മുസ്ലീം ലീഗ് അഖിലേന്ത്യാ പ്രസിഡന്റും മുൻ കേന്ദ്ര മന്ത്രിയുമായ ഇ അഹമ്മദ് അന്തരിച്ചു. 78 വയസ്സായിരുന്നു. പുലർച്ചെ 2.15 ന് ദില്ലി രാം മനോഹര്‍ ലോഹ്യ ആശുപത്രിയിലായിരുന്നു അന്ത്യം . പാർലമെന്റിൽ ഇന്നലെയാണ് ഇ അഹമ്മദ് കുഴഞ്ഞുവീണത് . രാഷ്ട്രപതിയുടെ നയപ്രഖ്യാപനം കേൾക്കാൻ പാർലമെന്റിന്റെ സെൻട്രൽഹാളിൽ മധ്യഭാഗത്തായി ഇരുന്നിരുന്ന അഹമ്മദ് പെട്ടെന്ന് കുഴഞ്ഞ് വീഴുകയായിരുന്നു. തുടർന്ന് പാർലമെന്റിലുണ്ടായിരുന്ന പ്രധാനമന്ത്രിയുടെ ഡോക്ടർമാർ അദ്ദേഹത്തെ പരിശോധിച്ച് ആർഎംഎൽ ആശുപത്രിയിലേക്ക് മാറ്റി. തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ ചികിത്സിക്കാൻ പ്രത്യേകസംഘത്തെ നിയോഗിച്ചിരുന്നു. ട്രോമാകെയർ യൂണിറ്റിൽ വെന്റിലേറ്ററിലാണ് ഇ അഹമ്മദ് മരണത്തിനു…
Read MoreMonth: January 2017
തിരുവനന്തപുരം ജില്ലയില്‍ നാളെ ഹര്‍ത്താല്‍.
തിരുവനന്തപുരം: ലോ അക്കാഡമി സമരത്തിന് പിന്തുണ പ്രഖ്യാപിച്ചെത്തിയ ബിജെപി പ്രവർത്തകർക്കെതിരെ പൊലീസ് ലാത്തിച്ചാർജ് നടത്തിയതിൽ പ്രതിഷേധിച്ചു നാളെ ഹർത്താൽ. തിരുവനന്തപുരം ജില്ലയിൽ ഹർത്താൽ നടത്താനാണു ബിജെപി തീരുമാനം. പേരൂർക്കടയിൽ നടത്തിയ റോഡ് ഉപരോധം സംഘർഷത്തിലെത്തിയതോടെയാണു പൊലീസ് ലാത്തിച്ചാർജ് നടത്തിയത്. ഉപരോധം നടത്തിയ പ്രവർത്തകർ വാഹനങ്ങൾക്കു നേരെ കല്ലെറിഞ്ഞു. ഇവരെ പിരിച്ചുവിടാൻ പൊലീസ് ലാത്തിച്ചാർജും ജലപീരങ്കിയും പ്രയോഗിക്കുകയായിരുന്നു. നിരവധി പ്രവർത്തകർക്ക് ലാത്തിയടിയേറ്റു. ബിജെപി നേതാക്കളായ കെ സുരേന്ദ്രന്റെയും വി വി രാജേഷിന്റെയും നേതൃത്വത്തിലാണ് പേരൂർക്കടയിൽ റോഡ് ഉപരോധം നടന്നത്. ലോ അക്കാദമി ലോ കോളജ് പ്രിൻസിപ്പൽ…
Read Moreലക്ഷ്മി നായരെ 5 വര്‍ഷത്തേക്ക് നീക്കി;എസ് എഫ് ഐ ഹാപ്പി ;രാജി വരെ സമരം തുടരുമെന്ന് മറ്റു വിദ്യാര്‍ഥി സംഘടനകള്‍;എസ് എഫ് ഐ ഒറ്റിയെന്ന് ബി ജെ പി.
