കര്‍ണാടകയിലെ ഗ്രാമങ്ങള്‍ സ്മാര്‍ട്ട്‌ ആകുന്നു;11 ഗ്രാമ പഞ്ചായത്തുകളില്‍ വൈ ഫൈ ആരംഭിച്ചു.

ബെന്ഗളൂരു : കര്‍ണാടകയിലെ 11 ഗ്രാമപഞ്ചായത്തുകളില്‍ വൈ ഫൈ സര്‍വിസുകള്‍ ആരംഭിച്ചു.ഗ്രാമത്തിലെ ചെറുകിട സംരംഭകര്‍ക്ക് തങ്ങളുടെ ഉത്പന്നങ്ങള്‍ ഓണ്‍ലൈന്‍ ആയി വില്പന നടത്താം എന്ന ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ടാണ് പദ്ധതി എന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു.മൈസുരു,തുമുകുരു,ഗദഗ്,ബെല്ലാരി,കലബുരുഗി എന്നി ജില്ലകളിലെ രണ്ടു പഞ്ചായത്തുകളില്‍ വീതവും ബാഗല്കൊട്ടിലെ ഒരു പഞ്ചായത്തിലും ആണ് തുടക്കത്തില്‍ വൈ ഫൈ ലഭ്യമാകുക.കുറഞ്ഞ നിരക്കില്‍ വൈ ഫൈ ലഭ്യമാകുന്ന ഐ ടി ബിസില്‍ പദ്ധതി ഉത്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഗ്രാമീണ ജനതയുടെ ജീവിത നിലവാരം ഉയര്‍ത്താനുള്ള സമാന്തര പദ്ധതികളും നടപ്പിലാക്കും മാത്രമല്ല…

Read More

സിനിമ തിയ്യറ്ററുകളില്‍ ദേശീയഗാനം കേള്‍പ്പിക്കുന്നത് നിര്‍ബന്ധം:സുപ്രീം കോടതി.

ന്യൂഡല്‍ഹി: സിനിമ തിയ്യറ്ററുകളില്‍ ദേശീയഗാനം കേള്‍പ്പിക്കുന്നത് നിര്‍ബന്ധമാക്കി സുപ്രീംകോടതി ഉത്തരവിട്ടു. രാജ്യമെമ്പാടുമുള്ള തിയ്യറ്ററുകളില്‍ ഇനിമുതല്‍ സിനിമ തുടങ്ങും മുന്‍പ് ദേശീയഗാനം കേള്‍പ്പിക്കണം. തിയ്യറ്ററിലുള്ള മുഴുവന്‍ ആളുകളും അപ്പോള്‍ എഴുന്നേറ്റ് നിന്ന് ആദരവ് പ്രകടിപ്പിക്കണം. തിയ്യറ്ററില്‍ സ്‌ക്രീനില്‍ ദേശീയപാതകയുടെ ദൃശ്യം കാണിക്കുകയും വേണം. ദേശീയഗാനത്തെ അവഹേളിക്കുന്നത് തടയണമെന്നും ദേശീയഗാനം ആലപിക്കുന്നതും കേള്‍പ്പിക്കുന്നതും സംബന്ധിച്ച് കൃത്യമായ മാര്‍ഗ്ഗനിര്‍ദേശം വേണമെന്നും ആവശ്യപ്പെട്ടു കൊണ്ടുള്ള പൊതുതാത്പര്യഹര്‍ജി തീര്‍പ്പാക്കി കൊണ്ടാണ് സുപ്രീംകോടതി ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച ഉത്തരവ് ചീഫ് സെക്രട്ടറിമാര്‍ക്ക് കൈമാറുമെന്നും പത്രമാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീകോടതിയെ അറിയിച്ചു. തിയ്യറ്ററുകളില്‍ ദേശീയഗാനം കേള്‍പ്പിക്കുമ്പോള്‍ ആളുകള്‍ എഴുന്നേറ്റ്…

Read More

സഹകരണ ബാങ്ക് വായ്പകള്‍ക്ക് ഡിസംബര്‍ 31 വരെ മൊറട്ടോറിയം;കാലയളവില്‍ ജപ്തി നടപടികള്‍ ഉണ്ടാവില്ല.

തിരുവനന്തപുരം :നോട്ട് പിന്‍വലിക്കല്‍ പ്രതിസന്ധിയെ തുടര്‍ന്ന് സഹകരണ മേഖലയിലെ വായ്പകള്‍ക്ക് മാര്‍ച്ച് 31 വരെ സംസ്ഥാന സര്‍ക്കാര്‍ മൊറട്ടോറിയം പ്രഖ്യാപിച്ചു. ഇന്ന് രാവിലെ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. ഇക്കാലയളവില്‍ ജപ്തി ഉള്‍പ്പെടെയുള്ള നടപടികള്‍ ഉണ്ടാകില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. എന്നാല്‍ നോട്ട് പ്രതിസന്ധി സംബന്ധിച്ച് മന്ത്രസഭാ യോഗം ചര്‍ച്ച ചെയ്തില്ല. സഹകരണ മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ ഉന്നതതല യോഗവും ഇന്ന്  ചേരുന്നുണ്ട്. പിന്‍വലിച്ച 500, 1000 രൂപാ നോട്ടുകള്‍ മാറ്റി നല്‍കാനുള്ള അനുമതി സഹകരണ ബാങ്കുകള്‍ക്ക് നല്‍കാതിരുന്നതിനെ തുടര്‍ന്ന് ഉടലെടുത്ത പ്രതിസന്ധി ഇപ്പോഴും…

Read More

എ ടി എമ്മില്‍ നിറക്കാനുള്ള കാശുമായി മുങ്ങിയ പ്രതി പിടിയില്‍;പ്രതി കേരളത്തിലും വന്നിരുന്നു.

ബെന്ഗളൂരു : എ ടി എമ്മിലെക്കുള്ള 1.37 കോടി പുതിയ നോട്ടുമായി മുങ്ങിയ പ്രതി പിടിയില്‍,ഡൊമനിക് സെല്‍വരാജ് എന്ന കോയമ്പത്തൂര്‍ സ്വദേശി ആണ് പിടിയിലായത്.കെ ആര്‍ പുരം റെയില്‍വേ സ്റ്റേഷനു സമീപം ഒരു സുഹൃത്തിനെ കാണാന്‍ വേണ്ടി വന്നപ്പോള്‍ ഉപ്പാര പെട്ട് പോലിസ് ആണ് പ്രതിയെ കസ്റ്റെടിയില്‍ എടുത്തത്‌.കെ ജി റോഡിലെ ബാങ്ക് ഓഫ് ഇന്ത്യ യിലെ എ ടി എമ്മില്‍ നിറക്കാനുള്ള കാശുമായി പോകുന്നതിനിടക്കാന് കഴിഞ്ഞ ആഴ്ച ഡൊമനിക് നെ കാണാതായത്. ഈ മാസം 23നു ആണ് ഡൊമനിക് നെ കാണാതായത് വാനില്‍…

Read More
Click Here to Follow Us