‍കി മാറ്റി പാര്‍പ്പിക്കാന്‍ ഒരുക്കമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Read Moreഇനി 10000 പിന്‍വലിക്കാം.
ഡല്‍ഹി : എ ടി എമ്മില്‍നിന്ന് പ്രതിദിനം പിന്‍വലിക്കാവുന്ന തുക 10,000 രൂപ ആക്കി ഉയര്‍ത്തി. നിലവില്‍ ഇത് 4500 രൂപയായിരുന്നു. ആഴ്ചയില്‍ പിന്‍വലിക്കാവുന്ന ആകെ തുക 24,000 ആയി തുടരും. കറണ്ട് അക്കൗണ്ടില്‍നിന്ന് ആഴ്ചയില്‍ പിന്‍വലിക്കാവുന്ന തുക ഒരു ലക്ഷം ആക്കിയിട്ടുണ്ട്. നേരത്തെ ഇത് 50000 ആയിരുന്നു. ഡിസംബര്‍ 31ന് ശേഷം ഇത് രണ്ടാം തവണയാണ് അക്കൗണ്ടില്‍നിന്ന് എടിഎം വഴിയോ മറ്റോ പിന്‍വലിക്കാവുന്ന തുകയുടെ പരിധി ഉയര്‍ത്തുന്നത്. നവംബര്‍ എട്ടിന് നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിച്ചശേഷം 2000 രൂപ മാത്രമാണ് പ്രതിദിനം എടിഎമ്മില്‍നിന്ന് പിന്‍വലിക്കാന്‍…
Read Moreഅവസാനം സിൽക്ക് ബോർഡ് ഗതാഗതക്കുരുക്കിന് ഒരു പരിഹാരം;പുതിയ ഫ്ലെ ഓവർ വരുന്നു.
ബെംഗളൂരു : നഗരത്തിലെ ഏറ്റവും വലിയ ഗതാഗതക്കുരുക്കുകളിൽ പ്രഥമ ഗണനീയനാണ് സിൽക്ക് ബോർഡ് സർക്കിളിൽ രൂപപ്പെടാറുള്ളത്. ഹൊസൂർ റോഡും ഔട്ടർ റിംഗ് റോഡും സംഗമിക്കുന്ന ഇവിടത്തെ ട്രാഫിക്ക് ജാം ബെംഗളുരു നിവാസികളുടെ ഇടയിൽ കുപ്രസിദ്ധമാണ്.ഇതിന് അറുതി വരുത്താൻ ഒരു പദ്ധതിയുമായാണ് ബെംഗളുർ മെട്രോ റയിൽ കമ്പനി മുന്നോട്ട് വന്നിരിക്കുന്നത്. ബെംഗളൂരു മെട്രോ രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുന്ന സിൽക്ക് ബോർഡ് ബൊമ്മ സാന്ദ്ര റീച്ചിൽ ബിഎംആർ സി എൽ തന്നെയാണ് പാലം നിർമ്മിക്കുന്നത്. സിൽക്ക് ബോർഡ് മുതൽ റാഗിഗുഡ വരെ മൂന്ന് കിലോമീറ്റർ ദൂരത്തിലാണ് മേൽപ്പാലം.…
Read Moreവൈദ്യുത പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്ര സഹായം;കുറഞ്ഞ നിരക്കില്‍ വൈദ്യുതി നല്‍കാന്‍ തയ്യാര്‍ : പിയുഷ് ഗോയല്‍.
കൊച്ചി : കടുത്ത വേനലും അണക്കെട്ടുകളില്‍ വെള്ള മില്ലാത്തതും കേരളത്തില്‍ വൈദ്യുതി പ്രതിസന്ധി സൃഷ്ട്ടിക്കും എന്ന കാര്യം ഏറെക്കുറെ ഉറപ്പായി.ലോഡ് ഷെഡ്‌ഡിംഗ് ഏര്‍പ്പെടുത്തുകയല്ലാതെ വേറെ വഴിയില്ല എന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍.അപ്പോഴാണ് കേന്ദ്ര വൈദ്യുതി മന്ത്രി പിയൂഷ് ഗോയല്‍ കേരളത്തിന് സഹായവുമായി മുന്നോട്ട് വന്നിരിക്കുന്നത്. കുറഞ്ഞ നിരക്കില്‍ കേരളത്തിന് വൈദ്യുതി നല്‍കാന്‍ തയ്യാറാണ് എന്നാണ് പിയുഷ് ഗോയല്‍ അറിയിച്ചത് ,യുണിറ്റ് നു 2 രൂപ 80 പൈസ നിരക്കില്‍ വൈദ്യതി നല്‍കാന്‍ തയ്യാറാണ്.കൊച്ചിഅന്താരാഷ്ട്ര വിമാനത്താവളത്തിന്റെ കണ്‍വെന്‍ഷന്‍ സെന്റെറില്‍ ഡിജി ധന മേളയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു…
Read More