തിരുവനന്തപുരം: കേരളാ ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മിനായര്‍ സ്ഥാനമൊഴിഞ്ഞെന്ന് മാനേജ്മെന്റ് അറിയിച്ചു. അഞ്ച് വര്‍ഷത്തേക്ക് ലക്ഷ്മി നായര്‍ സ്ഥാനമൊഴിയും. ഇക്കാലയളവില്‍ അധ്യാപികയായി പോലും അക്കാദമിയില്‍ പ്രവേശിക്കില്ല. വൈസ് പ്രിന്‍സിപ്പല്‍ മാധവന് പോറ്റിക്ക് ഇക്കാലയളവില്‍ പ്രിന്‍സിപ്പലിന്റെ ചുമതല നല്‍കും. അതേസമയം സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളില്‍ എസ്.എഫ്.ഐ നേതാക്കളുമായി മാത്രമാണ് ചര്‍ച്ച നടത്തിയതെന്നും സമരത്തെ എസ്.എഫ്.ഐ ഒറ്റുകൊടുത്തെന്നും എ.ബി.വി.പി അടക്കമുള്ള മറ്റ് സംഘടനകള്‍ ആരോപിച്ചു. ലക്ഷ്മി നായര്‍ പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്ന് ഒഴിയുമെന്ന് തങ്ങള്‍ക്ക് ഉറപ്പ് കിട്ടിയതായി എസ്.എഫ്.ഐ നേതാക്കളാണ് ആദ്യം മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചത്. കോളേജ് അധികൃതരുമായി…
Read Moreകുപ്പിയെക്കാള്‍ പഴകിയ വീഞ്ഞുമായി വീണ്ടും ബി ജെ പി; അയോദ്ധ്യയില്‍ രാമക്ഷേത്ര അജണ്ടയില്‍;അറവു ശാലകള്‍ എല്ലാം അടച്ചു പൂട്ടും.
ലക്നൗ: ഉത്തര്‍പ്രദേശില്‍ എല്ലാ തരത്തിലുള്ള വികസനം ഊന്നികൊണ്ടുള്ള പ്രകടനപത്രിക പുറത്തിറക്കി. അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം ബിജെപിയുടെ അജണ്ടയിലുണ്ടെന്ന് പ്രകടനപത്രിക പുറത്തിറക്കിക്കൊണ്ട് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. ക്ഷേത്ര നിര്‍മാണത്തില്‍ കോടതിയുടെ നിര്‍ദേശങ്ങളായിരിക്കും സ്വീകരിക്കുകയെന്നും അമിത്ഷാ പറഞ്ഞു. ബിജെപി അധികാരത്തിലെത്തിയാല്‍ നിയമപരവും അല്ലാത്തതുമായ എല്ലാ അറവുശാലകളും അടച്ചുപൂട്ടും. എല്ലാ സര്‍വകലാശാലകളിലും വൈഫൈ സൗകര്യം നല്‍കുമെന്നും പ്രകടനപത്രികയില്‍ പറയുന്നു. എല്ലാവര്ക്കും വൈദ്യുതി, കാര്‍ഷിക വായ്പകള്‍ എഴുതി തള്ളും, പന്ത്രണ്ടാം ക്ലാസ് വരെയുള്ളവര്‍ക്ക് സൗജന്യ വിദ്യാഭ്യാസം, പെണ്‍കുട്ടികള്‍ക്ക് പ്രത്യേക പദ്ധതികള്‍, കരിമ്പ് കര്‍ഷകരുമായുള്ള എല്ലാ സാമ്പത്തിക…
Read Moreകൈരളിയുടെ പാചക റാണിയെ പാര്‍ട്ടിയും കൈവിടുന്നു;ലോ അക്കാദമി പ്രിൻസിപ്പിൽ ലക്ഷ്മിനായരെ അഞ്ച് വർഷത്തേക്ക് പരീക്ഷാ ചുമതലകളിൽ നിന്നും വിലക്കാൻ കേരള സർവ്വകലാശാല സിണ്ടിക്കേറ്റ് തീരുമാനം.
തിരുവനന്തപുരം: ലോ അക്കാദമി പ്രിൻസിപ്പിൽ ലക്ഷ്മിനായരെ അഞ്ച് വർഷത്തേക്ക് പരീക്ഷാ ചുമതലകളിൽ നിന്നും വിലക്കാൻ കേരള സർവ്വകലാശാല സിണ്ടിക്കേറ്റ് തീരുമാനിച്ചു. ഉപസമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ലക്ഷ്മിനായർക്കെതിരായ ഉചിതമായ നടപടിയിൽ തീരുമാനം സർക്കാറിനും മാനേജ്മെന്റിനും വിട്ടു. ലക്ഷ്മിനായരെ പ്രിൻസിപ്പൽ സ്ഥാനത്തുനിന്നും നീക്കണമെന്ന ആവശ്യം പ്രമേയത്തിൽ ഉൾപ്പെടുത്തണമെന്ന കോൺഗ്രസ്-സിപിഐ അംഗങ്ങളുടെ ആവശ്യം വോട്ടിനിട്ട് തള്ളി. സിണ്ടിക്കേറ്റ് യോഗത്തിൽ നടന്നത് നാടകീയരംഗങ്ങൾ. സ്വജനപക്ഷപാതം നടത്തിയിതിന് തെളിവുണ്ട് എന്നതടക്കം ലക്ഷ്മിനായർക്കെതിരായ കുറ്റപത്രമായ ഉപസമിതി റിപ്പോർട്ട് സിണ്ടിക്കേറ്റ് ഏകകണ്ഠമായി അംഗീകരിച്ചു. 5 വർഷത്തേക്ക് പരീക്ഷാചുമതലകളിൽ നിന്നും ലക്ഷ്മിനായരെ വിലക്കി. എന്നാൽ പ്രിൻസിപ്പലിനെ…
Read Moreഗാനഗന്ധര്വന് പത്മ വിഭൂഷന്,കഥകളി ആചാര്യന് ചേമഞ്ചേരി കുഞ്ഞിരാമന് നായര്‍,കവി അക്കിത്തം,ശ്രീജേഷ് തുടങ്ങിയവര്‍ക്ക് പത്മശ്രീ.ആറു പത്മ അവാര്‍ഡുകള്‍ മലയാളികള്‍ക്ക്.
ന്യൂഡല്‍ഹി: പത്മ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ആറ് മലയാളികള്‍ക്ക് പത്മ പുരസ്കാരങ്ങള്‍ ലഭിച്ചു. ഗായകന് യേശുദാസിന് പത്മവിഭൂഷണ്‍. പാറശാല ബി പൊന്നമ്മാള്‍,ഹോക്കി താരം ശ്രീജേഷ്, കഥകളി ആചാര്യന് ചേമഞ്ചേരി കുഞ്ഞിരാമന് നായര്‍, കവി അക്കിത്തം, ആയോധനകലാ രംഗത്തുള്ള മീനാക്ഷിയമ്മ എന്നിവര്‍ക്കാണ് കേരളത്തില്‍നിന്ന് പത്മശ്രീ. ബി ജെ പി യിലെ സീനിയര്‍ നേതാക്കളില്‍ മൂന്നാമനും മുന്‍ മാനവ വിഭവ ശേഷി മന്ത്രിയുമായ മുരളി മനോഹര്‍ ജോഷിക്കും എന്‍ സി പിയുടെ സ്ഥാപക നേതാവും മുന്‍ കേന്ദ്ര മന്ത്രിയും അന്താരാഷ്ട്ര ക്രികെറ്റ് കൌണ്‍സിലിന്റെ പ്രസിഡന്റും ആയിരുന്ന ശരദ് പവാറിനും…
Read Moreഡല്‍ഹി മുഖ്യമന്ത്രി കേജരിവാള്‍ വീണ്ടും അഴിമതി കുരിക്കില്‍.
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഭാര്യാ സഹോദരനെതിരെ അഴിമതി ആരോപണം. ഒരു സന്നദ്ധ സംഘടന നൽകിയ പരാതിയിൽ കെജരിവാളിന്റെ ഭാര്യാ സഹോദരന് സുരേന്ദർ കുമാർ ബൻസാലിനെതിരെയാണ് ഡൽഹി പൊലീസ് അന്വേഷണം തുടങ്ങിയത്. കൂടുതൽ ലാഭം നേടാൻ പൊതുമരാമത്ത് വകുപ്പിന് വ്യാജബില്ലുകളും അനുബന്ധരേഖകളും ബൻസാൽ സമർപ്പിച്ചുവെന്നാണ് കുറ്റം. വ്യാജ കമ്പനികളെ ഉപയോഗിച്ച് ഓവുചാൽ നിർമാണത്തിന് കരാർ ഏറ്റെടുത്തുവെന്നും ആരോപണമുണ്ട്. അരവിന്ദ് കെജ്രിവാൾ ഇതിന് സഹായിച്ചുവെന്നും സന്നദ്ധ സംഘടന ആരോപിക്കുന്നു. പരാതിയുമായി കോടതിയെ സമീപിക്കുമെന്നും സംഘടന അറിയിച്ചു.ഡൽഹി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗമാണ് പ്രാഥമികാന്വേഷണത്തിന് ഉത്തരവിട്ടത്.
Read Moreകിങ് ഫിഷര്‍ എയര്‍ലൈന്‍സിന് 900 കോടി രൂപ വായ്പ നല്കിയ സംഭവത്തില്‍ ഐഡിബിഐ ബാങ്ക് മുന്‍ ചെയര്മാന് യോഗേഷ് അഗര്‍വാളടക്കം 9 പേരെ സിബിഐ അറസ്റ്റു ചെയ്തു.
മുംബൈ: വിവാദ മദ്യ വ്യവസായി വിജയ് മല്യയുടെ ഉടമസ്ഥതയിലുള്ള കിങ് ഫിഷര്‍ എയര്‍ലൈന്‍സിന് 900 കോടി രൂപ വായ്പ നല്കിയ സംഭവത്തില്‍ ഐഡിബിഐ ബാങ്ക് മുന്‍ ചെയര്മാന് യോഗേഷ് അഗര്‍വാളടക്കം 9 പേരെ സിബിഐ അറസ്റ്റു ചെയ്തു. കള്ളപ്പണം വെളുപ്പില്‍ നിരോധന നിയമപ്രകാരമാണ് ഇവരെ അറസ്റ്റു ചെയ്തിരിക്കുന്നത്. അറസ്റ്റിന് പിന്നാലെ അഗര്‍വാള്‍, രഘുനാഥന്‍എന്നിവരുടെ വസതികളിലും ബംഗളൂരു യു.ബി ടവറിലെ മൂന്ന് നിലകളിലായുള്ള മല്യയുടെ വസതിയിലുമുള്‍പ്പെടെ പതിനൊന്നിടങ്ങളില്‍ സിബിഐ റെയ്ഡും നടത്തി. ഇന്ത്യയിലെ വിവിധ ബാങ്കുകളില്‍ നിന്ന് 9,000 കോടി രൂപ വായ്പയെടുത്തതിന് ശേഷം വിജയ്…
Read More“ഒരിക്കലെങ്കിലും ഈ പുഷ്പോൽസവത്തിന് സാക്ഷ്യം വഹിച്ചില്ലെങ്കിൽ അത് വലിയ നഷ്ടം”; ലാൽബാഗിൽ റിപ്പബ്ലിക് ദിന പുഷ്പോത്സവം ആരംഭിച്ചു. ജനുവരി 29 വരെ തുടരും.
ബെംഗളൂരു : നഗരത്തിലെ അതി പ്രശസ്തമായ പുഷ്പോൽസവം ലാൽബാഗ് ബൊട്ടാണിക്കൽ ഗാർഡനിൽ ആരംഭിച്ചു. വർഷത്തിൽ രണ്ട് പ്രാവശ്യമാണ് പുഷ്പോത്സവം അരങ്ങേറാറുള്ളത് ഒന്ന് ആഗസ്റ്റിൽ സ്വാതന്ത്ര്യ ദിന പുഷ്പോൽസവവും രണ്ടാമതായി ജനുവരിയിൽ നടക്കുന്ന റിപ്പബ്ലിക്ക് ദിന പുഷ്പോൽസവവും. നാല് ദിവസം മുൻപ് തുടങ്ങിയ പുഷ്പോൽസവം അവസാനിക്കുന്നത് ഈ മാസം 29 ന് ആണ്. ഓരോ പുഷ്പമേളക്കും പ്രധാന ആകർഷണമായി പുഷ്പങ്ങൾ കൊണ്ട് ഏതെങ്കിലും രൂപങ്ങൾ തീർക്കുന്നത് ഇവിടെ സാധാരണമാണ്. കഴിഞ്ഞ പുഷ്പമേളയിൽ പാർലിമെന്റ് മന്ദിരത്തിന്റെ രൂപമായിരുന്നു പുഷ്പങ്ങൾ ഉപയോഗിച്ച് നിർമിച്ചത്, എന്നാൽ ഇപ്രാവശ്യത്തെ പ്രധാന ആകർഷണം…
Read Moreവരുന്നു കർണാടക ആർ ടി സി യുടെ കുപ്പിവെളളം ബ്രാന്റ്.
ബെംഗളൂരു: കർണാടക ആർ ടി സി യുടെ എസി ബസുകളിൽ യാത്ര ചെയ്താൽ ഒരു കുപ്പി വെള്ളം ലഭിക്കും എന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ഇങ്ങനെയുള്ള കുപ്പിവെള്ളം വാങ്ങൾ കർണാടക ആർ ടി സി സ്വകാര്യ കമ്പനികൾക്ക് കൊടുക്കുന്നത് വർഷം അഞ്ചു കോടിയോളം രൂപയാണ്.ഈ ഘട്ടത്തിൽ ആണ് സ്വന്തം കുപ്പിവെള്ള ബ്രാന്റ് ഇറക്കുന്നതിനേക്കുറിച്ച് കർണാടക ആർ ടി സി ചിന്തിച്ചത്.തമിഴ്നാട്ടിൽ ബസിലും മറ്റും നൽകുന്നത് ” അമ്മ ” വാട്ടർ ആണ്. ബസിലേക്കും ബസ്സ്റ്റാൻറുകളിലൂടെ വിതരണം ചെയ്യുന്നതിനുമായ ണ് കർണാടക ആർ ടി സി…
Read More